0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2469

എന്റെ ഡോക്ടറൂട്ടി 18 Ente Docterootty Part 18 | Author : Arjun Dev | Previous Parts


""...ഇപ്പൊത്തന്നെ വലിഞ്ഞുകേറി വന്നവളകത്തും നമ്മളു പൊറത്തുമായില്ലേ..?? അതന്നെയാ ഞാനുദ്ദേശിച്ചേ..!!"""_ അപ്പോഴും കാര്യം മനസ്സിലാകാതെനിന്ന കീത്തുവിനോടു ഞാൻ വിസ്‌തരിച്ചപ്പോൾ,

""...ഓഹ്.! അപ്പൊ ഇനീമോരോന്നുപറഞ്ഞു നീയെന്നെ പറ്റിയ്ക്കാമ്മന്നതാല്ലേ..?? എനിയ്ക്കറിയാടാ... ഇതെല്ലാം കെട്ട്യോനും കെട്ട്യോളുങ്കൂടൊള്ള പ്ലാനാന്ന്... പക്ഷേ... അമ്മേം ചെറിയമ്മേം കയ്യിലെടുത്തപോലെ എന്നെ കൈയിലെടുക്കാന്നു നീ കരുതേവേണ്ട..!!"""_ അതുംപറഞ്ഞവൾ ചവിട്ടിത്തുള്ളി മുറി ലക്ഷ്യമാക്കി ഒറ്റനടത്തം...

...സത്യമ്പറഞ്ഞാൽ വിശ്വസിയ്ക്കാനുള്ള മനസ്സില്ലേൽ പാടുനോക്കിപ്പോടീ.!

ഇത്രയൊക്കായ്ട്ടും പറഞ്ഞതു വിശ്വസിയ്ക്കാനവൾ തയ്യാറാകാത്തതിലുള്ള കലിപ്പിൽ സ്വയംപറഞ്ഞു ഞാനും മുകളിലേയ്ക്കു നടന്നു...

ചെന്നുറൂമിലേയ്ക്കു കയറിയയുടൻ കട്ടിലിലേയ്ക്കു മറിയുമ്പോഴും, അടുത്തദിവസം മുഴുവൻ മീനാക്ഷീടെ പേക്കൂത്തു കാണണോല്ലോന്നുള്ള ചിന്തയായ്രുന്നെനിയ്ക്ക്...

അതുമാലോചിച്ചു കട്ടിലിൽ തിരിഞ്ഞുംമറിഞ്ഞും കിടക്കുമ്പോഴാണ് മീനാക്ഷിയുമകത്തേയ്ക്കു കയറിവന്നത്...

വെള്ളയിൽ കടുംനീലനിറത്തിലെ ചെക്ക്സുള്ള ഫുൾസ്ലീവ് ഷർട്ടും, വെള്ളയിൽത്തന്നെ വയലറ്റുനിറത്തിലെ കുഞ്ഞുപൂക്കളോടുകൂടിയ പാവാടയുമായിരുന്നു മീനാക്ഷിയുടെ അപ്പോഴത്തെ വേഷം...

പാവാടയ്ക്കു പതിവുപോലെ കാൽവണ്ണയോളംമാത്രമേ ഇറക്കമുണ്ടായിരുന്നുള്ളൂ...

അതുകൊണ്ടുതന്നെ കാൽപ്പാദത്തോട് ഇഴുകിച്ചേർന്നുകിടന്ന കിലുങ്ങുന്ന മുത്തുകളോടുകൂടിയ പാദസരത്തിലേയ്ക്ക് എന്റെ കണ്ണൊന്നുടക്കി...

എന്നാൽ അകത്തേയ്ക്കു വന്നുടനേ മീനാക്ഷി, അലമാരയ്ക്കു നേരേതിരിഞ്ഞു...

അതിന്റെ വലിയ കണ്ണാടിയിൽ മുഖംനോക്കി തൃപ്തിപ്പെടുന്നതു കണ്ടപ്പോളെനിയ്ക്കത്ര സുഖിച്ചില്ല,

""...എന്നെയൂട്ടാനായ് പാചകോക്കെ പഠിച്ചിട്ടെന്തായ്..?? വെളമ്പിവെച്ചോ..??"""_ ചൊറിമോഡിൽത്തന്നെ ഞാനങ്ങനെ ചോദിച്ചപ്പോൾ,

""...ആം.! അവടെ പട്ടിയ്ക്കു കൊടുക്കണ പാത്രത്തേലെടുത്തു വെച്ചിട്ടൊണ്ട്... പോയെടുത്തുകഴിച്ചോ..!!"""_ ന്നായിരുന്നു അവൾടെമറുപടി...

അതിന്,

""...ആ... അതങ്ങനല്ലേ വരൂ... നിന്റെതള്ള നിന്റെതന്തയ്ക്കു കൊടുക്കുന്നകണ്ടല്ലേ നീ പഠിയ്ക്കൂ..!!"""_
ഞാനങ്ങനെ പറഞ്ഞതും, കണ്ണാടിയ്ക്കു മുന്നിൽനിന്നും മീനാക്ഷി ചാടിത്തുള്ളിക്കൊണ്ടു തിരിഞ്ഞു,

""...ദേ.. എന്റെ വീട്ടുകാരെപ്പറഞ്ഞാലുണ്ടല്ലോ... എപ്പഴ്ത്തേമ്പോലെ ഞാങ്കേട്ടോണ്ടു നിയ്ക്കത്തില്ല..!!"""

""...പിന്നെ... നീയെന്നെന്തോ കാണിയ്ക്കും..??"""_ വെറുംപുച്ഛത്തോടെ ഞാനതുചോദിച്ചതും

💬 Comments

View all comments