0%

Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2455

സ്റ്റാൻഡിൽനിന്നും എടുക്കുന്നതിനിടയിൽ ഞാനിരുന്ന് തെറിച്ചു...

അതിനവളെന്നെ തുറിച്ചുനോക്കിയിട്ട്;

""...സസ്പെന്റ്ചെയ്തത് നിന്റെ മറ്റവളെയാടാ... ഇനിയനുഭവിച്ചോന്നല്ലേ..??കാണിച്ചുതരാം... അതിനുമിതിനും കാശുവേണോന്നുംപറഞ്ഞ് നീയിങ്ങുവാ... ദുഷ്ടൻ..!!"""_ പറയുന്നതിനൊപ്പം ബുള്ളറ്റിലിരുന്ന എന്നെപ്പിടിച്ചൊരു തള്ളുകൂടിതന്നിട്ട് അവളുനടക്കാനായി തുടങ്ങി...

""...വരുവാണേ വണ്ടീക്കൊണ്ടോവാം... അല്ലേ നടന്നുവരേണ്ടിവരും... പിന്നെ കാലുതിരുമ്മിത്തരാൻ വിളിച്ചാലെന്റെ തനിക്കൊണം കാണേണ്ടിയുംവരും..!!"""_ ഞാൻ ഭീഷണിയുടെ സ്വരത്തിൽ പറഞ്ഞതും ഒന്നാലോചിച്ചശേഷം കക്ഷി ചാടിവണ്ടീക്കേറി...

എങ്കിലും കുറച്ചു നേരത്തേയ്ക്കൊന്നും മിണ്ടീല...

ഒടുവിൽ;

""...എന്തായാലും ആ പെണ്ണില്ലേ, ജ്യോതി... അവളു നോക്കുന്നൊക്കെണ്ടായ്രുന്നു... സംഗതിയെനിയ്‌ക്കൊന്നും
മനസ്സിലായില്ലെന്നാണ് ഇവിടെ ചെലോർടൊക്കെ ധാരണ... ആ... പാവോല്ലേന്നൊക്കെ കരുതീട്ടാ എല്ലാം സമ്മയ്ച്ചു കൊടുക്കുന്നേന്നൊള്ള വിചാരമൊണ്ടായാ എല്ലാർക്കും കൊള്ളാം..!!"""_ പിന്നിലിരുന്ന് ഷോൾഡറിൽ കൈവെച്ചുകൊണ്ടവൾ കുത്തിക്കുത്തി പറയുന്നതുകേട്ടപ്പോൾ ചിരിവന്നെങ്കിലും ഞാനൊന്നും മിണ്ടിയില്ല...

""...സസ്പെൻഷനല്ലേൽ പിന്നെ നീയെന്തിനാ നാളെമുതല് ലീവാക്കിയെ..?? നമ്മളൊരാഴ്ച്ചയ്ക്കുള്ളിൽ പോവോന്നല്ലേ പറഞ്ഞിരുന്നേ... എന്നിട്ടെന്താ പെട്ടെന്ന്..??”””

""...എന്താ ഇഷ്ടായില്ലേ..?? ഇഷ്ടായില്ലേ വേണ്ട... പോവണ്ട... ഞാൻ വിളിച്ചു ലീവ്ക്യാൻസൽ ചെയ്തോളാം..!!"""

""...അയ്യോ.! അതൊന്നുംവേണ്ട... എന്നാലും ഇത്രേന്നാൾക്കുശേഷം വീട്ടിലേയ്ക്കു പോവുവാന്നൊക്കെ പറയുമ്പോൾ ചെറിയൊരു വല്ലായ്ക..!!"""

""...അതുപിന്നെ കാണാണ്ടിരിയ്‌ക്കോ..?? അമ്മാതിരി അലമ്പുണ്ടാക്കീട്ടല്ലേ ഇങ്ങോട്ടേയ്ക്കു പോന്നേ..!!"""

""...ആരലമ്പൊണ്ടാക്കി..?? ഞാനോ..?? ഓരോന്നൊക്കെ കാട്ടിക്കൂട്ടി പെട്ടീംപാഴ്സലു ചെയ്തുവെച്ചു നിന്നപ്പോ കൂടെറങ്ങിവന്ന എന്നോടിങ്ങനെതന്നെ പറേണോടി..!!"""_
ഞാൻ ഗിയർ ചേഞ്ച്‌ചെയ്ത് ആക്സിലറേറ്റർ കൊടുക്കുന്നതിനിടയിൽ പറഞ്ഞതും അവളെന്റെ
വയറിലൂടെ കൈ ചേർത്തുപിടിച്ചു...

