Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]
ചോദ്യത്തിനു മുന്നിൽ ഞാനൊന്നു പതറിയപ്പോൾ,
“”…ആ പെണ്ണിനേ… ആ പെണ്ണിനെഴുന്നേറ്റു നിയ്ക്കാമ്പോലും വയ്യ… ബാത്ത്റൂമിൽപോലും ഞാമ്പിടിച്ചോണ്ടു പോകയാ ചെയ്തേ… അതാണെങ്കിലോ ഇന്നേരമ്മരേം കരച്ചിലായ്രുന്നു… അതാ കൊച്ചിനെ പറഞ്ഞിട്ടും കാര്യമില്ല… ഇതൊക്കെയേതു പെണ്ണാ സഹിയ്ക്ക…??”””_
അത്രയുമൊറ്റ ശ്വാസത്തിൽ പറഞ്ഞ ചെറിയമ്മ ഒന്നു ശ്വാസമെടുത്ത ശേഷം,
“”…ഇപ്പൊത്തന്നെ ഞാൻ നിർബന്ധിച്ചാ കൊറച്ചു കഞ്ഞികൊണ്ടോയ് കൊടുത്തേ… നെനക്കറിയോ… ഇന്നത്തെ ദെവസഞ്ഞാനാ മുറീന്നിറങ്ങീട്ടില്ല… ചേച്ചിയോടൊക്കെ പറഞ്ഞേക്കുന്നെ പനിയായ്ട്ടു കെടക്കുവാന്നാ… അല്ല… എനിയ്ക്കറിയാമ്പാടില്ലാഞ്ഞിട്ടു ചോദിയ്ക്കുവാ, ഇത്രയൊക്കെ ക്രൂരത കാണിയ്ക്കാൻ നെനക്കെങ്ങനെ പറ്റുന്നു സിത്തൂ…??”””_ അവസാനമാ ചോദ്യംകൂടി കൂട്ടിച്ചേർക്കുമ്പോൾ അവരുടെ ശബ്ദമൊന്നിടറിയിരുന്നു…
“”…ഞാനൊന്നും വേണ്ടാന്നുവെച്ചു നടന്നതാ… പക്ഷേ.. ഇരന്നുവാങ്ങിയാലെന്തോ ചെയ്യും…??”””
“”…മതി… എനിയ്ക്കൊന്നും കേൾക്കണ്ട… ആ കൊച്ചിന്റെ കരച്ചിലു കണ്ടപ്പോ നിന്നെയങ്ങു കൊന്നുകളഞ്ഞാലോന്നു വരെ തോന്നിപ്പോയി… പിന്നൊരു വിധത്തിലീ കഞ്ഞീം കൊടുത്തുറക്കീട്ടാ പോന്നത്… എനിയ്ക്കൊരപേക്ഷയുണ്ട്… ഇനീം പോയതിനെ ഉപദ്രവിയ്ക്കരുത്…!!”””
ചെറിയമ്മ കൈകൂപ്പിക്കൊണ്ട് അപേക്ഷാസ്വരത്തിൽ പറഞ്ഞപ്പോൾ മറുപടിയൊന്നും പറയാതെ ഞാൻ റൂമിലേയ്ക്കു നടന്നു…
ഒരുപക്ഷേ, അല്ലെങ്കിൽ വീട്ടുകാരറിയുമെന്നു കരുതിയാവണം ചെറിയമ്മയെന്നെയാ റൂമിൽ കയറാൻതന്നെ സമ്മതിച്ചത്...
