Chapter Title : എന്റെ ഡോക്ടറൂട്ടി 15 [അർജ്ജുൻ ദേവ്]
വേഗമ്പോയ് ചേട്ടനൊരു
ചായയെടുത്തേച്ചുംവാ…!!”””_ മീനാക്ഷിയുടെ ഭയഭക്തി ബഹുമാനങ്കണ്ട ഞാൻ
നൈസിനൊരാജ്ഞാപനമങ്ങു കാച്ചി…
അതിനവളെന്നെ തുറിച്ചൊന്നുനോക്കി കണ്ണുരുട്ടുകയാണു ചെയ്തത്...
“”…എന്താടീ നോക്കിപ്പേടിപ്പിയ്ക്കുന്നേ…?? പോയെടുത്തിട്ടു വാടീ…!!”””_ അവൾടെ
നോട്ടമത്രയ്ക്കങ്ങോട്ടു രസിയ്ക്കാഞ്ഞ ഞാൻ സ്വരമുയർത്തിയതുമവൾ കട്ടിലിൽ നിന്നുമെഴുന്നേറ്റു റൂമിന്റെ വാതിൽക്കലേയ്ക്കു നടന്നു…
എന്നാൽ പെട്ടെന്നെന്തോ
ചിന്തിച്ചിട്ടെന്നപോലെ നിന്ന മീനാക്ഷി, തിരിച്ചുവന്നു ബെഡിലിരുന്ന ബുക്കെടുത്തവൾടെ
അലമാരയിൽവെച്ചു പൂട്ടിയതുകണ്ടപ്പോൾ ഞാനറിയാണ്ടു ചിരിച്ചുപോയി...
ഒരൊറ്റ ദിവസങ്കൊണ്ടിങ്ങനൊക്കെ മനുഷ്യമ്മാരു മാറോ…??അങ്ങനായ്രുന്നേൽ അവളു
പണ്ടേയ്ക്കുപണ്ടേ കോളേജിലിരുന്നേനെ…!!_ അതുംചിന്തിച്ചു കേറിക്കിടന്ന ഞാനുറങ്ങാനുള്ള
തയ്യാറെടുപ്പു തുടങ്ങുമ്പോഴാണ് മീനാക്ഷി തിരികെവരുന്ന കാലടിശബ്ദം കേൾക്കുന്നത്…
അവൾടെ പാദസരത്തിന്റെ ശബ്ദമടുത്തെത്തീതും പുറംതിരിഞ്ഞു കിടന്നിരുന്ന ഞാൻ കണ്ണുകളടച്ചുകൊണ്ട് ഉറക്കം നടിച്ചു...
…വെറുതെ ഉറക്കന്നടിച്ചു കെടക്കുന്നകണ്ടീ പുന്നാമോള് തലേക്കൂടെ ചായ കമഴ്ത്തോ...??_ കണ്ണടച്ചു കിടക്കുമ്പോഴും ഉള്ളിലൊരു സംശയം… വിശ്വസിയ്ക്കാനത്ര യോഗ്യതയുള്ള ടീമാണല്ലോ..??!!
അതുകൊണ്ടുതന്നെ ഞാൻ നൈസിനു പാളിനോക്കാനൊരു ശ്രെമന്നടത്തി...
നോക്കുമ്പോൾ
പുള്ളിക്കാരിയെന്റെ പിന്നിൽവന്നുനിന്നെന്നെ ഏന്തിവലിഞ്ഞു നോക്കുവായ്രുന്നു…
ഞാനുറങ്ങിയോന്നറിയാനുള്ള ശ്രെമം… അതു മനസ്സിലാക്കിയിട്ടെന്നോണം ഞാൻവീണ്ടും കണ്ണുംപൂട്ടിക്കിടന്നു…
പിന്നെ കുറച്ചു സമയത്തേയ്ക്കൊരനക്കവും
കേട്ടില്ല… അതിനാലൊന്നു തിരിഞ്ഞുനോക്കുമ്പോൾ ബുക്കും നിവർത്തിവെച്ച് ഇരിയ്ക്കുവാണ് കക്ഷി...
…ഓഹ്.! അപ്പൊ എന്നേമൊറക്കി കെടത്തിയേച്ച് ഇതാണല്ലേ പരിപാടി… ശെരിയാക്കിത്തരാടീ..!!
മനസ്സാൽ പറഞ്ഞതിനൊപ്പം ഞാൻ കയ്യെത്തിച്ചു റൂമിലെ ലൈറ്റങ്ങോഫ്ചെയ്തു…
പിന്നെ സങ്കടമ്മരൂലേ..??!!
