0%

Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 697
കളയുകയോ ചെയ്യാന്ന്… അപ്പെന്തായ്രുന്നു ഡയലോഗ്… ഇപ്പൊ ദേ ഷോക്കടുപ്പിയ്ക്കാമ്മേണ്ടി ഇറങ്ങിയേക്കുന്നു… നാറി..!!””” എന്റെ പുച്ഛത്തോടെയുള്ള വാക്കുകൾ കേട്ടതും അവനെന്നെ വല്ലാത്തൊരു നോട്ടംനോക്കി… “”…എടാ പൂറാ… ഷോക്കു കൊടുക്കണോന്ന് പറഞ്ഞത് കറന്റ്കമ്പിയും കെട്ടി വലിച്ചോണ്ടങ്ങോട്ടു പോണോന്നല്ല… നമ്മള് കൊടുക്കുന്ന പണിയവളൊരിയ്ക്കലും മറക്കരുതെന്നാ… ഈശ്വരാ… ഇങ്ങനൊരു കോപ്പൻ… ചുമ്മാതാണോ കാണുമ്പോ കാണുമ്പോ അവളെടുത്തിട്ട് തേങ്ങയുടയ്ക്കുന്നേ..!!””” “”…ഓ.! അങ്ങനെ… അതു മനുഷ്യമ്മാർക്കു മനസ്സിലാവുന്ന ഭാഷേ പറയണ്ടേ... ങ്ങാ… എന്തായാലും നീ പറഞ്ഞശെരിയാ… നമ്മള് കൊടുക്കാമ്പോണ പണി ജന്മത്തവള് മറക്കരുത്... ആണുങ്ങളെല്ലാം വെറും ഉണ്ണാക്കമ്മാരാണെന്നുള്ള അവൾടെ കൊണച്ച വിചാരമുണ്ടല്ലോ അതങ്ങ് തീർത്തുകൊടുക്കണം… ആ… ഈ സിദ്ധുവാരാന്ന് ഞാനവൾക്കു കാണിച്ചുകൊടുക്കാം… നീ നോക്കിയ്‌ക്കോടാ ഇനിയെന്റെ പേര് കേൾക്കുമ്പോ അവള് കിടക്കേല് മുള്ളും… അല്ലേല് മുള്ളിയ്ക്കും ഞാൻ…!!"""_ തീരുമാനിച്ചുറപ്പിച്ചുള്ള എന്റെമറുപടിയിൽ ഞാനെന്താണ് ഉദ്ദേശിക്കുന്നതെന്നറിയാതെ ശ്രീ വായുമ്പൊളിച്ചു നോക്കിയിരുന്നു… “”…അല്ല എന്താ നിന്റുദ്ദേശം…??”””_ എന്റെയാലോചനയും എല്ലാമുറച്ചമട്ടിലുള്ള ഭാവവുമൊക്കെക്കണ്ട് ആശങ്കയോടെയാണവൻ തിരക്കിയത്… “”…അതേ…”””_ ഞാനവനോട് ചേർന്നിരുന്ന് രഹസ്യംപോലെ പറഞ്ഞുതുടങ്ങി… “”…എന്റേലൊരു പ്ലാനുണ്ട്… അതായത്, നമ്മളുണ്ടല്ലോ… അവൾടെ കോളേജുവിടുന്ന സമയമാവുമ്പം വണ്ടീലവിടെച്ചെല്ലുന്നു… എന്നിട്ടവടെ ആളൊഴിഞ്ഞ ഭാഗത്തു മാറിനിൽക്കുന്നു… അവളിറങ്ങി വരുമ്പം പെട്രോൾ ബോംബെറിഞ്ഞിട്ട് സ്കൂട്ടാവുന്നു… രണ്ടുപേരും ഹെൽമെറ്റ്‌വെച്ചാല് നമ്മളാണെന്നറിയൂലല്ലോ… എങ്ങനെയുണ്ട്..??”””