Chapter Title : എന്റെ ഡോക്ടറൂട്ടി 09 [അർജ്ജുൻ ദേവ്]
ഈ പുത്തിയ്ക്ക് പുള്ളീനെ കാക്കകൊത്തും.!
""...മീനൂ..!!!!!!""""_ ഇനിയെന്തൊക്കെയാണ് നടക്കുന്നതെന്ന് ഒരൂഹവുമില്ലാതിരുന്ന എന്നെ ഒരുഞെട്ടലോടെ ഉണർത്തീത് രേവുആന്റീടെ തൊണ്ടകീറിയുള്ള വിളിയായ്രുന്നു...
""...സത്യമാണോടീ..?? ഇവരീ പറയുന്നതൊക്കെ സത്യമാണോന്ന്..?? നീ... നീയിവനെ... ഛെ.! എങ്ങനെ... എങ്ങനെതോന്നീടീ നെനക്ക്... നെനക്കിത്രേം തരന്താഴാൻ..?? ഈശ്വരാ.! കൂട്ടത്തിലൊന്നുപോലുമില്ലല്ലോ ഇങ്ങനെയൊന്ന്... ഇതൊക്കെ കേൾപ്പിയ്ക്കാനാണോടി നിന്നെഞങ്ങള്... പൊക്കോ... പോവാൻ... കാണണ്ട.... കാണണ്ടെനിയ്ക്കു നിന്നെ പെഴച്ചവളേ..!!"""_ എന്തോ പറയാനാഞ്ഞുവന്ന മീനാക്ഷിയുടെ മുഖമടച്ചൊന്നു കൊടുത്തിട്ട് രേവുആന്റി കരച്ചിലിട കലർത്തിക്കൊണ്ട് പറഞ്ഞ് തള്ളിയെറിഞ്ഞപ്പോൾ അവള്മുട്ടിടിച്ചു നിലത്തേയ്ക്കുവീണു...
അവിടെനിന്നുമെഴുന്നേൽക്കാൻ പോലും കൂട്ടാക്കാതെ അത്രയുംപേരുടെമുന്നിൽ ഒരുതെറ്റുംചെയ്യാതെ അപമാനിതയാകേണ്ടിവന്ന സങ്കടം മുഖംപൊത്തിപ്പിടിച്ചു കരഞ്ഞുതീർക്കാൻ ശ്രെമിച്ചപ്പോൾ എന്റമ്മയാണ് പോയവളെ എഴുന്നേൽപ്പിച്ചത്...
എന്നാലെന്നെ ഞെട്ടിച്ചുകൊണ്ടവൾ അമ്മയുടെ നെഞ്ചിലേയ്ക്കു മുഖംപൂഴ്ത്തി അലറികരഞ്ഞപ്പോൾ ഞാനുമാകെവല്ലാതായി...
അതേസമയത്തുതന്നെ അവൾടച്ഛന്റെശബ്ദവും ഇടിമുഴക്കംപോലെ പുറത്തുവന്നിരുന്നു;
""...ഡോക്ടറേ... എനിയ്ക്ക്... എനിയ്ക്കു സമ്മതവാ... നമ്മക്കിതങ്ങുനടത്താം..!!"""
...തുടരും.!
❤️അർജ്ജുൻ ദേവ്❤️
💬 Comments
View all comments