Chapter Title : എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]
അവരു രണ്ടുങ്കൂടടിച്ചു പിരിഞ്ഞാൽ അതെനിയ്ക്കൊരു മുതൽക്കൂട്ടായിരിയ്ക്കുമെന്നൊരു തോന്നൽക്കൂടി ഇല്ലാതില്ല…
“”…എടീ നീയൊന്നടങ്ങ്… കൊറച്ചുവെള്ളമല്ലേ… അതു തുടച്ചാലങ്ങു പോവൂലേ..??”””_ അത്രയുംനേരം എല്ലാംകേട്ടുനിന്ന ചെറിയമ്മ അമ്മയെ സമാധാനപ്പെടുത്താനൊരു ശ്രെമം നടത്തിയെങ്കിലും കാര്യമുണ്ടായില്ല…
തന്റെ വീട്ടിലു താനറിയാണ്ടെന്നാ നടക്കുന്നേന്നറിയാണ്ട് ഗായത്രിക്കുട്ടിയ്ക്കുറക്കം കിട്ടൂലെന്നവസ്ഥയായ്രുന്നു…
അതറിയാനായി പുള്ളിക്കാരി ഏതറ്റംവരേം പോകൂന്നു തോന്നിച്ചപ്പോൾ നിയ്ക്കക്കള്ളിയില്ലാതെ മീനാക്ഷി തോൽവിവഴങ്ങി...
“”…അത്… അതു ഞാൻ ഡ്യൂട്ടിയ്ക്കു പോവാണ്ടിരിയ്ക്കാമ്മേണ്ടി സിത്തു... സിത്തു വെള്ളങ്കോരിയൊഴിച്ചതാ..!!””‘_ അതുകേട്ടതും ഞാനൊന്നുഞെട്ടി...
പഞ്ചിന്റെ ഇന്റെൻസിറ്റി കൂട്ടാമ്മേണ്ടിയാണ് തോറിത്രയുംനേരം ഹാമറു ചുഴറ്റിക്കൊണ്ടിരുന്നതെന്നു ഞാനപ്പോൾ മനസ്സിലാക്കുകയായ്രുന്നു സൂർത്തുക്കളേ…
തളേളം പൊണ്ടാട്ടീങ്കൂടടിച്ചു പിരിഞ്ഞാൽ അതൊരു മുതൽക്കൂട്ടാവുമെന്നു പ്രതീക്ഷിച്ചിരുന്ന ഞാൻ, എന്റെ മുതലുമുഴുവൻ മൺവെട്ടിയ്ക്കു വലിച്ചുകൂട്ടുന്ന പ്ലാനിങ്ങിലാങ്ങിലാണ് അവളെന്നറിയാണ്ടുപോയി...
മീനാക്ഷീടെ വാക്കുകേട്ടതും അമ്മയ്ക്കു പെരുത്തുകേറി…
പല്ലുംകടിച്ചുകൊണ്ട് എന്റെനേരേ കുതിയ്ക്കാൻ ശ്രെമിച്ച പുള്ളിക്കാരിയെ ഒരുവിധത്തിലാണ് ചെറിയമ്മേം കീത്തൂങ്കൂടി പിടിച്ചുനിർത്തീതെന്നു പറയാം…
“”…എടാ പട്ടീ… നെനക്ക്… നെനക്കത്രയ്ക്കു കഴപ്പുകേറി നിയ്ക്കുവാണേപ്പോയ് വല്ല മുള്ളുമുരുക്കേലും കേറടാ… മനുഷ്യനെ പറയിപ്പിയ്ക്കാനായ്ട്ട്..!!”””_ കീത്തുവിന്റേം ചെറിയമ്മേടേം കയ്യിൽക്കിടന്ന് അമ്മ ചീറിയപ്പോൾ,
“”…നീയെന്തൊക്കെയാടീ വിളിച്ചുപറേണേ…?? പിള്ളേരോടാണോ ഇങ്ങനൊക്കെ…??”””_ എന്നുംപറഞ്ഞു ചെറിയമ്മ അമ്മയോടു കലിപ്പാക്കി...
