Chapter Title : എന്റെ ഡോക്ടറൂട്ടി 08 [അർജ്ജുൻ ദേവ്]
ചുറ്റും നോക്കിയെങ്കിലും ആരുടെയും മുഖത്തൊരു ദാക്ഷിണ്യവുമില്ല...
ശ്രീപോലും വലിഞ്ഞു കളഞ്ഞല്ലോന്നോർത്ത് സങ്കടപ്പെട്ടു നിൽക്കുമ്പോൾ അവരോടു സംസാരിച്ചശേഷം എസ്ഐ തിരിഞ്ഞുനോക്കി...
“”...ഇവരാരും നിന്നെ കണ്ടിട്ടില്ലെന്നാണല്ലോടാ പറയുന്നേ..??”””
“”...സാറേ... സത്യായ്ട്ടും ഞാമ്പറഞ്ഞത് സത്യാ... അവർക്കൊക്കെയെന്നെ അറിയാം... ദേ... ആ ചൊമല ചുരിദാറിട്ടവളാ ഞാൻ വന്നപ്പോഴെനിയ്ക്കു ഡോറു തുറന്നുതന്നത്... എല്ലാരും ചോറുണ്ണാൻ പോകുമ്പോ ഇറങ്ങിപ്പോകാൻ പറഞ്ഞതുമവളാ..!!”””
എസ്ഐ പോയി സംസാരിച്ചുനിന്ന പെണ്ണുങ്ങളെനോക്കി ഞാൻ വിളിച്ചുകൂവി...
എന്നെ പെടുത്താൻ നോക്കുന്നോ... എന്നാൽ നിങ്ങളും നാറിനെടീ പൂറികളേന്ന മട്ടിലായിരുന്നു ഞാൻ...
അതുകൂടി കേട്ടപ്പോൾ എസ്ഐയ്ക്ക് മൊത്തത്തിൽ കൺഫ്യൂഷൻ, അയാളവരെ വീണ്ടും ചോദ്യംചെയ്യാൻ തുടങ്ങിയതോടെ കൂടിനിന്ന ബാക്കിയുള്ളവർക്കും ആ മൂന്നുപേരുടെമേലും ചെറിയൊരു സംശയംപോലെ...
മതി... എനിയ്ക്കിത് മതി.!
“”...ഇവരു വിളിച്ചു കേറ്റിയേന്നല്ലേ പറഞ്ഞേ... അപ്പോളാ ഫോണിങ്ങ് തന്നേ... കോൾ ഹിസ്റ്ററി നോക്കട്ടേ..!!”””
ഊമ്പി.! പെട്ടന്നെന്തോ ഐഡിയ കിട്ടിയപോലെ അയാൾ ഫോണിനുവേണ്ടി കൈ നീട്ടിക്കൊണ്ടടുത്തേയ്ക്കു വന്നതും ഞാൻ മനസ്സിൽപറഞ്ഞു...
“”...എടാ….. ഫോണെവിടെടാ..?? എടുക്ക്..!!”””
“”...അത്... അത് കോൾഹിസ്റ്ററി ഞാനപ്പഴേ ഡിലീറ്റ്ചെയ്തു..!!””””
അയാൾ ചോദ്യമാവർത്തിച്ചതും വായിൽവന്ന നുണ ഞാനങ്ങ് പെടച്ചതുമൊരുമിച്ചായിരുന്നു... അതോടെയെന്റെ കരണമൊന്നുകൂടി പൊളിഞ്ഞു...
“”...പ്ഫ.! നുണ പറയുന്നോടാ റാസ്‌ക്കൽ... പിടിച്ചു കേറ്റടോ ഈ മറ്റവനെ... എല്ലാ നാട്ടിലും കാണുമല്ലേലും ഇതുപോലുള്ള കുറേ ഞരമ്പുകൾ... കഴിഞ്ഞാഴ്ച സെൻറ് മേരീസിലെ പെൺകുട്ടികളുടെ ഒരു കംപ്ലെയിന്റുണ്ടാരുന്നല്ലോ അവരുടെ അടിവസ്ത്രങ്ങൾ സ്ഥിരമായി മോഷണം പോണെന്നുമ്പറഞ്ഞ്... അതുമിവനായിരിയ്ക്കും... ഇന്നാ കൊണ്ടോയി വണ്ടീത്തള്ളടോ... അങ്ങു ചെന്നിട്ടിവന്റെയെല്ലാ സൂക്കേടും തീർക്കണം... കക്കാൻകേറീതും പോരാ... അവിടുത്തെ പെണ്ണുങ്ങളുടെ മാനംകളയാനും നോക്കുന്നോ..!!”””_ എന്റെകയ്യിലെ കെട്ടഴിച്ച് കോൺസ്റ്റബിളിന്റെ നേർക്കു വലിച്ചെറിഞ്ഞുകൊണ്ട് എസ്ഐ പാതി എന്നോടായും ബാക്കി കോൺസ്റ്റബിളിനോടായും പറഞ്ഞതും എന്റെമുഴുവൻ കിളിയും പാറി...
സ്റ്റേഷനിലേയ്ക്കോ..?? ഭഗവാനേ പണിപാളിയോ..??
ഞാൻ ചങ്കിടിപ്പോടെ എസ്ഐയെ നോക്കി...
അയാളുടെയും കോൺസ്റ്റബിളിന്റെയും മുഖഭാവത്തിൽനിന്നും അവരത് വെറുതേ പറഞ്ഞതല്ലെന്ന് വെളിവാകുന്നുണ്ടായിരുന്നു...
എന്നെ വണ്ടിയിലേയ്ക്ക് കയറ്റാൻ കോൺസ്റ്റബിൾ എന്റടുത്തേയ്ക്കു വന്നതും ഞാൻ പരിഭ്രമത്തോടെ ചുറ്റുംനോക്കി, ആരുടെമുഖത്തും എന്നെ കൊണ്ടുപോകുന്നതിൽ പ്രത്യേകിച്ച് എതിർപ്പൊന്നും ഞാൻ കണ്ടില്ല...
മീനാക്ഷിയെ നോക്കിയപ്പോൾ അവളുടെമുഖത്തും വലിയ ഭാവമാറ്റമൊന്നില്ലാത്തത് എന്നെ നന്നായിത്തന്നെ ഞെട്ടിച്ചു...
പച്ചത്തെറിയും വിളിച്ചുകൊണ്ട് അയാളെന്നെ വണ്ടിയിലേയ്ക്ക് തത്തിച്ചു വിട്ടപ്പോഴേയ്ക്കും എന്റെധൈര്യമെല്ലാം ചോർന്നിരുന്നു...
തള്ളിവിടുന്നതിനു കൊടുത്ത പവറിൽനിന്നുതന്നെ സ്റ്റേഷനിൽചെന്നാൽ അവരെന്നെ മരണയിടി ഇടിയ്ക്കുമെന്ന് ഉറപ്പായിരുന്നതിനാൽ എങ്ങനെയെങ്കിലും രക്ഷപെട്ടാൽ മതിയെന്നായ്രുന്നു എനിയ്ക്ക്...
അതുകൊണ്ട് യാതൊരു നാണവുമില്ലാതെ ഞാനാ അറ്റകൈ ചെയ്തു...
വേറൊന്നുമല്ല, വീണ്ടും നാണംകെട്ട് എസ്ഐയുടെ കാൽക്കൽ വീണു...
“”...എന്റെ പൊന്നുസാറേ... സാറാണെ സത്യം... സത്യമായ്ട്ടും ഞാൻ മീനൂനെ കാണാൻവന്നതാ... അല്ലാതെ
💬 Comments
View all comments