Chapter Title : എന്റെ ഡോക്ടറൂട്ടി 03 [അർജ്ജുൻ ദേവ്]
എന്നൊന്നു ചുമൽകൂച്ചുകയായിരുന്നു...
""...മ്മ്മ്..! അല്ല, നിന്റെ ചേച്ചിയെവിടെ..?? ഞാൻ കുറേനേരം നോക്കിനിന്നായ്രുന്നൂ... കാണാണ്ടുവന്നപ്പോൾ ഇറങ്ങീതാ... കണ്ടില്ലേ നീയ്..??"""
""...ആ..?? എനിയ്ക്കറിയൂലാ..!!"""
""...കൊള്ളാം... നല്ല ചേച്ചീം അനിയനും... എന്നുമിങ്ങനെതന്നെ ആയിരുന്നാമതി..!!"""_ ചെറുചിരിയോടെ അതുംപറഞ്ഞ് സ്കൂളിന്റെ ഗെയ്റ്റുകടക്കാൻ തുടങ്ങിയ മീനാക്ഷിയുടെപിന്നാലെ ഞാനുംചെന്നു...
കൂട്ടത്തിൽ,
""...മീനുവേച്ചീ... നിയ്ക്കൊരു കാര്യമ്പറേണം...!!"""_ ന്നൊരു അമർത്തിയ സ്വരത്തോടെപറഞ്ഞതും
അവൾ തിരിഞ്ഞുനോക്കി;
""...എന്താടാ..??"""_ മുഖത്തൂന്ന് കണ്ണെടുക്കാതെയുള്ള അവളുടെചോദ്യത്തിന് മൂത്രംപോയ അവസ്ഥയിലായി ഞാൻ...
ഒരുനിമിഷം പ്രൊപ്പോസിങ്ങും കോപ്പുമൊക്കെ നാളെയാക്കിയാലോ എന്നുംപോലും ചിന്തിച്ചുപോയി...
""...എന്താടാ..?? എന്തിനാ നീ നിന്നു പരുങ്ങുന്നേ..??"""_ മീനാക്ഷി ചോദ്യമാവർത്തിച്ചു...
അതിന്,
""...അത്... അതു ചേച്ചീ ഞാൻ..!!"""_ എന്നൊക്കെവിക്കി വാക്കുകൾ തിരഞ്ഞപ്പോൾ,
""...മ്മ്മ്..! എന്താണേലും പറഞ്ഞോടാ..!!"""_ ന്നും പറഞ്ഞ് അവളെനിയ്ക്കു ചുമ്മാ കൊറേ കോൺഫിഡൻസുതന്നു...
എന്നിട്ടും ഹോസിനുള്ളിൽ എയറുകയറിയതുപോലെ, വായിൽനിന്നും ഒരക്ഷരംപുറന്തള്ളാതെ ഞാൻനിന്നു കണ്ണുമിഴിച്ചപ്പോൾ,
""...മ്മ്മ്..!!"""_ എന്നൊരു മൂളലോടെ മീനാക്ഷിയൊന്നു പുഞ്ചിരിച്ചു... അവളുടെയാ പ്രോത്സാഹനത്തിലൂടെകിട്ടിയ ധൈര്യത്തിൽ, തലേദിവസമുറങ്ങാതെ ഇരുന്നെഴുതിയ പ്രണയലേഖനം പോക്കറ്റിൽനിന്നുമെടുത്ത് തലകുമ്പിട്ടുകൊണ്ടുതന്നെ അവൾക്കുനേരേ നീട്ടി...
ഒരുമടിയുംകൂടാതെ ആകാംഷയോടെ അവളെന്റെ കയ്യിൽനിന്നും കത്തുവാങ്ങീതും പറഞ്ഞറിയിയ്ക്കാൻ കഴിയാത്തൊരനുഭൂതിയായിരുന്നു എനിയ്ക്ക്...
കത്ത് തുറന്നുനോക്കുന്നതും അതിലെയക്ഷരങ്ങളിലൂടെ മീനാക്ഷിയുടെ മീൻമിഴികൾ പാഞ്ഞുനടക്കുന്നതുമെല്ലാം ഞാൻ പാളിനോക്കുന്നുണ്ടായിരുന്നു...
എന്നാലാദ്യത്തെ ആകാംഷ പിന്നീടുണ്ടായില്ല...
