Chapter Title : എന്റെ ഡോക്ടറൂട്ടി 10 [അർജ്ജുൻ ദേവ്]
ചാടിയിറങ്ങിയ കുണ്ണൻ നമ്മുടെ ബൈക്കിലേയ്ക്ക് ആഞ്ഞുചവിട്ടിയതും ഒരു കാലുമാത്രം നിലത്തൂന്നിനിന്ന ശ്രീയ്ക്ക് പെട്ടെന്നു ബാലൻസ്ചെയ്യാൻ കഴിഞ്ഞില്ല...
വെട്ടിയിട്ടതുമാതിരി ഞങ്ങളു റോഡിലേയ്ക്കുവീണു...
""...പട്ടിയ്ക്കു പെഴച്ചുണ്ടായ കുണ്ടിച്ചീമോനേ... നെനക്കെന്തോത്തിന്റെ കുത്തിക്കഴപ്പാടാ..??"""_ ന്നും ചോദിച്ചുകൊണ്ട് ബൈക്കിനിടയിൽനിന്നും ചാടിയെഴുന്നേറ്റ ശ്രീ, കുണ്ണന്റെ കരണമടിച്ചുപൊട്ടിച്ചതും ഞാനും നോക്കിനിന്നില്ല...
എന്നെയീ പരുവത്തിലാക്കിയ പുന്നാരമോൾടനിയനല്ലേ, അവനങ്ങനെ രണ്ടുകാലിൽ വീട്ടിൽപോകുന്നതു ശെരിയാണോ..??
മാത്രോമല്ല, മീനാക്ഷിതല്ലിയതിനു തിരിച്ചവൾടെ ആങ്ങളയ്ക്കുതന്നെ കൊടുത്തേക്കാം എന്നുകരുതി അവന്റെ അടിവയറുനോക്കി ഞാനാഞ്ഞു തൊഴിയ്ക്കുകകൂടി ചെയ്തപ്പോൾ അവൻ റോഡിലേയ്ക്കിരുന്നുപോയി...
പിന്നെപ്പറയണോ, ഞാനും ശ്രീയുംകൂടി ആ നാറിയെ റോഡിലിട്ടു ചവിട്ടിവലിച്ചു...
പെങ്ങളെനാറ്റിച്ചതിന് കട്ടഹീറോയിസവുമായി ഒറ്റയ്ക്കെന്നെ പഞ്ഞിയ്ക്കിടാൻവന്ന കിക്ക്ബോക്സറായ അവന്റെ മൂക്കിലുംചെവിയിലും മണ്ണുംപൂശിച്ചശേഷമാണ് ഞങ്ങളവിടുന്നു വിട്ടത്...
അതും നാട്ടുകാര് പിടിച്ചുമാറ്റിയതുകൊണ്ടുമാത്രം...
അല്ലെങ്കിൽ അവളെന്നോടുചെയ്ത പോക്രിത്തരത്തിനും എനിയ്ക്കു നേരിടേണ്ടിവന്ന അപമാനത്തിനും കൊന്നേനെ ഞാനാപന്നിയെ...
അല്ലേലും ആമ്പിള്ളേരോട് കളിയ്ക്കാൻവന്നാൽ എന്താക്ഷൻഹീറോയാണെങ്കിലും അടിമേടിച്ചിട്ടല്ലേ പോകൂ...
നൂറുപേരെ ഒറ്റയ്ക്കിടിക്കുന്നതൊക്കെ സിനിമേൽ കാണാൻകൊള്ളാം...
യഥാർത്ഥത്തിൽ ഇതൊക്കെ നടപ്പുള്ളകാര്യം വല്ലോമാണോ..??
കാരാട്ടേം കിക്ക്ബോക്സിങ്ങുമൊക്കെ ഒരിടത്തുകിടക്കും... അടി വേറൊരിടത്തുകിട്ടും... ചുരുക്കിപ്പറഞ്ഞാൽ
ഇടിമേടിച്ചുതൂറും... അത്രതന്നെ...
ആളുകളെല്ലാംകൂടി പിടിച്ചുമാറ്റിവിട്ടതുമൂലം അവിടെന്നുതെറിച്ച ഞങ്ങൾ, കവലയിൽപോണ്ടെന്നും സീനാവുമെന്നും ശ്രീ ഉപദേശിച്ചതുകൊണ്ടുമാത്രം ഇനിവരുന്നില്ലെന്ന് അവന്മാരെ വിളിച്ചുപറഞ്ഞിട്ട് തിരിച്ചുവീട്ടിക്കേറി...
അവൻ വീട്ടിലേയ്ക്കുപോയപ്പോൾ റൂമിൽക്കയറിയ ഞാൻ തല്ലുകൂടിയക്ഷീണത്തിൽ
ഒന്നുമയങ്ങി...
