Chapter Title : എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]
ജീവിതന്നശ്ശിച്ചെന്നോ
പറയത്തില്ലാലോ..!!”””_ എന്നു മുനവെച്ചൊന്നു താങ്ങി...
“”…എന്നിട്ടു പിന്നെന്തോത്തിനായീ പെണ്ണിന്റെമൊഖം കടന്നലുകൊത്തീതു
പോലിരിയ്ക്കുന്നേ…??”””_ അവൾടെനേരേ വിരൽചൂണ്ടുന്നതിനൊപ്പം മീനാക്ഷിയുടെ
മുഖത്തേയ്‌ക്കൊരിയ്ക്കൽകൂടി അമ്മ തുറിച്ചുനോക്കി...
“”…ആവോ.! എനിയ്ക്കെങ്ങനറിയാം..??”””
“”…അച്ചോടാ…
ഒന്നുമറിയാത്തൊരാള്… നീയെന്തേലും കുരുത്തക്കേടൊപ്പിച്ചിട്ടുണ്ടാവും… അല്ലാണ്ടിവളിങ്ങനെ മൊഖമ്പെരുപ്പിച്ചു നിയ്ക്കൂല..!!”””_ നോമിന്റെ തനിക്കൊണം
വൃത്തിയായറിയുന്ന മാതാശ്രീ നൈസിനു സ്കെച്ചിട്ടപ്പോൾ ഞാനൊന്നു പരുങ്ങി…
എങ്കിലും അവളെന്തേലും പറഞ്ഞു പിടിപ്പിയ്ക്കുന്നേനു മുന്നേ ഞാൻ ചാടിപ്പറഞ്ഞു:
“”…അത്… അതു ഞാനൊന്നും ചെയ്തിട്ടൊന്നുവല്ല… ഹോസ്റ്റലി നിയ്ക്കണ്ടെന്നു പറഞ്ഞു... അയ്നാണ്..!!”””
“”…ഹോസ്റ്റലിലോ…?? അതെന്തിനാപ്പോ ഹോസ്റ്റലി നിയ്ക്കുന്നേ…??”””_ മീനാക്ഷിയെനോക്കി അമ്മയുമതേ സംശയം പ്രകടിപ്പിച്ചപ്പോൾ കക്ഷിയെന്റെ
മുഖത്തേയ്‌ക്കൊന്നുറ്റുനോക്കി...
ഞാനിനി കോളേജിലത്തേതിന്റെ ബാക്കി
വീട്ടിലുമാവർത്തിയ്ക്കുവാണോന്നൊരു ചിന്തയാവണം ആ നോട്ടത്തിനു പിന്നിൽ എന്നൂഹിച്ചുകൊണ്ടു ഞാനുമമ്മയുടെ ചോദ്യത്തിന്റെ മറുപടിയെന്നോണം എസ്സുമൂളി...
“”…അതേന്ന്… ഞാനുമിതേ ചോയ്ച്ചുള്ളൂ…. അപ്പൊ പ്രിൻസിപ്പാളാ പറഞ്ഞേ… ഹോസ്റ്റലിലൊന്നും
നിർത്തണ്ടാ… വീട്ടീന്നു വന്നുപോയാ മതീന്ന്… അപ്പൊത്തൊട്ടു മോന്തേം വലിച്ചെറക്കി നടക്കുവാന്നേ..!!”””_ ഹോസ്റ്റലിൽ കൊടുത്തേന്റെ സെയിംലൈൻപിടിച്ചു തുടർന്ന ഞാൻ
വീട്ടുകാരുടെ മുന്നിലവളോടെ കാണിച്ചിരുന്ന കലിപ്പിന്റെ കേസപ്പോൾ മറന്നിരുന്നു…
എന്നാലമ്മയതൊന്നും ശ്രെദ്ധിച്ചില്ലേലും കീത്തുവിന്റെ മുഖമിരുണ്ടു കുറുകിയ കണ്ടപ്പോൾ എനിയ്ക്കു കാര്യം പിടികിട്ടി...
“”...അതെന്താമോളേ... നെനക്കിവടെ നിന്നാൽ..??”””_ എന്റെ വിശദീകരണത്തിനു
പിന്നോടിയായാണമ്മയതു ചോദിച്ചത്...
“”...അതമ്മേ... ഇവടെ... ഇവടെനിന്നാ പഠിയ്ക്കാമ്പറ്റൂല... അതിനൊരു കോൺസെൻട്രേഷങ്കിട്ടൂല...
അതോണ്ടാ ഞാൻ ഹോസ്റ്റലിനിന്നോളാന്നു പറഞ്ഞേ..!!”””_ അവളമ്മയെ ദയനീയമായിനോക്കി...
