Chapter Title : എന്റെ ഡോക്ടറൂട്ടി 04 [അർജ്ജുൻ ദേവ്]
സംശയത്തോടെ തിരിഞ്ഞുനോക്കി എന്നെക്കണ്ടതും പൂനിലാവുദിച്ചതുപോലെ എന്റെചക്കരയുടെ മുഖംവിടർന്നു...
ഒന്നു കൈകാട്ടി വിളിയ്ക്കേണ്ട താമസം, അവളോടി അടുത്തേയ്ക്കുവന്നു;
""...എനിയ്ക്ക്... എനിയ്ക്കപ്പഴേയറിയാർന്നൂ, നീ വരോന്ന്... അതോണ്ടല്ലേ ഞാമ്പയ്യെ നടന്നേ..!!""" _ കിതച്ചുകൊണ്ടതു പറയുമ്പോഴും പെണ്ണിന്റെ കണ്ണിലെ സന്തോഷമത്രയ്ക്കുണ്ടായ്രുന്നു...
അതവൾക്കു വിലപിടിപ്പുള്ള സമ്മാനങ്ങൾ വെച്ചുനീട്ടിയതിനല്ല, പകരം കൂടെയൊന്നു ചെല്ലുന്നതിനാണ്...
അതാണെന്റെ മീനാക്ഷി...
പക്ഷേ, അതുമാത്രമല്ല എന്നത് മറ്റൊരുവസ്തുത...
""...ഉവ്വ.! ഞാങ്കണ്ടായ്രുന്നു, കണ്ണീരുമൊലിപ്പിച്ചോണ്ടിറങ്ങി പോന്നത്..!!"""_ ഞാനൊന്നു ചിരിച്ചു...
""...അതോ... അതു ഞാനാക്റ്റ് ചെയ്തതല്ലേ..!!"""_ നിറഞ്ഞുതുളുമ്പുന്ന പുഞ്ചിരിയോടെ വന്നെന്റെ കവിളിൽനുള്ളിക്കൊണ്ട് കക്ഷി പിന്നിലേയ്ക്കു ചാടിക്കയറി...
""...ന്റെ പൊന്നേ... തടിച്ചീടെ വെയിറ്റ്... വണ്ടീടെ ഫ്രണ്ട്കൊണ്ട് പൊങ്ങി..!!"""
""...എന്നാ സയിച്ചോണം... ഞാനാഹാരം കഴിയ്ക്കുന്നില്ലെന്നാണല്ലോ നിന്റെപരാതി..!!"""_ പറഞ്ഞതും അവളൊറ്റ ചിരിയായ്രുന്നൂ...
""...മ്മ്മ്.! ഇതിനൊക്കെ ഞാൻ മറുപടിപറയാൻ നിന്നാൽ പിന്നെ ചോദ്യോത്തരോന്നുമുണ്ടാവില്ല... പെരുമാറലേയുണ്ടാവൂ... അതോണ്ട് ആ വായുംവെച്ച് മിണ്ടാണ്ടിരുന്നോ..!!"""_ ഞാനതുപറയുമ്പോഴും പിന്നിലിരുന്നവൾ അടക്കിച്ചിരിയ്ക്കുന്നുണ്ടായ്രുന്നു...
അപ്പോഴേയ്ക്കും ഹോസ്പിറ്റലിൽനിന്നും വീണ്ടും ഫോൺവന്നു... കാര്യമൊന്നും കൃത്യമായി അറിയില്ലെങ്കിലും സംഗതിയെന്തോ സീരിയസ്സാണെന്നു മനസ്സിലായി...
അല്ലെങ്കിൽ ഓൾറെഡി ഡോക്ടർസുണ്ടായ്ട്ടും രാത്രിതന്നെ മീനാക്ഷിയെ വിളിച്ചു വരുത്തില്ലായിരുന്നല്ലോ...
പിന്നെ കൂടുതലായവളോട് സംസാരിക്കാൻനിൽക്കാതെ ഞാൻ ആക്‌സിലെറേറ്റർ തിരിച്ചു...
""...എന്നാ ഞാമ്പൊക്കോട്ടേ....??"""_ ഹോസ്പിറ്റലിന്റെ ഗേറ്റിനുമുന്നിൽ വണ്ടി നിർത്തിക്കൊണ്ടാണ് ഞാൻചോദിച്ചത്...
