Chapter Title : എന്റെ ഡോക്ടറൂട്ടി 12 [അർജ്ജുൻ ദേവ്]
എന്റോടത്തന്നെ പറേണം... ഞാങ്കണ്ടതല്ലേ അന്നിരുന്ന് കിടുവിയെ... എന്നിട്ടതിന്റെ എന്തേലും ജാഡയൊണ്ടോന്ന് നോക്ക്യേ..??”””_ ഞാൻ കളിയാക്കിയതും അവൾ ഡോറിലാഞ്ഞു തള്ളി...
“”...എന്നെ കളിയാക്കീട്ട് നീയിങ്ങോട്ടു കേറണ്ടടാ പട്ടീ... പോ... പൊറത്തു പോ സാത്താനേ..!!”””_ പറയുന്നതിനൊപ്പം ഡോറിൽ തടഞ്ഞുപിടിച്ചിരുന്ന എന്റെകയ്യിൽ രണ്ടടികൂടിത്തന്നു...
“”...സാത്താൻ നിന്റെ തന്ത..!!”””_ മറുപടിയായി ഞാനങ്ങനെ പറഞ്ഞുകഴിഞ്ഞതും അടുത്ത ഫ്ലാറ്റിൽനിന്നുമൊരു ശബ്ദംകേട്ടു:
“”...എവറ്റകൾക്കീ പാതിരാത്രീമൊറക്കോല്ലേ... പകലെന്നില്ല... രാത്രീന്നില്ല സ്വൈര്യന്തരൂലെന്നു വെച്ചാ..!!”””_ ആ ചേച്ചി പറഞ്ഞതുകേട്ടതും ഇവരുടെ സ്വൈര്യമെന്താ എന്റെ കാലിന്റെടേൽ തൂങ്ങിക്കിടക്കുവാണോന്നും മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനങ്ങോട്ടേയ്ക്കു തിരിഞ്ഞു...
“”...എങ്ങോട്ടാ പാഞ്ഞോണ്ട് പോണേ..?? സ്വൈര്യങ്കൊടുക്കാനാണോ..??”””_ ഞാനെതിർവശത്തേയ്ക്കു തിരിഞ്ഞതും ഡോറ് പകുതിതുറന്ന് തല പുറത്തേയ്ക്കിട്ടവൾ ചോദിച്ചു...
“”...ആ.! എന്തേ അവർക്കുകൊടുത്തേന്റെ ബാക്ക്യൊണ്ടേ കൊറച്ചുവേണോ..??”””
“”...ആം.! വേണോങ്കി..??”””_ ഒരു കള്ളച്ചിരിയോടെയവൾ ചോദിച്ചതും ഞാൻവീണ്ടും അവൾടടുത്തേയ്ക്കു വന്നു...
പക്ഷേ ഇപ്രാവശ്യവും ഡോറു വലിച്ചടയ്ക്കാൻ നോക്കിയ അവൾടെ ടൈമിങ് തെറ്റിച്ചുകൊണ്ട് ഞാനകത്തേയ്ക്കു ചാടിക്കേറി...
വീണ്ടും ഡോറിന്മേൽപിടിപ്പിച്ച് പുറത്തുനിർത്താനുള്ള പ്ലാൻ അപ്പാടെ മൂഞ്ചിയതുമവൾ തിരിഞ്ഞൊറ്റരോട്ടം...
“”….അയ്യ.! നീയങ്ങനങ്ങോടിയാലെങ്ങനാ... നെനക്കപ്പൊ കൊറച്ചു സ്വൈര്യമ്മേണ്ടേ..??”””_ ഡോറുംലോക്കിട്ട് അവൾടെപിന്നാലേ കുതിച്ചുകൊണ്ട് ഞാൻചോദിച്ചതും,
“”...കുട്ടൂസേ... എന്നെയിങ്ങനിട്ടോടിയ്ക്കല്ലേ... എനിയ്‌ക്കൊറക്കമ്മരുവാ..!!”””_ എന്നുമ്പറഞ്ഞ് അവളോടി ബെഡ്റൂമിലേയ്ക്കു കയറി...