റൂമിന്റെ ഡോറു തുറന്നകത്തു കയറിയപ്പോൾ ചെറിയമ്മ പറഞ്ഞതൊക്കെ സത്യമാണെന്നെനിയ്ക്കു മനസ്സിലായി…
നല്ലുറക്കത്തിലായിരുന്നു മീനാക്ഷി…
കണ്ണിന്റെ താഴെയും കവിളിലുമെല്ലാം കണ്ണീരുണങ്ങിയപാട് വ്യക്തവുമായിരുന്നു…
അതോടെപോയൊന്നു കുളിച്ചുവന്നു ഞാനും കയറിക്കിടന്നു…
ശരീരമനക്കാൻ വയ്യാത്തതുകൊണ്ടോ അതോ ചെറിയമ്മേടെ വാക്കു മാനിച്ചോ എന്നറിയില്ല, പിന്നീടുള്ള ദിവസങ്ങളിൽ മീനാക്ഷിയുടെ ഭാഗത്തുനിന്നും യാതൊരുവിധ ചൊറിയും വന്നില്ല…
നേരേ നോക്കിയാപ്പോലും അവൾ മുഖംതിരിച്ചുകളയും…
ഇങ്ങോട്ടു ചൊറി വന്നില്ലേൽ പിന്നെ നമുക്കെന്തു പ്രശ്നമെന്ന മട്ടിൽ ഞാനുമതു മൈൻഡ് ചെയ്യാതെ നടന്നു...
എന്നാലിതിനിടയിൽ പലപ്പോഴും ഉപദേശങ്ങളുമായി ചെറിയമ്മ വന്നിരുന്നു…
പുറമേ പ്രശ്നങ്ങളൊന്നുമില്ലേലും അകമേ പുകയുന്ന കാര്യം കക്ഷിയ്ക്കറിയാമല്ലോ…??!!
ആ സംഭവംകഴിഞ്ഞൊരു നാലഞ്ചു ദിവസത്തിനുശേഷമാണ് ഞാൻ കോളേജു കാണുന്നത്…
പോകാൻവല്യ താല്പര്യമില്ലായിരുന്നേലും അറ്റൻഡൻസ് ഷോർട്ടേജാക്കി അടുത്ത സീനുണ്ടാക്കണ്ടെന്നു കരുതിമാത്രമാണ് ക്ലാസ്സിൽകയറീത്…
ചെന്നുകേറിയപ്പോഴേ അന്നുനടന്ന കേസെല്ലാം ശ്രീയവന്മാരോടു പറഞ്ഞിട്ടുണ്ടെന്നു മനസ്സിലായി...
കാരണം ഒരിളിഞ്ഞ ചിരിയോടെയാണവന്മാരെന്നെ നോക്കിയതുപോലും…
നെറ്റിയിൽ ചൂണ്ടുവിരലിന്റെ വലിപ്പത്തിലുള്ള ബാന്റേജ് ചുറ്റിക്കെട്ടിയിരുന്ന മഹേഷിനെ കണ്ടപ്പോൾ ചോരതിളച്ചു വന്നെങ്കിലും, അതുപുറമേ കാണിയ്ക്കാതെ പോയി അവന്റെ തൊട്ടടുത്തായി തന്നെയിരുന്നു... ഉളുപ്പില്ലാത്തതുകൊണ്ടുള്ള പ്രയോജനം…
കുറച്ചു കഴിഞ്ഞപ്പോൾ അരുണും വന്ന് എന്റെയിടതു വശത്തായിരുന്നു…
മഹേഷിനും കാർത്തിയ്ക്കുമൊക്കെ എന്നോടുവന്നു മിണ്ടാൻ ചമ്മലായതിനാലും ഞാനിരുന്ന ബെഞ്ചിന്റെ തൊട്ടുമുന്നിലുള്ള ബെഞ്ചിലിരുന്നിരുന്ന ശ്രീ തിരിഞ്ഞുപോലും നോക്കാതിരുന്നതിനാലും അവന്മാരോടു വലിയ അടുപ്പമൊന്നുമില്ലാത്ത അരുണിനോടായെന്റെ സംസാരം മുഴുവൻ...
നീയൊക്കെ മിണ്ടീലേലും എനിയ്ക്കുവേറെ ആളുണ്ടെടാന്ന മട്ടിൽ...
പക്ഷേ, ആദ്യത്തെ പീരീഡ് കഴിഞ്ഞപ്പോളൊരു കാര്യമുറപ്പായി ശ്രീയും അവന്മാരും തമ്മിലടിച്ചു
💬 Comments
View all comments