_ ഞാനൊരു കൂസലുമില്ലാതെപറഞ്ഞതും അവനെന്നെ തുറിച്ചുനോക്കുകയാണ് ആദ്യംചെയ്തത്… എന്നിട്ട്, “”…എടാ കുണ്ണേ… അറിയാമ്മയ്യാത്തോണ്ട് ചോദിയ്ക്കുവാ… നിന്റെ തലയ്ക്കെന്തേലും കൊഴപ്പോണ്ടോ..?? അവൾക്കെന്തേലും പറ്റിപ്പോയാ പിന്നെ പറഞ്ഞിട്ടുകാര്യമില്ല..!!”””_ എന്നുകൂടി കൂട്ടിച്ചേർത്തതും, “”…എന്തോപറ്റാൻ..?? കൂടിപ്പോയാ ചാവുമായിരിയ്ക്കും… അങ്ങനെ ചാവുന്നേ ചാവട്ടടാ… നിന്റാരുമല്ലല്ലോ….. പിന്നെ നെനക്കെന്താ..??””” “”…എനിയ്‌ക്കൊന്നുമില്ല… പക്ഷേ ഇമ്മാതിരി പണിയ്ക്കൊന്നും ഞാന്നിയ്ക്കൂല പറഞ്ഞേക്കാം… വേറെ മനുഷ്യമ്മാര് ചെയ്യുന്ന വല്ലോമാലോചിയ്ക്ക്..!!”””_ അവനെന്നെ ഒന്നിരുത്തിയശേഷം വീണ്ടുമാലോചനയിലേർപ്പെട്ടപ്പോൾ മനസ്സില്ലാമനസ്സോടെ ഞാനുമതിന് പങ്കുചേർന്നു… പക്ഷേ അന്നുമുഴുവനും തലകുത്തിനിന്നു ശ്രമിച്ചിട്ടും ഞങ്ങൾക്ക് നല്ലൊരൈഡിയയും കിട്ടിയില്ല… അതുകൊണ്ട് രാത്രിമുഴുവനും ആലോചിച്ചിട്ട് നല്ലൊരൈഡിയ കണ്ടുപിടിക്കാമെന്ന ഉറപ്പിന്മേൽ പിരിഞ്ഞപ്പോൾ, ആവശ്യം നമ്മുടേതായതുകൊണ്ട് രാത്രിമുഴുവനും ഞാൻ അതേക്കുറിച്ചു മാത്രമാണ് ചിന്തിച്ചത്… പക്ഷേങ്കില്, തലച്ചോറുനിറയെ വയലൻസ് കെട്ടിക്കിടക്കുന്നോണ്ടാവണം വേറെ നല്ല പ്ലാനൊന്നുമെന്റെ തലയിലുദിച്ചില്ല... അല്ലാണ്ട് അതിനുള്ള കഴിവില്ലാഞ്ഞിട്ടല്ല... ആലോചനയ്ക്കിടയിൽ എപ്പോഴോ ഉറങ്ങിപ്പോയ ഞാൻ രാവിലെ എഴുന്നേൽക്കുന്നതുതന്നെ ശ്രീയുടെ കാറിച്ചകേട്ടാണ്... “”...എടാ പുല്ലേ... ഒരൈഡ്യോണ്ട്..!!”””_ ഒരുദിവസം നീണ്ട ആലോചനക്കൊടുവിൽ അവൻ തെല്ലൊരു പുഞ്ചിരിയോടെ എന്റെറൂമിലേയ്ക്കു കയറിവന്നതും ആ ഉറക്കച്ചടവിൽ പോലും എന്നെയാകാംഷ വിഴുങ്ങി... മൂടിപ്പുതച്ചിരുന്ന പുതപ്പൊക്കെ വർണ്ണപ്പട്ടമായി ഫാനിന്റെനേരേ ചീറിക്കൊണ്ടു പായുമ്പോൾ ഗജശൗര്യത്തോടെ ഞാനവനെ പൂണ്ടടക്കം വരിഞ്ഞു കഴിഞ്ഞിരുന്നു... “”...എന്താ... എന്താസംഭവം..??”””_ പ്ലാനെന്താണെന്നറിയാനുള്ള വ്യഗ്രതയിൽ അവനെ ബെഡിലേയ്ക്കു പിടിച്ചിരുത്തിയപ്പോൾ താല്പര്യമില്ലാത്ത മട്ടിൽ അവൻ പറഞ്ഞുതുടങ്ങി...

💬 Comments

View all comments