ലൈറ്റോഫായതും ഒരു ഞെട്ടലോടെ നോക്കിയ മീനാക്ഷിയ്ക്ക്, അടുത്തമുറിയിലൊക്കെ
ലൈറ്റുകിടക്കുന്നതു കണ്ടപ്പോൾ കാര്യംപിടി കിട്ടി…
അതോടെ,
“”…എന്തുപണിയാടാ കാണിച്ചേ…??”””_ ന്നൊരു ചീറലായിരുന്നു…
അതിന്,
“”…അതേ.. എന്റെമുന്നിലിരുന്നു പഠിയ്ക്കരുതെന്നു പറഞ്ഞാ ഞാനിവടുള്ളപ്പഴെന്നാ…
അല്ലാണ്ടെന്നെ ഒറക്കിക്കെടത്തീട്ടെന്നല്ല…!!”””_ എന്നുകുറച്ചു കടുത്തസ്വരത്തിൽ
ഞാനുമങ്ങു താങ്ങി….
“”…എടാ… ഞാന്നിന്നെ ശല്യഞ്ചെയ്യാമ്മരണില്ലല്ലോ… പിന്നെന്താ…??”””
“”…ശല്യമൊന്നുമില്ല… എങ്കിലും കറന്റുബില്ലടയ്ക്കുന്നതു നിന്റെ തന്തയല്ലല്ലോ… ന്റെ
തന്തയല്ലേ... ഞാനായ്ട്ടങ്ങേർക്ക് ആ സഹായോങ്കിലും ചെയ്തുകൊടുക്കാന്നു
കരുതുമ്പോൾ പ്ലീസ്… എന്നെ തോൽപ്പിയ്ക്കരുത്…!!”””_ ചുണ്ടിന്റെ കോണിലൊളിപ്പിച്ച ചിരിയുമായതു
പറയുമ്പോൾത്തന്ന എന്റെ മനസ്സിലെന്താണെന്നവൾക്കു
പിടികിട്ടി…
പിന്നതിനു മറുപടിയൊന്നും വന്നില്ല, എണീറ്റുപോണതു മാത്രങ്കണ്ടു...
അതുകഴിഞ്ഞു ഞാനവളെ കാണുന്നത് രാത്രിയുടേതോ യാമത്തിലാണ്…
എന്റെ ഉറക്കത്തിനിടയിൽ എപ്പോഴോ ഒന്നു കണ്ണുതുറന്നപ്പോൾ വീണ്ടുമവളിരുന്നു പഠിയ്ക്കുന്ന കാഴ്ച്ച…
ഒട്ടും മടിച്ചില്ല, ഉറക്കപ്പിച്ചിനിടയിലും വീണ്ടുമാ ലൈറ്റോഫാക്കാൻ
എനിയ്ക്കൊട്ടുമാലോചിയ്ക്കേണ്ടി വന്നില്ല…. അതിനവൾക്കു മറുപടിയുണ്ടായ്രുന്നുമില്ല...
കുറേക്കഴിഞ്ഞിട്ടും അനക്കമൊന്നുമില്ലാത്തതിനാൽ തലയുയർത്തി നോക്കിയപ്പോൾ
മൊബൈലിന്റെ ഫ്ളാഷോണാക്കിയിരുന്ന് പഠിയ്ക്കുവാണ് കക്ഷി...
“”…ഓ.! എബ്രഹാം ലിങ്കനെന്നാണ് നിന്റെയാ കള്ളതന്തേടെ പേരെന്നു ഞാനറിഞ്ഞില്ല…!!”””_
എണീറ്റുപോയി ബുക്കു വലിച്ചെറിയാനുള്ള മടികൊണ്ടൊറ്റ ഡയലോഗിൽ
കാര്യമവസാനിപ്പിയ്ക്കേണ്ടിവന്നു…
അന്നങ്ങനുറങ്ങിപ്പോയ ഞാൻ അടുത്തദിവസം രാവിലെയുറക്കമെഴുന്നേൽക്കുന്നത് റൂമിലെ തട്ടലുംമുട്ടലും കേട്ടാണ്… വല്യതാല്പര്യമില്ലാതിരുന്ന കണ്ണുകളെ വലിച്ചുതുറന്നു നോക്കുമ്പോൾ കോളേജുബാഗിന്മേൽ ബുക്സടുക്കുന്ന തിരക്കിലായിരുന്നു കക്ഷി…
ബുക്കുകളോരോന്നായി പെറുക്കി വെയ്ക്കുമ്പോഴുമെന്നെ പാളിനോക്കുന്നേലൊരു
വിട്ടുവീഴ്ചയുമില്ല…
💬 Comments
View all comments