Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
...മീനാക്ഷിയെ വിളിച്ചുചോദിച്ചാൽ അവളുറപ്പായും നടന്നസംഭവങ്ങൾ മുഴുവൻപറയും... അതോടെ ചേച്ചിയെന്നെക്കൊല്ലും... അന്നെനിയ്ക്കതൊക്കെ ആലോചിച്ചപ്പോഴേ പേടിയായി...
അതുകൊണ്ടുതന്നെ ചേച്ചിയെ തടയാനുള്ള ശ്രെമമെന്നോണം ഞാൻ ചേച്ചിയുടെ കയ്യിലിരുന്ന ഫോൺ തട്ടിയെടുക്കാൻ നോക്കിയെങ്കിലും അവൾ കൈ പിന്നിലേയ്ക്കൊതുക്കി കൊണ്ട് ഫോണിനെ ഭദ്രമാക്കി...
""...വേണ്ട.! മീനുവേച്ചീനെ വിളിയ്ക്കണ്ട.! ചേച്ചിയ്‌ക്കൊന്നുമറിയാമ്പാടില്ല..!!"""_ ഞാൻവീണ്ടും കീത്തുവിന്റെ കൈയിൽനിന്നും ഫോൺവാങ്ങാനായി ശ്രെമിച്ചെങ്കിലും അവളെന്നെ തല്ലാനോങ്ങിയിട്ട് ബെഡിൽ നിന്നുമെഴുന്നേറ്റു...
""...ചേച്ചീ വേണ്ട... വിളിയ്ക്കണ്ട..!!"""_ ഞാങ്കരയുന്നമട്ടിൽ പറഞ്ഞതും ചേച്ചി കോള്കട്ടു ചെയ്തശേഷം സംശയഭാവത്തിലെന്നെ നോക്കി...
""...എന്തേ..?? എന്തേ വിളിച്ചാല്..??"""_ അവളു കണ്ണുതുറിപ്പിച്ചെന്നെ നോക്കിയതുമെന്റെ മുഖംവിളറി...
""...എന്തേ..?? മീനുവെന്തേലുമ്പറഞ്ഞോ..?? അവളു കുറച്ചുദിവസായ്ട്ട് നിന്നോടൊരകൽച്ച കാണിയ്ക്കുന്നുണ്ടോന്ന് എനിയ്ക്കൊരു സംശയന്തോന്നീതാ... അതോണ്ടാ ചോദിച്ചേ... അവള് വാവേനെന്തേലുമ്പറഞ്ഞോ..?? അതിനാണോ കരഞ്ഞേ..??"""_ എന്റെതലമുടി മാടിയൊതുക്കിക്കൊണ്ട് കീത്തുചോദിച്ചതിന് ഒന്നുംമിണ്ടാതെ തലകുനിച്ചിരിയ്ക്കുവാണ് ഞാൻചെയ്തത്...
അപ്പോഴേയ്ക്കും താഴെനിന്നും അമ്മയുടെ വിളിവന്നു;
""...സിത്തൂ... പായിസങ്കൊണ്ടോയ തൂക്കുപാത്രമെവിടെ..??"""_ എന്നുംചോദിച്ച്...
""...അയ്യ്യോ.! അതുമേടിയ്ക്കാമ്മറന്നോയി..!!"""_ ഞാൻ നാവുകടിച്ച് കീത്തുവിനെ നോക്കുമ്പോഴേയ്ക്കും കയ്യിലിരുന്നവളുടെ ഫോൺ മുഴങ്ങിയിരുന്നു...
""...ങ്ങാ.! അവളാ... മീനു..!!"""_ കീത്തു സ്വയംപറഞ്ഞെഴുന്നേറ്റതും തലച്ചോറിൽനിന്നൊരു വൈദ്യുതപ്രവാഹമെന്റെ നെഞ്ചിലേയ്ക്കു പാഞ്ഞതും ഒരുമിച്ചായിരുന്നു...
ഞെട്ടലോടുകൂടി കട്ടിലിൽ നിന്നെഴുന്നേൽക്കുമ്പോൾ കീത്തുവേച്ചി ഫോൺ അറ്റൻഡ് ചെയ്തിരുന്നു...
""...ആടീ... വിളിച്ചിരുന്നു.!
