Chapter Title : എന്റെ ഭാര്യയും എന്റെ അച്ഛനും 1 [പോക്കർ ഹാജി]
അച്ഛന്റെ കയ്യിലിരുന്നുറങ്ങുന്ന കുഞ്ഞിനെ നോക്കി.അവൻ അപ്പൂപ്പന്റെ കയ്യിലിരുന്ന ചെറിയ പുഞ്ചിരിയോടെ ഉറങ്ങുന്നത് കണ്ട അവൾക്കു എന്തോ ജീവിതത്തിലാദ്യമായി സുരക്ഷയുള്ളൊരു കൈകളിലെത്തിയ പ്രതീതി തോന്നി.അച്ഛന്റെ മറുപടി കേട്ട് അജയേട്ടൻ ആകെ വിഷമിച്ചു കാണും ഇനി അയാൾ എന്തെങ്കിലും ചോദിക്കാൻ സാധ്യതയില്ലെന്ന് മനസ്സിലായ ശ്യാമ സംസാരിച്ചു തുടങ്ങി.
..അച്ചാ..
..മ്മ്.. എന്താ മോളെ..
..അല്ല.. ഇങ്ങോട്ടുള്ള വഴിയെങ്ങനെ മനസ്സിലായി...
..ആ അതാണോ അതിപ്പോ അറിയാനെന്താ പ്രയാസം..നിങ്ങള് വീട്ടിലെ കാര്യമൊക്കെ അറിഞ്ഞല്ലോ അല്ലെ.ഇപ്പൊ ഞാനൊറ്റയ്‌ക്കെ ഉള്ളു 'അമ്മ കൂടെയി…ല്ലാ...
അപ്പോഴേക്കും അയാളുടെ കണ്ഠമിടറി വാക്കുകൾ നിലച്ചു.ആ കണ്ണ് നിറഞ്ഞെന്നു ശ്യാമയ്ക്ക് തോന്നി.പാവം ഞാൻ കാരണം ഒരു കുടുംബം ഇല്ലാതായി.അന്നച്ഛൻ വഴക്കു പറഞ്ഞതിന്റെയും ചീത്ത വിളിച്ചതിന്റേയും മാനസികാവസ്ഥ താനൊരു അമ്മയായപ്പോഴാ മനസ്സിലായെ.കുഞ്ഞിനൊരു ചുമ വന്നാലോ പറഞ്ഞാലോ എന്തൊരു വിഷമമാണ് അപ്പോൾ ഇത്രയും വളർത്തി വലുതാക്കിയ ഒരു മകൻ വേർപെട്ടു പോകുമ്പോ ഒരു അച്ഛനും അമ്മയ്ക്കും താങ്ങാൻ കഴിയില്ല.അന്നത് മനസ്സിലാക്കാൻ തനിക്കു കഴിഞ്ഞില്ല.അച്ഛൻ കണ്ണ് നിറഞ്ഞതു മറയ്ക്കാനായി കുഞ്ഞിന്റെ നെറുകയിലുമ്മ വെക്കുന്നത് കണ്ടു അവൾക്കും വിഷമം വന്നു.
..അതറിഞ്ഞു അച്ചാ.. പക്ഷെ അപ്പോഴേക്കും മാസങ്ങൾ ഒരുപാട് കഴിഞ്ഞിരുന്നു.അതാ വരാഞ്ഞത്..
..ആ വന്നിട്ടെന്തിനാ അവളില്ലല്ലോ.അവള് പോയിട്ടിപ്പോ വര്ഷം രണ്ടര കഴിഞ്ഞു.ഇപ്പൊ ഞാനതൊന്നും ഓർക്കാറില്ല.ഓർത്താൽ വിഷമം വരും.ഓർക്കാതിരിക്കുവാണെങ്കി നല്ല ഹാപ്പിയാ..
..അച്ചാ അച്ഛനെന്നോടു ക്ഷമിക്കണം.. അന്നതൊക്കെ മനസ്സിലാക്കാനെനിക്ക് കഴിഞ്ഞില്ല
..ചെ.. ചെ.. അതൊക്കെ വിട് മോളെ അതൊക്കെ വരാനിരുന്നതാ.. ഇനിയതൊക്കെ പറഞ്ഞിട്ടു കാര്യമില്ല.ഈയടുത്ത ദിവസമാ ഞാൻ കൊച്ചുവർക്കിയെ കണ്ടത് അതും കണ്ടശ്ശേരിക്കാവിലെ ഉത്സവത്തിന് കച്ചോടത്തിനു വന്നപ്പോ.അപ്പൊ അവനാ പറഞ്ഞത് നിങ്ങളെ കഴിഞ്ഞ വര്ഷം കണ്ടെന്നും.അമ്മയുടെ കാര്യം പറഞ്ഞെന്നുമൊക്കെ.അവനാ
💬 Comments
View all comments