എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
📝 Ongoing
👁 1992886 views ❤ 10349 likes 💬 580 comments
എന്റെ ഡോക്ടറൂട്ടി 01
Ente Docterootty Part 1 | Author : Arjun Dev
""...സിദ്ധൂ... ലാസ്റ്റോവറാ... നോക്കി കളിയ്ക്കണേ..!!"""_ പുറത്തിരുന്ന ഒരുത്തൻ വിളിച്ചുപറഞ്ഞതു കേട്ടാണ് ഞാൻ ഫൂട്സ്റ്റെപ്പ് ലെവലാക്കിയത്...
ആ ലാസ്റ്റ്ഓവറിലെ ഫസ്റ്റ്ബോൾ നിഷ്പ്രയാസം അടിച്ചുതൂക്കുമ്പോൾ സിക്സിൽ കുറഞ്ഞതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതുമില്ല...
അതുപോലെതന്നെ ബോൾ ബൌണ്ടറിലൈന് പുറത്തേയ്ക്കു ചെന്നുവീണു...
""...ചേച്ചീ... ആ ബോളിങ്ങെടുത്തു തരാവോ..??"""_ അപ്പോഴാണ് ബോളിനുപിന്നാലേ ഓടിയവൻ വിളിച്ചുപറയുന്ന ശബ്ദം ഞാൻ കേൾക്കുന്നത്...
എന്നാൽ അതു ഗൗനിയ്ക്കാതെ അടുത്തബോൾ നേരിടാനുള്ള തയ്യാറെടുപ്പിൽ നിൽക്കുവായ്രുന്നു ഞാൻ...
""...സിദ്ധൂ..!!"""_ നോൺ- സ്ട്രൈക്കർ എൻഡിൽനിന്ന ജിത്തു വിളിയ്ക്കുമ്പോഴാണ് പിച്ചിൽ ബാറ്റിട്ടുകുത്തി പട്ടിഷോ കാണിച്ചുനിന്ന ഞാൻ തലയുയർത്തിയത്...
""...മ്മ്മ്..??"""
""...ദേ... ഡോക്ടറ്..!!"""_ വിരൽചൂണ്ടിയവൻ പറഞ്ഞതും ഞാനറിയാതെന്റെ കണ്ണുകൾ അവൻ ചൂണ്ടിയഭാഗത്തേയ്ക്കു നീണ്ടു...
നോക്കുമ്പോൾ ഞാനടിച്ചുകളഞ്ഞ ബോളുംപിടിച്ച് മീനാക്ഷി ഗ്രൗണ്ടിലേയ്ക്കിറങ്ങുന്നു...
...ഊമ്പി.!
...ഡേയ്..! ബാറ്റും സ്റ്റംബുമൊക്കെ വല്ല കുണ്ടിലും കൊണ്ടോയ് താഴ്ത്തിയ്ക്കോടാ..!!_ സംഗതി വിളിച്ചുപറഞ്ഞതാണെങ്കിലും ആ ശബ്ദം പുറത്തേയ്ക്കു വന്നിരുന്നില്ല...
...അതെങ്ങനെ... കിടുവൽ മാറിയാലല്ലേ ശബ്ദം പുറത്തുവരുള്ളൂ.!
""...സ... സമയമെന്തായി..??
💬 Comments
View all comments