...അതേ... സിത്തു കരഞ്ഞോണ്ടാ അവിടുന്ന് തിരിച്ചുവന്നതേ... അപ്പൊ അതിന്റെ കാരണമെന്താന്നറിയാമ്മേണ്ടി വിളിച്ചയാ.!
...മ്മ്മ്.! നീയിനിയെന്തേലുമെന്റെ കൊച്ചിനെ പറഞ്ഞോ..??
...ആ.! ആ.! ശെരി..!!"""_ മറുതലയ്ക്കൽ മീനാക്ഷിയെന്തൊക്കെയോ പറയുന്നതും കീത്തുവേച്ചി അതൊക്കെ ശ്രെദ്ധാപൂർവ്വം കേട്ടു തലകുലുക്കുന്നതും ഇടയ്ക്കിടയ്ക്കെന്നെ തുറിച്ചുനോക്കുന്നതുമെല്ലാം കണ്ടപ്പോൾ ശരീരം തളരുന്നുണ്ടെന്നുപോലും തോന്നിപ്പോയി...
""...ആ.! ശെരി... ശെരി... പിന്നേ... നീ വരുമ്പോളാ പാത്രങ്കൂടിയെടുത്തോട്ടാ... മ്മ്മ്..!!"""_ അവസാനത്തെയാ മൂളലോടുകൂടി ഫോൺ കട്ടുചെയ്തശേഷം കീത്തുവേച്ചിയൊന്നുമ്പറയാതെ മുറിയിൽനിന്നും പുറത്തേയ്ക്കുനടന്നു...
അതോടവളെല്ലാം ചേച്ചിയോടു പറഞ്ഞെന്നെനിക്കുറപ്പായി...
""...മീനുവേച്ചി പറഞ്ഞേക്കെ കള്ളവാ..!!"""_ നിലത്തേയ്ക്കു മുഖങ്കുനിച്ചിരുന്ന് ഞാൻ മുൻകൂറായി എറിഞ്ഞു നോക്കിയെങ്കിലും അതു മൈന്റുപോലുംചെയ്യാതെ കീത്തു ഇറങ്ങിപ്പോയി...
ചേച്ചിയിപ്പത്തന്നെയെല്ലാം പോയി എല്ലാരോടും പറയോന്നും പോരാത്തതിന് മീനാക്ഷി വരുമ്പോളുറപ്പായും ഞാൻകൊടുത്ത കത്തുകൂടി കൊണ്ടുവന്നെല്ലാരേം കാണിയ്ക്കുമെന്നുമൊക്കെ മനസ്സിലേയ്ക്കു വന്നപ്പോൾ തല കറങ്ങുന്നതുപോലൊരു തോന്നലാണുണ്ടായത്...
എല്ലാരുടെയും മുന്നിലിട്ട് അച്ഛൻ തല്ലുന്നതൊക്കെ ആലോചിച്ചപ്പോൾ ആത്മഹത്യ മാത്രമായിരുന്നുയെന്റെ മനസ്സിലെ പോംവഴി...
ഫാനിൽകെട്ടാനായി കൈയ്യെത്താത്തതുകൊണ്ടും സിനിമയിലൊക്കെ കാണുമ്പോലെ കയറിന്റെ അറ്റത്തു കുടുക്കിടാനറിയാത്തതു കൊണ്ടും തൂങ്ങി മരിയ്ക്കണ്ടെന്നുറപ്പു വരുത്തിക്കൊണ്ടാണ് പോയി ഡോറകത്തുനിന്നുമടച്ചത്...
കീത്തുവേച്ചി പറഞ്ഞെല്ലാരും അറിയുന്നേനുമുന്നേ മരിയ്ക്കണം...
അതിനായി നേരേ കട്ടിലിലേയ്ക്കു മലർന്നു കിടന്നശേഷം തലയിണയെടുത്ത് മൂക്കിലേയ്ക്കമർത്തി പിടിച്ചു...
...ചാവട്ടേ... ശാസമ്മുട്ടി ചാവട്ടേ..!!
മനസ്സിലങ്ങനെ കരുതിയാണ് തലയിണ മൂക്കിലമർത്തിയതെങ്കിലും ശ്വാസം മുട്ടുന്നതിനനുസരിച്ച് പതിയെ തലയിണയുയർത്തി ഞാൻ മൂക്കിനെ സ്വതന്ത്രമാക്കിക്കൊണ്ടിരുന്നു...
""...എടീ കീത്തൂ... ദേ
💬 Comments
View all comments