0%

Chapter Title : എന്റെ ഡോക്ടറൂട്ടി 11 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 539

കരയുമ്പോലെപറഞ്ഞു;

""...പ്ലീസടീ ചേച്ചീ... ഞാമ്പറയുന്നയൊന്നു വിശ്വസിയ്ക്കെടീ... ഞാനും മീനാക്ഷീം തമ്മിലൊരു മണ്ണാങ്കട്ടേമില്ല..!!"""

""...എന്നിട്ടാണോ..."""_ ഞാൻ പറഞ്ഞു തീർക്കുന്നതിനുമുന്നേ എന്തോ പറയാൻതുടങ്ങിയ കീത്തുവിന്റെ വായപൊത്തിപ്പിടിച്ചശേഷം ഞാൻതുടർന്നു;

""...എടീ ഞാനൊന്നു പറഞ്ഞു തീർത്തോട്ടേ... എന്നിട്ടെന്തോ പറഞ്ഞോ..!!"""_ സ്വരംകുറച്ചു കടുപ്പത്തിലായതും ചുറ്റുമൊന്നു കണ്ണോടിച്ചശേഷമവള് മിണ്ടാതെനിന്നപ്പോൾ,

""...എടീ ഒരുദിവസം ഞാനും ശ്രീയുങ്കൂടി മെഡിയ്ക്കൽ കോളേജിനുമുന്നിലെ ബസ്സ്‌സ്റ്റോപ്പിൽചെന്നിരുന്നു... ഞങ്ങള് വേറൊരുകാര്യത്തിനായി പോയതാ... സത്യത്തിലതിവൾടെ ഹോസ്പിറ്റലാന്നുകൂടി ഞങ്ങക്കറിയില്ലായ്രുന്നു... അപ്പൊയീbമീനാക്ഷീം അവൾടെ കൊറേ കൂട്ടുകാരികളുങ്കൂടെവന്നെന്നെ കോഴിന്നൊക്കെവിളിച്ചു കളിയാക്കി... അപ്പോളത്തെ ദേഷ്യത്തില് ഞാനുമവളെയെന്തോ പറഞ്ഞു... ആ കലിപ്പാണവളിപ്പോളും തീർത്തോണ്ടിരിയ്ക്കുന്നേ... അന്നു നിന്റെൻഗേജ്മെന്റിന്റന്നും അവളെന്നെയോരോന്നൊക്കെ പറഞ്ഞ് എല്ലാർടേംമുന്നിൽ കളിയാക്കുവായ്രുന്നു... അല്ലാതെ നീ കരുതിയിരിയ്ക്കുമ്പോലെ ഞാനുമവളുംകൂടി സൊള്ളിയതല്ല..!!"""_ ഞാനിടയ്ക്കൊന്നു നിർത്തിയവൾടെ മുഖത്തേയ്ക്കുനോക്കി, സംഗതിയേൽക്കുന്നുണ്ടോന്നറിയണോലോ...

എന്തേലും തിരിച്ചുപറഞ്ഞു സീൻമോശമാക്കണ്ടെന്നു കരുതിയാവണം അവളൊന്നുംമിണ്ടാതെ എല്ലാം കേട്ടുനിൽക്കുന്നുണ്ടായ്രുന്നു...

ആ ചെറുസന്തോഷത്തിൽ ഞാൻ വീണ്ടും പറഞ്ഞുതുടങ്ങി;

""...അന്നെന്നെ കളിയാക്കിയേന്റെ വാശിയ്ക്കാടീ ഞാനവൾടെ ഹോസ്റ്റലിക്കേറി തിരിച്ചു നാറ്റിയ്ക്കാന്നുകരുതിയേ... പക്ഷേ, അവൾടെ റൂമിലൊന്നുങ്കേറീലാ അതിനുമുന്നേയെല്ലാരുങ്കൂടിയെന്നെ തല്ലി ബോധങ്കെടുത്തി പോലീസിനേയും വിളിപ്പിച്ചു... അവരെന്നെ പിടിച്ചോണ്ടു പോവാനൊരുങ്ങീപ്പഴാ ഞാനവൾടെ പേരുപറഞ്ഞേ... അതു നിങ്ങളൊക്കെകരുതുമ്പോലെ പ്രേമായ്ട്ടൊന്നുവല്ല, പേടിച്ചിട്ടാടീ... അതിന്റെ... അതിന്റെവാശിയ്ക്കാ ഇന്നലവളുവന്നിട്ടാ ഷോ മൊത്തമിറക്കിയേ... ഇപ്പഴുമെന്നെ കൊല്ലോന്നാ പറഞ്ഞേക്കണേ... അതിനാണെന്നെ കെട്ടണതന്നെ..!!"""_ ഞാൻ കുറച്ചുകഷ്ടപ്പെട്ടു കണ്ണുനിറച്ചുകൊണ്ടങ്ങനെ പറഞ്ഞപ്പോളവിടത്തെ മഞ്ഞൽപ്പമുരുകിയമാതിരി...