“”...ആഹാ.! എന്നിട്ടൊറക്കമ്മരുന്ന നീയാണോ എലിപോണപോലെ പോണേ..??”””_ പിന്നാലെ ബെഡ്റൂമിലേയ്ക്കു കയറിയ ഞാൻ അവളെ പിടിച്ചുതള്ളിയതും
“”...ആഹ്..!!"""_ എന്നൊരൊച്ചയോടെ അവൾ ബെഡിലേയ്ക്കു വീണു...
“”...നീയെന്നെ പടിയടച്ചു പിണ്ഡമ്മെയ്ക്കുമല്ലേ..?? നെനക്കു കാണിച്ചുതരാടീ..!!”””_ പറഞ്ഞതും ഞാനവൾടെ മേലേയ്ക്കു ചാടിക്കയറി...
കൈ രണ്ടും മുകളിലേയ്ക്കുയർത്തി ബെഡിലേയ്ക്ക് അമർത്തിപ്പിടിച്ച് അവൾടെ വയറിലേയ്ക്കു ചന്തി കുത്താനൊരുങ്ങിയതും അവൾ കൈകാലിട്ടടിച്ചുകൊണ്ട് കുതറി...
“”...മതിയെടാ... വിട്... എനിയ്ക്കു ശ്വാസമ്മുട്ടുവാ..!!”””
“”...നെനക്കു ശ്വാസമ്മുട്ടുന്നേന് ഞാനെന്തോത്തിനാ വിടുന്നേ... നീയല്ലേവിടണ്ടേ..??”””_ ഞാനൊരാക്കിയ ചിരിയോടെ ചോദിച്ചതും കാര്യംമനസ്സിലാകാതെ അവളെന്നെ നോക്കി...
“”...ഞാനെന്തോ വിടണോന്ന്..??”””
“”...അല്ല... നെനക്കു ശ്വാസമ്മുട്ടുവാണേ നീയല്ലേ ശ്വാസംവിടണ്ടേ... അല്ലാണ്ട് ഞാനാണോ വിടേണ്ടേന്ന്..!!”””_ ഞാൻ സംഗതിവിശദീകരിച്ചതും അവളെന്നെ വല്ലാത്തഭാവത്തിൽ നോക്കി...
“”...എന്റെ കൈരണ്ടും കൂട്ടിക്കെട്ടി ഏതേലും പൊട്ടക്കെണറ്റി കൊണ്ടിടാമ്പറ്റോ നെനക്ക്..??”””_ അവളുടെയാ കിടപ്പിലുള്ള ചോദ്യംകേട്ടതും കണ്ണുംമിഴിച്ച് ഞാനവളെനോക്കി...
“”...അല്ല... നിന്റെയീ ചളികേട്ട് ഇഞ്ചിഞ്ചായി മരിയ്ക്കുന്നേലും ഭേദം ഒറ്റയടിയ്ക്കങ്ങു തീരോലോ... പോരാത്തേന് കൊറച്ചു വെള്ളോങ്കുടിയ്ക്കാം..!!”””_ അവളെന്നെനോക്കി ആക്കിചിരിച്ചശേഷം ശക്തിയായി പിടിച്ചുതള്ളിയതും ഞാനവളുടെ വശത്തേയ്ക്കുചെരിഞ്ഞു...
എന്നിട്ടു വീണ്ടും ചാടിയെഴുന്നേൽക്കാനൊരുങ്ങീതും അവളെന്നെ പൂണ്ടടക്കം കെട്ടിപ്പിടിച്ചു...
“”...ഒന്നടങ്ങിക്കിടക്കെടാ... എനിയ്ക്കു നല്ലൊറക്കമ്മരുവാ... ഞാനൊന്നറങ്ങിക്കോട്ടേ..!!”””_ അവൾ സ്വരത്തിൽ ദൈന്യതകലർത്തി കണ്ണുകളടച്ചു...
എന്നാലുറങ്ങിക്കോട്ടേന്നു
കരുതി അവളുടെ മേത്തുനിന്നും കൈയെടുത്തു തിരിഞ്ഞുകിടക്കാൻ തുടങ്ങിയതും അവളെന്റെ കയ്യിലൊറ്റപിടുത്തം...
എന്നിട്ട് ഒരു കണ്ണുതുറന്നെന്നെ കള്ളനോട്ടവുംനോക്കി... കൂട്ടത്തിലൊരു കള്ളച്ചിരിയും...
""...ദേ... നീയൊറങ്ങാണ്ടു കെടന്നേച്ച്
💬 Comments
View all comments