പിന്നെഴുന്നേൽക്കുന്നത് തന്തപ്പടിയുടെ ഒച്ച താഴത്തുനിന്നും കേട്ടപ്പോളാണ്...
""...എടീ നിന്നോടാ ചോദിച്ചേ... എവിടെ അവനെന്ന്..??"""_ കട്ടകലിപ്പോടെ അങ്ങേരെന്നെ തിരക്കുന്നതു കേട്ടപ്പോൾത്തന്നെ സംഗതിയെല്ലാം ആശാന്റെ ചെവിയിലെത്തിയെന്നുറപ്പായി...
""...ഇനീപ്പെന്തിനാ അവനെ വിളിയ്ക്കണേ..?? അവൻ വന്നേപ്പിന്നെ മുറീന്നു പൊറത്തെറങ്ങീട്ടില്ലെന്ന്..!!"""
""...എന്നിട്ടാണോടീ നാട്ടുകാരുടെമുന്നിലിട്ടാ ചെക്കനെ ഇഞ്ച ചതയ്ക്കുന്നപോലെ തല്ലിച്ചതച്ചേ..??"""
""...ചെക്കനെയോ..?? ഏതു ചെക്കനെ..??"""
""...ആ മീനാക്ഷിപ്പെണ്ണിന്റെ അനിയൻ ചെക്കനൊരുത്തനില്ലേ..?? ആ... അവനെത്തന്നെ... ആ രാജീവെന്നെ വിളിച്ചിരുന്നു... മക്കൾടെ തോന്നിവാസമറിയാത്തതായിട്ടിനി ഈ നാട്ടിലാരുമില്ലെന്ന്..!!"""_ അച്ഛന്റെയാ വാക്കുകേട്ടതും എനിയ്ക്കു സന്തോഷംകൊണ്ടലറാൻ തോന്നി...
...മോനെ നടുറോഡിലിട്ടുതല്ലിയ ചെക്കനാരും മോളെക്കെട്ടിച്ചു കൊടുക്കൂലല്ലോ...
...അതേതായാലും നന്നായി...
ഇതിപ്പോ അവനിട്ടു രണ്ടുപൊട്ടിയ്ക്കാനുംപറ്റി കല്യാണോമൊഴിഞ്ഞു...
...ഇനികൂടിപ്പോയാൽ തന്തച്ചാരുടെകയ്യീന്നു രണ്ടു പൊട്ടീരുകിട്ടുമായ്രിയ്ക്കും...
എന്നാലും അവളുതലേലാവുന്നേലും എത്രയോനല്ലതാ രണ്ടുതല്ലിൽ കാര്യമൊതുങ്ങുന്നത്...
ആകെയൊരു ഇരട്ടപെറ്റസുഖം...
കിട്ടേണ്ടതെല്ലാം അങ്ങോട്ടുചെന്നു കൈപ്പറ്റാമെന്ന ചിന്തയോടെ, സന്തോഷത്താൽ തിളച്ചുമറിയുന്ന മനസ്സുമായി ഞാൻ താഴത്തേയ്ക്കുനടന്നു...
""...ഇനിയിപ്പെന്തോ ചെയ്യും..??'""_ അമ്മ അച്ഛനോടായി ചോദിയ്ക്കുന്നതുംകേട്ടാണ് ഞാൻ താഴെയെത്തുന്നത്...
അവിടെ വിറഞ്ഞു തുള്ളിനിൽക്കുന്ന അച്ഛനടുത്തായി അമ്മയും കീത്തുവുമുണ്ട്...
""...ഇനി കൂടുതലായി ചെയ്യാനൊന്നൂല്ല... പോയി അവളെയിങ്ങു വിളിച്ചിട്ടുവരാം... കുറച്ചുമുന്നേവരെ വീട്ടുകാർക്കുമാത്രേ അറിയുള്ളായ്രുന്നു... ഇപ്പൊ നാട്ടുകാരുമറിഞ്ഞു... അമ്മാതിരി വെല്ലുവിളിയല്ലേ നിന്റെമോൻ നടത്തീട്ടുവന്നേക്കുന്നേ..??"""_ പറഞ്ഞുതിരിഞ്ഞ അച്ഛൻകാണുന്നത് ഒരുഞെട്ടലോടെ നിൽക്കുന്നയെന്നെയാണ്...
""...എന്തിനാടാ കുടുംബത്തെ പറയിപ്പിയ്ക്കാനായിട്ടിങ്ങനെ ജീവിയ്ക്കുന്നേ..?? പോയിചത്തൂടേ നെനക്ക്..?? മക്കളില്ലേൽ ഇല്ലെന്നേയുള്ളൂ..!!"""_ അയാൾ
💬 Comments
View all comments