മുഴുവൻ വായിയ്ക്കുന്നതിനു മുന്നേതന്നെ അവൾ കണ്ണുകളുയർത്തി എന്നെനോക്കി;
""...മൊട്ടേന്നു വിരിഞ്ഞില്ല... അതിനുമുന്നേ തൊടങ്ങിയോ ചെക്കന്പ്രേമം..?? അതുമവന്റെ ചേച്ചീടെപ്രായമുള്ള പെണ്ണിനോട്... ങ്ഹാ..! എന്തായാലും നിന്റെ ചേച്ചിയെ ഞാനൊന്നു കാണട്ടേ..!!"""_ അത്രയുംപറഞ്ഞതും അവളൊറ്റ നടത്തമായിരുന്നു...
""...മീനുവേച്ചീ... നിന്നേ..!!"""_ പ്രതീക്ഷിച്ച മറുപടിയ്ക്കുപകരം മാറ്റൊരു പണിയായിട്ടതു തിരിച്ചുവന്നപ്പോൾ വേറൊന്നുമാലോചിക്കാതെ ഞാൻ പിന്നാലെയോടി...
""...മീനുവേച്ചീ... പ്ളീസ്... ചേച്ചീനോട് പറയല്ലേ..!!"""_ വീണ്ടും വിളിച്ചുപറഞ്ഞപ്പോൾ അവളെന്നെ തിരിഞ്ഞുനോക്കി;
""...ഞാനേ... ഞാനിതിപ്പോത്തന്നെ നിന്റെ ചേച്ചീടെ കയ്യിക്കൊണ്ടോയി കൊടുക്കും... നോക്കിയ്‌ക്കോ..!!"""_
കത്തെന്റെ മുഖത്തിനുനേരേ രണ്ടു പ്രാവശ്യമുയർത്തിക്കാട്ടി, അവളെന്നെ കണ്ണുരുട്ടി ഭീഷണിപ്പെടുത്തിയതും ഞാനിപ്പോൾ കരയുമെന്ന അവസ്ഥയിലായി...
""...മീനുവേച്ചീ... പ്ളീസ് മീനുവേച്ചീ... ചേച്ചീന്റടുക്കെ പറയല്ലേ... പറഞ്ഞാ ചേച്ചി വീട്ടിപ്പോയിപ്പറയും... പിന്നെന്നെ കളിയ്ക്കാമ്മിടൂല..!!"""_ സ്കൂൾ കോംപൗണ്ടിനുള്ളിലെ മതിലിനോടുചേർന്ന് നിലത്തുപാകിയ സിമന്റിന്റെ നടപ്പാതയിലൂടെ നടന്നുനീങ്ങിയ മീനാക്ഷിയുടെ പിന്നാലെ ഞാനോടിക്കൊണ്ട് കെഞ്ചി...
""...എന്നാലിനിമുതൽ നീ കളിയ്ക്കാമ്പോണ്ട..!!"""_ എന്നൊരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞവൾ നടന്നപ്പോൾ, അതുകണ്ടു നിസ്സഹായനായി നോക്കിനിൽക്കാനേ പാവം എനിയ്ക്കപ്പോൾ കഴിഞ്ഞുള്ളൂ...
ചേച്ചിയറിയുവാണെങ്കിൽ പണി പാലുംവെള്ളത്തിൽ കിട്ടുമെന്നുറപ്പുള്ളതു കൊണ്ടാണോ, അതോ... അവൾക്കെന്നെ ഇഷ്ടമല്ലെന്നു തോന്നീതു കൊണ്ടാണോന്നറിയില്ല, ഞാൻ മൊത്തത്തിൽ സെഡായി...
ഇപ്പോൾ നിങ്ങളു ചിന്തിയ്ക്കുന്നുണ്ടാവും പ്രായത്തിൽമൂത്ത പെമ്പിള്ളാരുടെ പിന്നലെനടക്കാൻ എന്റെ തലയ്ക്കെന്താന്ന്... ലേ..??
എന്നാലെന്നെ സംബന്ധിച്ചിടത്തോളം അതിനുമൊരു കാരണമുണ്ടന്നേ...
സംഗതി, വയസ്സന്നു പതിമൂന്നായെങ്കിലും ആ പ്രായത്തിൽവേണ്ടത്ര പൊക്കമൊന്നും എനിയ്ക്കുണ്ടായിരുന്നില്ല...
💬 Comments
View all comments