0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2351

മുഖത്തോടു മുഖംനോക്കി അമർത്തി ചിരിയ്ക്കുന്നുണ്ടായിരുന്നു…

“”…അതേ… നിങ്ങളെന്തോത്തിനാ എന്നെ വിളിച്ചേന്നു പറ…!!”””_
അവരുടെയിടയിൽ നിൽക്കാനുള്ള അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടാണ് ഞാനതു പറഞ്ഞത്…

“”…എടാ… നമ്മടെ രശ്മീടെ കല്യാണമാ മറ്റെന്നാള്…!!”””_

അതീ രശ്മിയെന്നു പറയുന്നത്, അമ്മയുടെ മൂത്തമാമനായ മാധവമേനോന്റെ കൊച്ചുമോളാണ്…

സത്യത്തിലീ പറയുന്ന ടീംസിനെയൊന്നും കണ്ടയോർമ്മപോലും ഞങ്ങൾക്കില്ല…

എന്നിട്ടാണാ ക്വട്ടേഷനും പിടിച്ചോണ്ടു പെണ്ണുമ്പിള്ള വന്നേക്കുന്നേ…

കാര്യത്തിന്റെ പോക്കെങ്ങോട്ടേയ്ക്കാണെന്നു മനസ്സിലായെങ്കിലും ഞാനതു പുറമേ കാണിയ്ക്കാതെ ചോദിച്ചു...

“”…അയ്ന്…??”””

“”…അയ്നൊന്നൂല്ല… നീയിവളേങ്കൂട്ടിയാ കല്യാണത്തിനു പോണം… അത്രന്നെ…!!”””_
അവർക്കൊപ്പമിരുന്നു ചായ കുടിക്കുകയായിരുന്ന മീനാക്ഷിയെച്ചൂണ്ടി ചെറിയമ്മ പറഞ്ഞപ്പോൾ ഞാനവരെയൊന്നിരുത്തി നോക്കി…

കെട്ട്യോനും കെട്ട്യോളും തമ്മിലുള്ള പ്രശ്നം തീർക്കാനുള്ള ക്ലീഷേ ഉടായിപ്പുമായിട്ടിറങ്ങീതാണ് പെണ്ണുമ്പിള്ള…

കണ്ണിൽകണ്ട സീരിയലും സിനിമേമെല്ലാം വലിച്ചുവാരി കണ്ടിട്ടു നടക്കുവാ…

അതു പറയാൻകാരണം, ഇതുമാത്രമല്ല…
ഇതിനിടയിൽത്തന്നെ മീനാക്ഷിയുടെ കയ്യിൽ ചായ കൊടുത്തയച്ചും ഒരുമിച്ചിരുത്തി ഫുഡ് കഴിപ്പിയ്ക്കാനുമൊക്കെ കക്ഷിയൊത്തിരി ശ്രെമിച്ചു നോക്കീതാ…

പക്ഷേ സ്വന്തം വീട്ടീന്നു കഞ്ഞിവെള്ളംപോലും കുടിയ്ക്കില്ലെന്ന വാശിയുള്ളതുകൊണ്ടു പ്ലാൻസെല്ലാം എട്ടുനിലയിൽ മൂഞ്ചിപ്പോയെന്നു മാത്രം…

എന്നാലമ്മയും കീത്തുവും വീട്ടിലില്ലാത്ത സമയത്തൊരിയ്ക്കൽ ചെറിയമ്മ പിടിച്ചപിടിയാലെന്നെ കഴിയ്ക്കാനിരുത്തീതാ, കയ്യിലൊരു വടിയൊക്കെയായ്ട്ട്...

എന്നിട്ടു മീനാക്ഷിയോടു പോയ് ഫുഡെടുത്തിട്ടു വരാനും പറഞ്ഞു, എന്നാൽ പട്ടിയ്ക്കു തീറ്റകൊടുക്കാൻ കൊണ്ടുപോണതു പോലുള്ള അവൾടെയാ വരവുകണ്ടതും വടിയും പിടിച്ചുമേടിച്ചു ചെറിയമ്മേടെ ചന്തിയ്ക്കിട്ടൊന്നു
പൊട്ടിച്ചിട്ട് ഞാനിറങ്ങി പോവുകയായിരുന്നു…

അങ്ങനൊരുവിധത്തിലും ജോയിന്റാവുന്നില്ലെന്നു കണ്ടപ്പോൾ കുരുപ്പ്‌ പുതിയടവുമായിട്ടിറങ്ങീതാ...

“”…ഡാ.. ചെക്കാ നിന്നോടാ പറഞ്ഞേ… ഇവളേങ്കൂട്ടി രശ്മീടെ കല്യാണത്തിനു
പോണംന്ന്... മാധവമാമ്മ നിന്നേമിവളേങ്കൂടെ പറഞ്ഞുവിടാനാ പറഞ്ഞേ..!!”””_ പറഞ്ഞതു ഞാൻ ശ്രദ്ധിച്ചുകൂടിയില്ലെന്നു കണ്ടതും ചെറിയമ്മ ആവർത്തിച്ചു...

“”…എന്നാ നിങ്ങടെ
മാധവമ്മാമ്മയോടു പറ,
എനിയ്ക്കുവരാൻ സൗകര്യമുണ്ടാവില്ലെന്നു പറഞ്ഞെന്ന്…!!”””

“”…ഡാ.. ചെക്കാ.. മൊടക്കു വർത്താനമ്പറയാതിവളേം കൂട്ടി പോയ്ട്ടു വാടാ…!!”””_
അപ്പോളെന്നെ നോക്കിയിരിക്കുന്ന മീനാക്ഷിയെക്കൂടി ചൂണ്ടിയാണു ചെറിയമ്മയതുപറഞ്ഞത്…

അവളുടെ മനസ്സുകൂടി നോക്കണമല്ലോന്നു കരുതിയിട്ടാകും…

“”…ഞാമ്പറഞ്ഞല്ലോ എനിയ്ക്കു താല്പര്യമില്ലെന്ന്.. വെറുതെ നിർബന്ധിയ്ക്കണ്ട..!!”””_
ചെറിയമ്മേടെ മുഖത്തുനോക്കിയതും പറഞ്ഞു ഞാൻ റൂമിലേയ്ക്കുനടന്നു…

റൂമിലെത്തി ബാഗുംവെച്ചു കട്ടിലിലേയ്ക്കിരുന്നതും പാഞ്ഞുപറത്തി മീനാക്ഷിയുമങ്ങെത്തി…

അവളുവന്നിട്ടും ഒന്നുംമിണ്ടാതെ കട്ടിലിലിൽതന്നെയിരുന്ന എന്നെക്കണ്ടപ്പോൾ പെണ്ണിനു കൃമികടി തുടങ്ങി...

“”…എന്തേ.. പോണില്ലാന്നു പറഞ്ഞേ..?? പൊയ്ക്കൂടായ്രുന്നോ..?? കൂട്ടത്തിൽ ഞാനും വരോരുന്നല്ലോ..?? എന്നെയെല്ലാർക്കും പരിചയപ്പെടുത്തുവേം ചെയ്യാരുന്നു…!!”””_
ചുണ്ടുകടിച്ചുപിടിച്ചുള്ള അവൾടെയാ ആക്കിയ ചോദ്യംകേട്ടതും നിലതെറ്റിയ ഞാൻ,

“”…ദേ..

💬 Comments

View all comments