Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]
""...ദേ... എന്നെക്കൊണ്ട് മറ്റേ വർത്താനമ്പറയിപ്പിയ്ക്കല്ലും... നീയൊറ്റൊരുത്തങ്കാരണാ ഞാനിങ്ങനെ മൂഞ്ചിത്തെറ്റിയിരിയ്ക്കുന്നേ..?? അറിഞ്ഞില്ലേ, സമ്മന്ധമ്മരെയായി കാര്യങ്ങള്... അവന്റൊരു കൊണച്ചൊരൈഡിയ..!!"""_ അവനെനോക്കി പല്ലുകടിച്ചുകൊണ്ടതു പറയുമ്പോളെന്റെ ആത്മരോഷം മുഴുവനതിലുണ്ടായ്രുന്നു...
""...ആണാ..?? നന്നായിപ്പോയി... ദേ എന്നെക്കൊണ്ടൊന്നും പറയിയ്ക്കരുത്... ഞാൻ നിന്റടുത്താവുന്നപോലൊക്കെ പറഞ്ഞേല്ലേ ഒരു കോപ്പുമ്മേണ്ടെന്ന്... അപ്പൊ നെനക്കായ്രുന്നല്ലോ തൊലിഞ്ഞുകെടന്നിരുന്നേ... അത്രേമ്പേരുടെ മുന്നിവെച്ചവളെ നാറ്റിച്ചതുംപോരാഞ്ഞിട്ട് മറ്റേന്നും മറിച്ചേന്നുമ്പറഞ്ഞെന്റടുത്തു വന്നാലുണ്ടല്ലും..!!"""_ അവൻപറഞ്ഞതുംകേട്ട് വായും പൊളന്നിരുന്നയെനിയ്ക്ക് എന്തുമറുപടി പറയണമെന്നറിയാത്ത അവസ്ഥയായ്പ്പോയി...
എന്റെയുംഅവൾടെയും അച്ഛന്മാരുടെവാക്കിലെയുറപ്പും കീത്തുവിന്റെ വാശിയുമെല്ലാംകൂടിയായപ്പോൾ ഇനിയുള്ളെന്റെജീവിതമാ മറ്റവൾടെ കാലിന്റടിയിലാണെന്ന് ഏകദേശമുറപ്പായി കഴിഞ്ഞു...
അതാലോചിച്ചപ്പോൾതന്നെ ശരീരമാസകലം തളരുന്ന പോലെയാണെനിയ്ക്കു തോന്നീത്...
""...എടാ... ഈ കല്യാണമ്മുടക്കാനൊരു വഴിപറഞ്ഞുതാടാ... ഇല്ലേല് ഞാനേതേലും കെണറ്റിപ്പോയിചാടും..!!"""
""...വോ... ചാടീലേല് അവളെടുത്തിട്ടോളും..!!"""_ എന്റെ നിസ്സഹായവസ്ഥയുൾക്കൊള്ളാതവൻ നിസാരമായിപറഞ്ഞതും എനിയ്ക്കങ്ങട് പൊളിഞ്ഞുവന്നു;
""...പ്ഫ.! പുണ്ടേ... കോത്തിൽ തീ പിടിച്ചിരിയ്ക്കുമ്പൊ
മറ്റേടത്തെ വാർത്താമ്പറഞ്ഞാലുണ്ടല്ലോ... ഇവടെ മനുഷ്യന് ശ്വാസമ്മിടാമ്പറ്റാണ്ട് നടക്കാന്തുടങ്ങീട്ടു നേരങ്കുറേയായി... ഇതിവടെവരെ കൊണ്ടോന്നെത്തിച്ചത് നീയാ... അപ്പൊ നീ തന്നെ ഇതീന്നൂരാനുള്ള വഴീമ്പറഞ്ഞു തരണം... ഇല്ലേല് നീയാണെന്നെക്കൊണ്ടോയി പെടുത്തീതെന്നു ഞാനുമ്പറഞ്ഞുകൊടുക്കും..!!"""_ എന്റെസ്വരം ഭീഷണിയിലേയ്ക്കുമാറിയതും അവനെന്നെ രൂക്ഷമായൊന്നുനോക്കി;
""...ഓഹോ.! അങ്ങനാണോ..?? എന്നാ നീ പോയൊണ്ടാക്ക്... എടാ കോപ്പേ... എവടന്നോ കേറിവന്നൊരു പെണ്ണുപറേണേങ്കേട്ട് നിന്നനിപ്പിപ്പോയി കല്യാണമുറപ്പിച്ച നിന്റെതന്തയോട് ഇതൊക്കെ ഞാനാണ് നിന്നെക്കൊണ്ടു ചെയ്യിച്ചേന്നുപറഞ്ഞാൽ അയാള് വിശ്വസിയ്ക്കോന്നു തോന്നുന്നുണ്ടോ..?? ഇനിയെന്തെന്നൊക്കെ പറഞ്ഞാലും നിന്റെതന്ത അവളെയെടുത്തു പിടിച്ചേക്കുവാ... അയാളെന്തായാലുമാ കടിവിടോന്നു തോന്നുന്നില്ല... അതോണ്ടു പൊന്നുമോനേ നീപെട്ട്..!!"""