കാര്യം വിശ്വസിച്ചിട്ടൊന്നൂല്ല, പക്ഷേയൊരു കൺഫ്യൂഷനുണ്ട്... നമുക്കതു മതീലോ...

""...നീ കള്ളനാ... നീ പറയുന്നോക്കെ വെള്ളന്തൊടാതെ വിഴുങ്ങാനെന്നെകിട്ടൂല്ല... ഒന്നും നടക്കാണ്ടായപ്പോ പുതിയ സൂത്രോമായ്ട്ടു വന്നേക്കുവാ..!!""

""...ശെരി... അങ്ങനേങ്കിലങ്ങനെ... എന്നാ നീയൊരു കാര്യമാലോയ്ച്ചുനോക്കിയേ, നിങ്ങളൊക്കെ കരുതുമ്പോലെ ഞങ്ങളു തമ്മിലൊരിഷ്ടോണ്ടാരുന്നേല് അവള് നിന്നോടു പറയാണ്ടിരിയ്ക്കോ..?? അല്ലേത്തന്നെയിന്നലെ നിങ്ങളെല്ലാങ്കൂടി കല്യാണമുറപ്പിച്ചപ്പോ അവളെന്തോത്തിനാ ഇതു വേണ്ടാന്നുമ്പറഞ്ഞു കരഞ്ഞേ..?? ഇഷ്ടോരുന്നെങ്കി സന്തോഷിയ്ക്കുവല്ലേ വേണ്ടീരുന്നേ..?? നീ പറ..!!"""

""...അതു നിങ്ങടടവാ..!!"""

""...കോപ്പാണ്.! എല്ലാരുങ്കൂടിപ്പിടിച്ചു കല്യാണന്നടത്തിത്തരുമ്പോ ചുമ്മാ മൊടക്കിക്കളിയ്ക്കാനെന്താ തലയ്ക്കോളവാണോ..?? എടിചേച്ചീ...
ഇതതൊന്നുവല്ല, എനിയ്ക്കവളോടങ്ങനെന്തേലുമുണ്ടേല് ശ്രീക്കുട്ടനറിയാണ്ടിരിയ്ക്കൂലല്ലോ... പിന്നിതൊന്നും വിശ്വാസമായില്ലേല് നീയവൾടെ കോളേജിപ്പോയി തെരക്കിനോക്ക്... നമ്മളുതമ്മിലുള്ള കലിപ്പവിടെല്ലാർക്കുമറിയാം... എന്താ..??"""

""...അപ്പൊ അവളെല്ലാമുണ്ടാക്കി
പറേണെന്നാണോ നീ പറേണേ..??"""

""...ആം.! എല്ലാഞ്ചുമ്മായാ... എന്നോടെ പകരമ്മീട്ടാമ്മേണ്ടിയാ ഇതൊക്കെ കാട്ടിക്കൂട്ടിയേ... ഇനി കല്യാണങ്കൂടി കഴിയ്ക്കുവാണേല് അവളെന്നെയൊറപ്പായ്ട്ടും തട്ടും... അന്നേ നെനക്കൊക്കെ ഞാങ്കരഞ്ഞുപിടിച്ചു പിന്നാലെനടന്നേന്റെ കാരണംമനസ്സിലാവൂ... അന്നൊരു കുറ്റബോധംവേണ്ടേല് ഇപ്പൊയെന്തേലും ചെയ്..!!"""_ എന്റെ കയ്യിലുണ്ടായ്രുന്ന അവസാനയാണിയുംകൂടി അടിച്ചശേഷമവളെ നോക്കുമ്പോൾ പുള്ളിക്കാരി ഫുൾഓൺ കലിപ്പ്മോഡ്...

""...നീ പറഞ്ഞതൊക്കെ സത്യവാണേല് ഇന്നവൾടവസാനമാ... കീർത്തനേ ശെരിയ്ക്കുമറിയത്തില്ലവൾക്ക്..!!"""

""...എന്നാ വാ ചോയിയ്ക്കാം...
എന്നിട്ടു രണ്ടുപൊട്ടിയ്ക്കുവേം ചെയ്യാം... വാ..!!"""_ ഞാനവൾടെ കയ്യിൽപിടിച്ചു വലിച്ചുംകൊണ്ടുൽസാഹത്തോടെ പറഞ്ഞപ്പോൾ അവളൊന്നു ബലംപിടിച്ചു...

അതിനെന്തു പറ്റിയെന്നർത്ഥത്തിലവളെ നോക്കിയപ്പോളവൾ പറഞ്ഞു;

""...ഇപ്പൊ വേണ്ട.!

💬 Comments

View all comments