0%

Chapter Title : എന്റെ ഡോക്ടറൂട്ടി 14 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1086

ചിരിയാണു വന്നത്…

സംഗതി മീനാക്ഷിയെ കൊഞ്ചിയ്ക്കുന്നതൊന്നും കക്ഷിയ്ക്കത്ര രസിയ്ക്കുന്നമട്ടില്ല…

പക്ഷേ ഇത്തവണമ്മ കീത്തൂനെ പാടെ ഉപേക്ഷിച്ചുകൊണ്ടു ചോദ്യമാവർത്തിയ്ക്കുന്ന മട്ടിൽ മീനാക്ഷിയെ നോക്കി...

“”…അതമ്മേ… ഇന്ന്… ഇന്നെനിയ്ക്കു ഡ്യൂട്ടിയില്ല… ജെസ്റ്റ് പ്രിൻസിപ്പാളിനൊന്നു കണ്ടാ മാത്രമ്മതി… സസ്പെൻഷന്റെ കാര്യമൊന്നു സംസാരിയ്ക്കണം... അത്രേയുള്ളൂ… അതോണ്ടു ഞാനാ സിദ്ധൂന്റോടെ പറഞ്ഞേ, വെപ്രാളോന്നുമ്മേണ്ട… കുറച്ചു വൈകിയൊക്കെപ്പോവാന്ന്..!!”””_ അവളമ്മയ്ക്കുള്ള മറുപടി കൊടുക്കുമ്പോഴും എന്നെ കടക്കണ്ണിൽ നോക്കുന്നുണ്ടായ്രുന്നു…

ഇനി ഉള്ളകാര്യം പറഞ്ഞാൽ ഞാങ്കൂടെ ചെന്നില്ലേലോന്നു കരുതിയാവും അവളങ്ങനെ പറഞ്ഞത്…

ആവുമെന്നൊന്നുമല്ല… അതോണ്ടു തന്നെയാ.!

“”…ഓ… അങ്ങനെ…! എന്നാ നിങ്ങളിരിയ്ക്ക്… ഞാങ്കഴിയ്ക്കാനെടുക്കാം..!!”””_ മീനാക്ഷീടെ കൈയ്ക്കുപിടിച്ചു സോഫയിലേയ്ക്കു ചൂണ്ടിപറഞ്ഞുകൊണ്ടമ്മ അടുക്കളയിലേയ്ക്കു നടന്നതും,

“”…ആ…! പെട്ടെന്നെടുത്തുവെയ്… വെശന്നിട്ടു പാടില്ല..!!”””_ എന്നും പറഞ്ഞുകൊണ്ടു ഞാനുമമ്മയ്ക്കു പിന്നാലെ ചെന്നു…

ഉടനെതന്നെ മീനാക്ഷിയെന്റെ കൈയ്ക്കു ചാടിപ്പിടിച്ചു…

അതിനു സംശയഭാവത്തോടവളെ നോക്കിയപ്പോൾ,

“”…പോണവഴിയ്ക്കു പണ്ടാരമടക്കിത്തരാം… നീ ഇപ്പെന്റൊപ്പമ്മാ….!!”””_ എന്നൊരു ഡയലോഗായിരുന്നു…

“”…എന്തോന്ന്…??”””_ അവളാ പറഞ്ഞതങ്ങടിഷ്ടപ്പെടാത്ത ഞാൻ വീണ്ടുമെടുത്തു ചോദിച്ചപ്പോൾ പുള്ളിക്കാരി പെട്ടെന്നു തണുത്തു:

“”…അല്ലാ… പോണവഴിയ്ക്കു ഞാമ്മേടിച്ചു തരാന്ന്... പ്ലീസ്.. ഇപ്പോത്തന്നൊരുപാട് ലേറ്റായി… ഇനിയെങ്കിലുമൊന്നു കൂടെവാടാ..!!”””_ എന്നു സ്വരം മയപ്പെടുത്തിക്കൊണ്ടു പറഞ്ഞു…

എന്തായാലും അടുക്കളയിൽനിന്നുവന്നത് ഉണക്കപ്പുട്ടിന്റെ സ്‌മെല്ലായിരുന്നതുകൊണ്ടും അവളുടെകാശിനു മൂക്കുമുട്ടെ തിന്നണമെന്നുള്ളതുകൊണ്ടും ആ അപേക്ഷ ഞാൻ സ്വീകരിച്ചു…