“”…അതെന്താ മോളേ…?? നെനക്കെന്തായിവടെ പഠിയ്ക്കാമ്പറ്റാത്തേ….?? എന്തേലും പ്രശ്നണ്ടോ..??”””_ വീണ്ടും അവൾടെമുന്നിൽ അമ്മ ഉരുകിയൊലിയ്ക്കാൻ തുടങ്ങി...
“”…അതുപിന്നെ റൂമിക്കേറിയാ പഠിയ്ക്കാനെപ്പഴാ സമയം..??”””_ അമ്മയുടെ ചോദ്യത്തിന്
പിന്നിൽനിന്നുംകുത്തി കീത്തു കട്ടപ്പയായപ്പോൾ, ആ
കുന്തമുന മീനാക്ഷിയുടെ ചങ്കിലേയ്ക്കുതന്നെ കേറി…
മറുപടിയെന്തു പറയണമെന്നറിയാതെ പരുങ്ങിയ മീനാക്ഷി അമ്മയെനോക്കുമ്പോൾ പുള്ളിക്കാരിയും ചൂളി നിൽക്കുവാണ്…
എന്നാലതൊന്നുമൊരു വിഷയമേയായി കാണാതെ കീത്തു,
“”…അവറ്റോൾക്കോ നാണമില്ല… പിന്നിതൊക്കെ ചോദിയ്ക്കാനമ്മയ്ക്കേലും കൊറച്ചു നാണമ്മേണ്ടേ…?? കഷ്ടം…!!”””_ എന്നുമ്പറഞ്ഞൊരു കൊട്ടുക്കൂടെ കൊടുത്തപ്പോൾ അമ്മയ്‌ക്കോ
മീനാക്ഷിയ്‌ക്കോ നിയ്ക്കക്കള്ളിയില്ലാത്തവസ്ഥയായി...
എടുത്തടിച്ചപോലെ കീത്തുവങ്ങനെ പറയോന്നമ്മയും കരുതീട്ടുണ്ടാവില്ല…
രണ്ടുദിവസായ്ട്ട് അവരുടെമുന്നേ കാലുംകവച്ചുനടന്ന് അഭിനയിച്ച മീനാക്ഷിയ്ക്കാണേൽ
മറുത്തെന്തേലും പറയാമ്പറ്റോ..??!!
അടപടലം മൂഞ്ചിത്തെറ്റിനിന്ന മീനാക്ഷിയെയൊന്നു നോക്കിയശേഷം അമ്മ കീത്തുവിന്റെനേരേ തിരിഞ്ഞു:
“”…അതിനു നിന്നോടിവടാരാ അഭിപ്രായഞ്ചോയ്ച്ചേ..?? അല്ല... മുറീന്നു പൊറത്തിറങ്ങാത്ത
നീയെന്തോത്തിനാ ഇവളെയോരോന്നു പറയാമ്മേണ്ടിമാത്രം ഇങ്ങോട്ടുപോരുന്നേ…?? കേറിപ്പോടീ..!!”””_ എന്നുപറഞ്ഞൊന്നു ചീറീതും നമ്മുടെമുന്നിൽ ചളിഞ്ഞ കീത്തുവിനു
വേറൊന്നുംചെയ്യാനാവാതെ അകത്തേയ്ക്കു വലിയേണ്ടിവന്നു...
എങ്കിലും കലിയടങ്ങാതുള്ള അവൾടെനോട്ടത്തിൽ എന്നെമൊത്തമായി ദഹിപ്പിയ്ക്കാനുള്ള തീയുണ്ടായ്രുന്നെന്നുമാത്രം...
“”...മോള് ഹോസ്റ്റലേലൊന്നും നിയ്ക്കണ്ട... റൂമിൽപ്പോയി പഠിച്ചോ.. അവിടാരും
ശല്യഞ്ചെയ്യാമ്മരൂല…!!”””_ അകത്തേയ്ക്കുനടന്ന കീത്തുവിനെ രൂക്ഷമായി
നോക്കിക്കൊണ്ട് അമ്മയതു പറഞ്ഞപ്പോൾ മീനാക്ഷിയെന്നെയൊന്നു പാളിനോക്കി... ഇവൻ വരുമെന്നർത്ഥത്തിൽ…
എന്നാൽ ചട്ടമ്പിനാടിൽ സുരാജേട്ടൻ നിൽക്കുമ്പോലെ
ഞാനൊന്നമറിഞ്ഞില്ലേയെന്ന
💬 Comments
View all comments