""...അത്... അതു ഞാമ്പറഞ്ഞ്... ഞാമ്പറഞ്ഞു വിശ്വസിപ്പിയ്ക്കും..!!'"""_ സ്വയം വിശ്വസിപ്പിക്കാണെന്നോണം ഞാനൊരുന്യായം പറഞ്ഞുനോക്കി...
""...നീ ഊമ്പും.! അത്രയ്ക്കു ചങ്കൂറ്റമൊണ്ടെങ്കിലൊന്നു മൊടക്കിക്കാണിക്കെടാ നീ... എന്നാ നീ ആണാണെന്നുപറയാം ഞാൻ..!!"""_ അവൻപറഞ്ഞതിലും കാര്യമുണ്ടെന്നുതോന്നിയതു കൊണ്ടാവണം പിന്നെ ഞാനൊന്നുംമിണ്ടീല...
""...ഡാ... ഞാനൊരു കാര്യഞ്ചോയിയ്ക്കട്ടേ...??"""_ കുറച്ചു നേരമങ്ങനെയിരുന്നശേഷം ശ്രീവീണ്ടുമെന്നോടു ചോദിച്ചു...
ഞാനതിനു മറുപടിപറയാതെ വെറുതെയൊന്നു നോക്കിയപ്പോൾ അവൻതുടർന്നു;
""...എടാ... ഇത്രേക്കെയായ സ്ഥിതിയ്ക്ക്... നെനക്ക്... നെനക്കവളെയങ്ങു കെട്ടിയ്ക്കൂടേ..??"""
""...പ്ഫ.! കുണ്ണേ... മറ്റേടത്തെ വർത്താനോമ്പറഞ്ഞെന്റടുക്കെ വന്നാലുണ്ടല്ലും... അവൻവന്നേക്കുവാ അവന്റച്ഛന്റെ സമ്മന്തോങ്കൊണ്ട്... എങ്ങനെതോന്നീടാ നിനക്കെന്റെ മൊഖത്തുനോക്കിയീ വർത്താനമ്പറയാൻ..??"""
""...ഡാ... ഞാനതുകൊണ്ട് പറഞ്ഞതല്ല... നീയൊന്നാലോയിച്ചു നോക്കിയേ, ഇനി നമ്മളെന്തൊക്കെപറഞ്ഞാലും നിന്റെതന്തേം കീർത്തൂം ഈ കല്യാണത്തീന്നു മാറാമ്പോണില്ല... കേട്ടല്ലോ എങ്ങാനുംമൊടക്കിയാ ചത്തുകളയൂന്നാ കീത്തൂന്റെഭീക്ഷണി... അവൾടെ വീട്ടിലെകാര്യോം മറിച്ചല്ല... അപ്പൊപിന്നെ..."""_ അവനിടയ്ക്കൊന്നു നിർത്തിയശേഷമെന്റെ മുഖത്തേയ്ക്കുനോക്കി... പിന്നെതുടർന്നു;
""...എടാ... ഒന്നൂല്ലേലും അവൾക്കെന്താടാ ഒരുകൊഴപ്പം..?? കാണാൻനല്ലതല്ലേ..??
പോരാത്തേന് ഡോക്ടറ്... അവൾടച്ഛന്റെ കയ്യിലാണേൽ പൂത്തകാശും... സത്യമ്പറയാലോ വെടിച്ചിലൊരു ലോട്ടറിയാടാ ആസാധനം... വെറുതെ വെള്ളത്തിൽകളയണോ..?? ഞാനൊക്കെയായ്രുന്നേൽ കണ്ണുംപൂട്ടിയങ്ങു കെട്ടിയേനെ..!!"""
""...എന്നാപ്പോയി കെട്ടടാ... ആരുപറഞ്ഞു വേണ്ടാന്ന്... അവനവന്റമ്മായമ്മേടെ ലോട്ട്രിയായ്ട്ട് വന്നേക്കുന്നു..!!"""_ ഞാൻ കലിപ്പിൽ കട്ടിലിൽനിന്നുമെഴുന്നേറ്റതും അവൻവീണ്ടുമെന്നെ പിടിച്ചടുത്തിരുത്തി...
💬 Comments
View all comments