ഞാനുടനേ വണ്ടിയ്ക്കടുത്തേയ്ക്കു നടന്നപ്പോളവള്,

“”...കഴിയ്ക്കാനെടുക്കണ്ടമ്മേ… ഞങ്ങളു പോണവഴിയ്ക്കു കഴിച്ചോളാ…”” _ ന്നു വിളിച്ചുപറയുന്നതും,

“”…കഴിച്ചിട്ടുപോ പിള്ളേരേ…”””_ ന്നുള്ളമ്മേടെ മറുപടിയ്ക്കുമിടയിൽ,

“”…ഓ.. അമ്മേടെ ഫുഡൊന്നും മഹാറാണിയ്ക്കിറങ്ങില്ലാരിയ്ക്കും..!!"""_ എന്ന കീത്തൂന്റെ ചൊറിച്ചിലും ഞാൻ വണ്ടിയെടുക്കുന്നതിനിടേ കേട്ടു…

എന്തായാലും ഞാൻ ബൈക്കു സ്റ്റാർട്ടു ചെയ്തപ്പോഴേയ്ക്കും മഹാറാണിയുംവന്നു പിന്നേക്കേറി…

എന്നോടു മുട്ടിയുരുമി… എന്റെ തോളേ കയ്യുംവെച്ചെന്റെ ഭാര്യേപ്പോലെ അവളങ്ങു ഞെളിഞ്ഞിരുന്നതേ എനിയ്ക്കങ്ങോട്ടു പൊളിഞ്ഞു വന്നു,

“”…അങ്ങോട്ടു നീങ്ങിയിരീടീ കോപ്പേ… അവളു മുട്ടിയിരിയ്ക്കാമ്മന്നേക്കുന്നു..!!”‘”_ എന്നുംപറഞ്ഞു ഞാനങ്ങോട്ടു തെറിച്ചതും വീണ്ടുമൊരടിയ്ക്കുള്ള സമയമില്ലാത്തതുകൊണ്ടാവും അവളപ്പോഴേ നീങ്ങിയിരുന്നു…

ലേഡീസ്ഹാൻഡിലിൽ കയ്യുംവെച്ചു വീഴുമോ ഇല്ലയോന്നുള്ള സംശയത്തിലിരുന്നയവളെ, എൻഎസ്സു കിടത്തിക്കൊണ്ടൊന്നു രണ്ടുവട്ടം ഞാനുമൊന്നു ടെസ്റ്റു ചെയ്‌തെങ്കിലും മുടിഞ്ഞ ഭാഗ്യമായിരുന്നു അവൾക്ക്… എത്ര വീശിയിട്ടും വീണില്ലെന്ന്…

ഏതായാലുമവളേംകൊണ്ടു പോണു; പിന്നെ പരമാവധി മുതലാക്കണോല്ലോന്നു കരുതി നേരേ പെട്രോൾ പമ്പിലേയ്ക്കാണു വിട്ടത്…

വണ്ടി പമ്പിലേയ്ക്കു തിരിയ്ക്കുമ്പോളാ… സാമാനത്തിന്റെചോദ്യം,

“”…എന്തായിങ്ങോട്ട്..??”””_ ന്ന്…

“”…ഇവടെയോ…?? ഇവടെ ഞാനൊരു ചായകുടിയ്ക്കാൻ കേറുവാ… എന്താ പാലു കുറച്ചു പെട്രോളു ചേർത്തൊരു ചായയെടുക്കട്ടേ…?? കൃമികടി മാറും…!!”””_ എന്നയെന്റെ മറുപടിയിഷ്ടപ്പെടാതെ ചുണ്ടിനിടയിലിട്ടെന്തോ പിറുപിറുത്തശേഷമവള് വീണ്ടും ചോദിച്ചു:

“”…അതല്ല… ഇപ്പെന്തിനാ പമ്പിൽ കേറുന്നേന്ന്…??”””

“”…ഇപ്പഴോ… ഇപ്പയിവടെ നിന്റെ കള്ളത്തന്തേടെ രണ്ടാങ്കെട്ടുണ്ട്… അതിന്റെ സദ്യയുണ്ടേച്ചും പോകാന്നുവെച്ചു…. എന്താ നെനക്കുവേണ്ടേ…??””‘_
ഞാൻ ചൊറിതുടർന്നതും

💬 Comments

View all comments