""...അങ്ങനെ അലമ്പൊണ്ടാക്കിയാലേ അതാർക്കു വേണ്ടിയാ..?? ഞാനെനിയ്ക്കുവേണ്ടി അങ്ങനൊരു
പൊല്ലാപ്പുമൊണ്ടാക്കീട്ടില്ല..!!"""

""...എന്തോ..?? എങ്ങനെ..?? എടീ പുല്ലേ... അന്ന് കല്യാണങ്കഴിഞ്ഞയാ സമയത്തൊക്കെ
നീയെനിയ്ക്കിട്ടു പണിതതൊക്കെ ഓർമ്മയുണ്ടോ..?? അന്നൊക്കിതേ മാതിരി
നിന്നെയെന്റെ കയ്യേ കിട്ടീരുന്നേ ആക്രിപെറുക്കാൻ വരുന്ന അണ്ണാച്ചിമാര് കൊടം
ചവിട്ടിപ്പൊളിയ്ക്കും മാതിരി പൊളിച്ചേനെ ഞാൻ... അത്രയ്ക്കുണ്ടാർന്നു കലിപ്പ്..!!"""_ ഞാനൊരു ചെറുചിരിയോടെ പറഞ്ഞതും അവളെന്റെ തോളിലമർത്തിയൊന്നു കടിച്ചു...

""...പിന്നെനെനിയ്ക്കങ്ങ് കെട്ടിപ്പിടിച്ചുമ്മ വെയ്ക്കാനാണല്ലോ
തോന്നിയിരുന്നേ..!!"""_ കടി വിടുവിച്ചുകൊണ്ട് ഒരു കെറുവോടെ അവളുംപറഞ്ഞു....

""...പക്ഷേ അന്നു നീ..."""

""...ഒന്നു മിണ്ടാണ്ടിരിയ്‌ക്കോ നീ..?? കഴിഞ്ഞതൊക്കെ കഴിഞ്ഞില്ലേ..??
പിന്നേമെന്തോത്തിനാ അതൊക്കെ പൊക്കിപ്പിടിച്ചോണ്ടു വരുന്നേ..??
ഞാമ്പറഞ്ഞിട്ടുണ്ട്, ഇനീമതൊക്കോർത്തിട്ടെന്റോടെ തല്ലു പിടിയ്ക്കാമ്മരല്ലെന്ന്...
അന്നു വിവരമില്ലാണ്ടോരോന്നൊക്കെ കാട്ടിക്കൂട്ടിപ്പോയി... ഇനീപ്പോ ചെയ്തതൊന്നും
മായ്ച്ചുകളയാൻ പറ്റൂലല്ലോ..!!"""

""...ആഹ്.! അന്നൊത്തിരി പിടഞ്ഞോണ്ടോടിയെങ്കിലും ഇപ്പോഴാ മണ്ടത്തരങ്ങളു കാട്ടാൻ തോന്നിച്ചേന് ദൈവത്തിനു നന്ദിപറയണം..!!"""

""...അതെന്താ..??"""_ കക്ഷിയെന്റെ തോളിലേയ്ക്കു ചാഞ്ഞുകൊണ്ട് ചെവിയിൽചോദിച്ചു...

""...അതോ... അതിപ്പൊ... മ്മ്മ്... ഒരു പണിയ്ക്കുമ്പോവാണ്ട് തിന്നുംകുടിച്ചും
കെടക്കാമ്പറ്റുന്നില്ലേ..?? പിന്നെ ചോദിയ്ക്കുമ്പോ ചോദിയ്ക്കുമ്പോ കാശിനുകാശും.. പൂശിനുപൂശും...
വേറെന്തു വേണം..??"""_ ഞാൻ പറഞ്ഞുകഴിഞ്ഞതും വീണ്ടുമെന്റെ തോളിലൊരു
കടികൂടി വീണു...

""...നെനക്കെന്താടി പ്രാന്തീ..?? വെറുതേ വെറുതെയിട്ടു കടിച്ചാ വല്ല കാഴ്ച്ചബംഗ്ലാവിലും കൊണ്ടോയിടും പറഞ്ഞേക്കാം..!!””"

""...പിന്നെ..?? നെനക്കു ഫുഡും ക്യാഷുംമതീലോ...

💬 Comments

View all comments