0%

Chapter Title : എന്റെ ഡോക്ടറൂട്ടി 16 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 838

മുഴങ്ങീതും ബാറ്ററിമാറ്റിയിട്ട പാവമാതിരി കീത്തു പാഞ്ഞു…

പക്ഷേ പോയിട്ടു തിരികെവന്നപ്പോൾ അവളെന്റെ ചേച്ചി തന്നെയാന്നുള്ള അടിയുറച്ച വിശ്വാസമെനിയ്ക്കുണ്ടാകുവേം ചെയ്തു…

പഴകിയതുമൂലം കളയണോ വേണ്ടയോന്നു സംശയത്തിലിരിയ്ക്കുന്ന നിറംമങ്ങിയൊരു ചുരിദാറും കൈപ്പിടിയിലൊതുക്കിയാണ് കക്ഷീടെ വരവ്…

അതു കണ്ടതും,

“”…നിന്നോട് നിലത്തെ വെള്ളം തോർത്താനല്ല തുണി ചോയ്ച്ചേ… പോയി നല്ല ഡ്രെസ്സെടുത്തിട്ടു വാടീ… അതോ ഞാനങ്ങടു വരണോ…??”””_ എന്നായി അമ്മേടെ ചോദ്യം...

അതിനു വീട്ടിലുള്ളവരെ ഒന്നടങ്കം പ്രാകിക്കൊണ്ട് കീത്തു തിരിച്ചു നടന്നു…

വേഗത്തിൽതന്നെ എന്നാൽ മനസ്സില്ലാമനസ്സോടൊരു ചുവന്ന ചുരിദാറുമെടുത്തു തിരിച്ചുവരികയും ചെയ്തു….

അതമ്മയുടെ നേരേ നീട്ടീതും, അമ്മയതുവാങ്ങി മീനാക്ഷിയ്ക്കു കൊടുത്തു…,

“”…മ്മ്മ്.! പെട്ടെന്നുപോയി ഇതുമിട്ടു കോളേജിപ്പൊക്കോ…
ഇനിയീ പരിസരത്തു കണ്ടോവരുത്..!!”””_ അതിനു തലകുലുക്കിക്കൊണ്ടു മീനാക്ഷി ബാത്ത്റൂമിലേയ്ക്കു കേറിയപ്പോൾ ചെറിയമ്മ എന്റെ നേർക്കു തിരിഞ്ഞു…

“”…നീയെന്തോ നോക്കി നിയ്ക്കുവാ… പെട്ടെന്നു റെഡിയായവളെ കോളേജിക്കൊണ്ടാക്കടാ..!!”””_ ചെറിയമ്മേടെ വാക്കുകേട്ടതും ഈ ചമ്മലിനിടേൽ അവളെയെങ്ങനെ കൊണ്ടോവുമെന്നോർത്തപ്പോൾ ഞാൻ തളർന്നു...

“”…വേണ്ട… അവങ്കൊണ്ടു പോണ്ട..!!”””_ പെട്ടെന്നായിരുന്നു അമ്മയതുപറഞ്ഞത്…

“”…ഇവന്റോടെ പറഞ്ഞുവിട്ടാ… രണ്ടൂടെ കോളേജിത്തന്നെ പോവൂന്നെന്താ ഒറപ്പ്…?? അതോണ്ടു നീ ശ്രീക്കുട്ടനെ വിളിയ്ക്ക്… അവനോടു കൊണ്ടാക്കാമ്പറയാം…!!”””

“”…എടീ ശ്രീക്കുട്ടനോ…?? നെനക്കെന്താ പ്രാന്താണോ…?? അല്ലേത്തന്നെ ശ്രീക്കുട്ടൻ സമ്മയ്ക്കോ…??”””_ ചെറിയമ്മയ്ക്കു സംശയം…

“”…അതൊക്കെ ഞാമ്പറഞ്ഞോളാം… നീയവനെ വിളിച്ചിട്ടു വാ…!!”””_ അതുംപറഞ്ഞു പുറത്തേയ്ക്കു നടക്കുന്നതിനിടയിലും എന്നെയൊന്നു തുറിച്ചുനോക്കാനമ്മ മറന്നില്ല…

അമ്മയ്ക്കൊപ്പം കീത്തുവും ചെറിയമ്മേം ശ്രീക്കുട്ടിയും മുറി വിട്ടിറങ്ങിയപ്പോൾ ഞാനും ഡ്രെസ്സും മാറി പുറത്തേയ്ക്കു വന്നു…

അപ്പോഴേയ്ക്കും വീട്ടിലെത്തിയിരുന്ന ശ്രീയോട്, അമ്മ നടന്നതെല്ലാം പറഞ്ഞുകഴിഞ്ഞിരുന്നു…

“”…അതോണ്ടു മോനേ നീയൊന്നവളെ കോളേജിക്കൊണ്ടാക്കടാ… ഇനിയിവന്റോടെ പറഞ്ഞുവിട്ടാ ശെരിയാവത്തില്ല..!!”””_ എന്നെയൊട്ടും വിശ്വാസമില്ലാത്തപോലുള്ള അമ്മയുടെ വാക്കുകൾകേട്ടതും ശ്രീയെന്നെ രൂക്ഷമായിനോക്കി...

ഉടനെതന്നെ മീനാക്ഷിയും റെഡിയായി ഹോളിലെത്തി…

ചുവന്ന ചുരിദാറിൽ മുടിയൊതുക്കികെട്ടിവന്ന അവൾ പതിവിലും സുന്ദരിയായിരുന്നെങ്കിലും എനിയ്ക്കു ബോധിച്ചില്ല…

മഞ്ഞപ്പിത്തം വന്നവൻ കാണുന്നതെല്ലാം മഞ്ഞയെന്നുള്ള അവസ്ഥയായിരുന്നൂ എനിയ്ക്ക്.!

“”…ആഹ്… അടിപൊളിയായിട്ടുണ്ട് മീനുവേച്ചീ… സത്യത്തിലീ ചുരിദാറ് കീത്തുവേച്ചീടേന്നും ചേർച്ച മീനുവേച്ചിയ്ക്കാ… അല്ലേമ്മേ..??”””_ കാവിലെ ഭഗവതിയായി ഇറങ്ങിവന്ന മീനാക്ഷിയെനോക്കി ശ്രീക്കുട്ടി കമന്റടിച്ചതും ഞാനറിയാതെ കീത്തുവിനെ നോക്കിപ്പോയി...

പ്രതീക്ഷ തെറ്റിയില്ല, കലിയടക്കാനാവാതെ കീത്തു എന്റെനേരേ നോക്കി…

അതല്ലേലുമങ്ങനാണല്ലോ, അവളെ ആരെന്തുപറഞ്ഞാലും പഴിയെനിയ്ക്കാണല്ലോ..??!!

“”…ശെരിയാ… മീനൂനിതു നന്നായ്ട്ട് ചേരുന്നുണ്ട്… അതുപിന്നിവൾക്കു കീത്തൂനെക്കാളും

💬 Comments

View all comments