0%

Chapter Title : എന്റെ ഡോക്ടറൂട്ടി 17 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2370

നിന്ന ചെറിയമ്മയ്ക്കു മുന്നിൽ പത്തി മടക്കേണ്ടി വന്നു…

അല്ലേലും ചെറിയമ്മയെ വാദിച്ചു തോൽപ്പിയ്ക്കാനുള്ള കഴിവൊന്നും എന്റമ്മയ്ക്കില്ല...

അതോടതിനൊരു തീരുമാനമായെന്ന മട്ടിലേയ്ക്കു കാര്യങ്ങൾ വന്നപ്പോഴാണ്, ഒരുകാതിലായി ഹെഡ്സെറ്റുംവെച്ച് കീത്തുവിറങ്ങി വന്നത്…

...ഇവളിതിത്രേന്നേരം എവിടായ്രുന്നു..??_ എന്നൊരു ഭാവത്തിൽ ഞാൻ കീത്തുവിന്റെ മുഖത്തേയ്ക്കു നോക്കുമ്പോളാണ് മീനാക്ഷി ചെറിയമ്മയ്ക്കുള്ള മറുപടി കൊടുത്തത്...

“”…അതിന് എനിയ്ക്കൊന്നും വെച്ചുണ്ടാക്കാൻ അറിയത്തില്ല..!!”””

കേൾക്കേണ്ടതാമസം ഒരാവശ്യോമില്ലാതെ കീത്തുവതിൽ കേറിപ്പിടിയ്ക്കുവേം ചെയ്തു…

“”…എന്താന്ന്…?? നെനക്കിത്രേന്നാളായ്ട്ട് കഞ്ഞി വെയ്ക്കാനറിയത്തില്ലാന്നോ..??”””_ എന്നായിരുന്നു ചോദ്യം…

അതിനമ്മയുടെ വക,

“”…എന്നിട്ടു നെനക്കറിയാമോ..??”””_
എന്ന മറുചോദ്യത്തിൽ എന്റെ കീത്തുവേച്ചിയൊന്നാടി ഉലഞ്ഞു…

അത്രയുംനാൾ അങ്ങോട്ടുമിങ്ങോട്ടും പണികിട്ടുന്നതു കണ്ടു ചിരിച്ചിരുന്ന ഞാനും മീനാക്ഷിയും ആദ്യമായിട്ടാവും ഒരുമിച്ചു ചിരിച്ചുപോയത്…

ഗൂഗിൾമാപ്പു നോക്കി അടുക്കള കണ്ടുപിടിയ്ക്കുന്നവളാണ് കഞ്ഞിവെയ്ക്കാനറിയില്ലെന്നു പറഞ്ഞു മീനാക്ഷിയെ കളിയാക്കുന്നത്…

“”…അതന്നെ… സമയമാവുമ്പോൾ മണംപിടിച്ചു വന്നിരുന്നു തിന്നാനല്ലാതെ നിന്നെക്കൊണ്ടെന്തിനു കൊള്ളാം…!!”””_ എന്നുമ്പറഞ്ഞു ചെറിയമ്മകൂടി അമ്മയെ സപ്പോർട്ടു ചെയ്തപ്പോൾ, അപ്പോളെന്തിനാ അങ്ങോട്ടേയ്ക്കു വന്നതെന്നു തോന്നിപ്പോയ്ട്ടുണ്ടാവും കീത്തൂന്…

“”…അതിനെന്റെ കല്യാണോന്നും കഴിഞ്ഞിട്ടില്ലല്ലോ… അതപ്പോ നോക്കാം…!!”””_ എന്നൊരു മുടന്തൻ ന്യായവും പറഞ്ഞവൾ അടുത്തുകണ്ട കസേരയിലേയ്ക്കിരുന്നതും, പാവം വല്ലാതെ ക്ഷീണിച്ചുപോയെന്നു മനസ്സിലായി…

കൈയൊഴിഞ്ഞു നിൽക്കുന്ന ആരേലുമുണ്ടേൽ അതിനൊന്നു
വീശിക്കൊടുക്കാൻ പറയണമെന്നുണ്ടായിരുന്നു…

പിന്നെ കീത്തുവായതുകൊണ്ടും പറഞ്ഞുപോയല്ലോ എന്നോർത്തു പച്ഛാത്തപിയ്ക്കാനുള്ള സമയംതരാനുള്ള ബുദ്ധി അവൾക്കില്ലെന്നറിയുന്നതുകൊണ്ടും മിണ്ടാൻപോയില്ലെന്നു മാത്രം...

“”…അതുകുഴപ്പോല്ല… നിങ്ങളു രണ്ടുപേർക്കുള്ളതല്ലേ… അതുവെച്ചുണ്ടാക്കാനൊക്കെ ഞാമ്പറഞ്ഞു തരാം…!!”””_ ചെറിയമ്മ മീനാക്ഷിയ്ക്കൊരു താങ്ങുകൊടുത്തു…

അതുകേട്ടപ്പോൾ കക്ഷിയ്ക്കും സന്തോഷമായി…

എന്നെ പട്ടിണിയ്ക്കിട്ട് ഒറ്റയ്ക്കു കേറ്റാനുള്ള വകുപ്പായല്ലോ…??!!

ഉടനെ,

“”…അതിനു നീയെന്തിനാ കഷ്ടപ്പെടുന്നേ… ഇവനറിയാലോ… അതൊക്കെ ഇവഞ്ചെയ്തോളും…!!”””_
ചെറിയമ്മയെ തടഞ്ഞുകൊണ്ടമ്മ പറഞ്ഞതും അതിനൊപ്പം,

“”…അതേ… സിത്തുവേട്ടൻ കുക്കു ചെയ്യുന്നേന്റെ ഏഴയലത്ത് അമ്മേം വല്യമ്മേം വരത്തില്ല ചേച്ചീ..!!”””_ എന്ന ശ്രീക്കുട്ടീടെ കമന്റുകൂടിവന്നതും മീനാക്ഷിയെന്നെ തുറിച്ചൊരുനോട്ടം, വിശ്വസിയ്ക്കാനാവാത്ത മട്ടിൽ…

“”…ഏടാ… ഇവൾക്കൂടുള്ളത് നീ വെച്ചു കൊടുത്തോളോ..??”””_
ചെറിയമ്മയാണു ചോദിച്ചത്…

“”…പിന്നെന്താ… ഒരു പ്രശ്നോമില്ല… അക്കാര്യം ഞാനേറ്റു…!!”””_ നൂറില് നൂറ്റിയിരുപതിനു മേലെ കോൺഫിഡൻസോടെ ഞാനതേറ്റതും മീനാക്ഷി ചാടി ചെറിയമ്മേടെ കയ്യിലൊരുപിടുത്തം…

കൂടെ,

“”…എനിയ്ക്കിപ്പം പാചകം പഠിയ്ക്കണം ചെറീമ്മേ….!!”””_ ന്നൊരു ഗദ്ഗതവും…

“”…അവൻ ചെയ്തുതരാന്നു പറഞ്ഞില്ലേ… പിന്നെ നീയെന്തോത്തിനാ മോളേ കഷ്ടപ്പെടണേ…??”””

“”…ങ്ഹൂം.. അതല്ല… ഭാര്യമാരുള്ളപ്പോൾ ഭർത്താക്കന്മാരെകൊണ്ട് പാചകം ചെയ്യിയ്ക്കുന്നതൊന്നും ശെരിയല്ല ചെറീമ്മേ..!!”””_

💬 Comments

View all comments