“”…പിന്നെ..?? നീയിതൊക്കെ കണ്ടില്ലേ..?? ഇതൊക്കെ കണ്ടിട്ടെത്രയാന്നുമ്പറഞ്ഞാടീ മിണ്ടാണ്ടു നടക്കുന്നേ..?? സയിയ്ക്കുന്നേനൊക്കൊരു പരിധിയുണ്ട്..!!”””
“”…എടീ നീയൊന്നടങ്ങ്... നമുക്കെല്ലാത്തിനും വഴിയൊണ്ടാക്കാം..!!”””_ വീണ്ടുമമ്മയെ സമാശ്വസിപ്പിയ്ക്കാൻ ശ്രെമിച്ചുകൊണ്ടു ചെറിയമ്മേടെ വാക്കുകൾ...
“”…എന്തുവഴി…?? എടീ.. ഞാൻവന്നപ്പോൾ രണ്ടിനും തുണിയുണ്ടായ്രുന്നില്ല… അവളപ്പോ അവന്റെ മേത്ത്...”””_ എന്നൊരു താളത്തിൽ പറഞ്ഞുവന്ന കക്ഷി പെട്ടെന്നു കീത്തൂനേം ശ്രീക്കുട്ടിയേം നോക്കി വാക്കുകൾ മുറിച്ചു…
പിന്നൊന്നു ദീർഘനിശ്വാസത്തിനു ശേഷമാണ് ബാക്കി പറഞ്ഞത്…
“”…എടീ… അന്നു ഹോസ്റ്റലിവെച്ചിവൾടെ റൂമീന്നു പിടിച്ചെന്നിവളുവന്നു പറഞ്ഞപ്പോൾ, ഒരു പെണ്ണായ്ട്ടുകൂടി ഞാനതു വിശ്വസിച്ചില്ല… എന്റെ മോനങ്ങനൊന്നും കാട്ടൂല്ലെന്നു തന്നായ്രുന്നൂ എന്റെ വിശ്വാസം… പക്ഷേ, കല്യാണങ്കഴിഞ്ഞു പിറ്റേന്നുതന്നെന്റെ വിശ്വാസമൊക്കെ പാഴാന്നു മനസ്സിലായതാ… എന്നിട്ടും… എന്നിട്ടും ഞാനൊരുവാക്കേലും ഇവനോടു പറഞ്ഞോ…?? കഴിഞ്ഞതു കഴിഞ്ഞു… ഇനിയതുമ്പറഞ്ഞിവനെ വിഷമിപ്പിയ്ക്കെണ്ടന്നു കരുതി…!!”””_ അമ്മയൊന്നു തേങ്ങിക്കൊണ്ടു വീണ്ടും വാക്കുകൾ മുറിച്ചപ്പോൾ ‘ഇരട്ടച്ചങ്ക’നായ എന്റെ കണ്ണുകളും നിറഞ്ഞിരുന്നു...
“”…അതോണ്ടല്ലേ…”””_ അമ്മ വീണ്ടും തുടർന്നു..
“”…അതോണ്ടല്ലേ ഞാൻ രണ്ടൂടിവടെനിന്നാ ശെരിയാവത്തില്ലെന്നു കരുതി കോളേജിപ്പൊക്കോളാമ്പറഞ്ഞേ… എന്നിട്ടോ... രണ്ടൂടെന്നെ പറ്റിയ്ക്കാന്നോക്കുവാ ചെയ്തേ… ബാഗു കാണുന്നില്ലാ… കോട്ട് കാണുന്നില്ലാന്നൊക്കെപ്പറഞ്ഞ് കോളേജിപ്പോവാണ്ടു നിയ്ക്കുമ്പോൾ അതൊക്കെ വിശ്വസിയ്ക്കാൻ ഞാനെന്താ
💬 Comments
View all comments