""...നീയിപ്പപ്പോയാപ്പിന്നെ ഞാനെങ്ങനെ തിരിച്ചുവരും..??"""_ വണ്ടിയിൽനിന്നുമിറങ്ങി മുന്നിലേയ്ക്കു വന്നയവൾ തിരക്കി...
അതിന്,
""...ന്റെ മിന്നൂസേ... നീയിപ്പോ അത്യാവശ്യപ്പെട്ടങ്ങു വന്നിട്ടവിടെ മലമറിയ്ക്കാനൊന്നുമില്ല... എനിയ്ക്കിനി നിന്നെ നാളെരാത്രീല് മതി... അപ്പൊവേണേല് ഞാമ്മന്നു കൂട്ടിക്കൊണ്ടുപോവാം... എന്തേ..??"""_ ഞാനൊരു കള്ളച്ചിരി ചിരിച്ചു...
""...അച്ചോടാ... അതൊക്കെന്റെ കുട്ടൂസിന് വെഷമാവൂലേ... അതോണ്ട് മര്യാദയ്ക്കിപ്പോ ചേച്ചിയ്‌ക്കൊപ്പം വാട്ടാ..!!"""_ അവളെന്റെ ടീഷർട്ടിന്റെകഴുത്തിൽ പിടിച്ചുവലിച്ചതും വണ്ടിയോടെ ഞാനൊന്നുവേച്ചു...
വീഴുമെന്നുതോന്നിയതും പെട്ടെന്നുപിടിവിട്ട അവളെ കലിപ്പിച്ചൊന്നു നോക്കിയിട്ട് ഞാൻ ബൈക്ക് സ്റ്റാന്റിലിട്ടു... എന്നിട്ടു കീയുമെടുത്ത് കൂടെയിറങ്ങിച്ചെന്നു...
അപ്പോഴേയ്ക്കും റിസെപ്ഷനിലേയ്ക്കു കയറിയ മീനാക്ഷിയെക്കണ്ട് അവിടെയിരുന്ന് ചെറുതായി ഉറക്കം തൂങ്ങുകയായിരുന്ന രണ്ടുപെൺകുട്ടികളും പെട്ടെന്നെഴുന്നേറ്റു...
""...ഗുഡ് മോർണി... ഓ സോറി... ഗുഡ് നൈറ്റ്... ഗുഡ് നൈറ്റ്..!!"""_ മീനാക്ഷിയവരെ കൈകാണിച്ചു കൊണ്ടങ്ങോട്ടേയ്ക്കു ചെല്ലുമ്പോഴേയ്ക്കും ഞാനവരെ അത്യാവശ്യം വൃത്തിയായിതന്നെ വിഷ്ചെയ്തു...
അതോടെ പെൺപിള്ളേരുരണ്ടും വാപൊത്തി ചിരിയ്ക്കാനുംതുടങ്ങി...
അതുകണ്ടതും മീനാക്ഷിയെന്നെ തിരിഞ്ഞുനിന്ന് രൂക്ഷമായൊന്നുനോക്കി;
""...മനുഷ്യനെ നാണങ്കെടുത്താതെ ഒന്നു മിണ്ടാണ്ടിരിക്കാവോ..!!"""_ മുഖംചെരിച്ച് നെറ്റിയിൽ കൈചേർത്തുപിടിച്ച് അവളുമാരുകാണാതെയാണ് അതുപറഞ്ഞത്...
അതോടെ നമ്മുടെവാക്കിനൊരു വിലയുമില്ലെന്നു മനസ്സിലായതും പിന്നെ ഞാനൊരക്ഷരം മിണ്ടാൻപോയില്ല...
അതിനിടയിലവൾ അവരോടെന്തൊക്കെയോ ചോദിയ്ക്കുന്നതും മറുപടിയായി തലകുലുക്കുന്നതുമൊക്കെ നോക്കി ഞാനനങ്ങാതെ നിന്നു...
സംസാരമൊക്കെ കഴിഞ്ഞ് തിരിച്ചുനടന്നെന്റെ അടുത്തെത്തിയതും എന്തോ ഓർത്തിട്ടെന്നപോലെ അവൾ തിരിഞ്ഞുനോക്കി...
""...പിന്നെ മിസ്സ്..."""_ എന്തോ പറയാൻതുടങ്ങിയ മീനാക്ഷി ആ പെൺപിള്ളാരുടെ പേരറിയാത്തതുകൊണ്ട് വാക്കുകൾമുറിച്ചതാണെന്ന് മനസ്സിലായതും
💬 Comments
View all comments