0%

Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1770

ഞാൻ നിന്നതിനെതിരെ കിടന്ന കസേരയിലേയ്ക്കിരുന്നു...

എന്നാൽ കഴിയ്ക്കാനായി ചപ്പാത്തിപിച്ചുമ്പോഴാണ് എന്തോ ചിന്തിച്ചതായികണ്ടത്...

അപ്പോൾത്തന്നെ,

""...ഇപ്പൊ വരാവേ..!!"""_ എന്നും പറഞ്ഞുകൊണ്ട് അടുക്കളയിലേയ്ക്കു നടന്നയവൾ, പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ തിരിച്ചുവന്ന് ടേബിനുപുറത്തിരുന്ന പ്ളേറ്റുകൂടെ കയ്യിലെടുത്ത് അകത്തേയ്ക്കു പോയി...

കൂട്ടത്തിലെന്നെയൊന്നു നോക്കുവേംചെയ്തു...

...ഇവൾക്കിതെന്തോ പറ്റി... ഇനി പ്രാന്തായതാണോ..??

അവൾടെയപ്പോഴത്തെ ചേഷ്ടകളൊന്നും ദഹിയ്ക്കാതെ ഞാനാ കസേരവലിച്ചിട്ടിരുന്ന് കഴിയ്ക്കാൻ തുടങ്ങിയപ്പോൾ മീനാക്ഷിതിരികെവന്നു...

ടേബിളിലേയ്ക്കുവെച്ച അവൾടെ പ്ളേറ്റിലേയ്ക്കു നോക്കുമ്പോൾ, അതിന്റെ ചപ്പാത്തിയുടെ സൈഡിലായി കുറച്ചു പഞ്ചസാര...

""...വേണോ..??"""_ ഞാനവൾടെ പ്ളേറ്റിലേയ്ക്കു നോക്കീതുകണ്ടതും അവൾചോദിച്ചു...

ഞാനതിനൊരു പുച്ഛത്തോടെ മുഖംതിരിയ്ക്കുകമാത്രം ചെയ്തപ്പോൾ,

""...വേണ്ടേൽ വേണ്ട..!!"""_ എന്നും പറഞ്ഞവൾ വെട്ടിവിഴുങ്ങാൻ തുടങ്ങി...

അടുത്തിരിയ്ക്കുന്ന ആരേയും കൂസാതെയുള്ള മീനാക്ഷിയുടെ ഭക്ഷണംകഴിപ്പ്, ആരെന്തുപറഞ്ഞാലും അവൾക്കതിലൊരു നാണക്കേടുമില്ലായിരുന്നു...

അതുപോലെ ഒരുതരി വേസ്റ്റാക്കാതെ പ്ളേറ്റും നക്കിത്തുടച്ചെഴുന്നേൽക്കാൻ അവൾക്കു നിമിഷനേരം മതിയായിരുന്നു...

""...നീ എല്ലായ്പ്പോഴുമിങ്ങനെയാണോ കഴിയ്ക്ക... അതോ ഞങ്ങളോടുള്ള ദേഷ്യന്തീർക്കാനായി തിന്നുമുടിപ്പിയ്ക്കുന്നതാണോ..??"""_ കഴിയ്ക്കുന്ന സ്പീഡും ഭക്ഷണം കണ്ടിട്ടില്ലാത്തമാതിരിയുള്ള ആർത്തിയുംകണ്ടു
ഞാൻ ചോദിച്ചുപോയി...

""...എനിയ്ക്കു വെശപ്പു സയിയ്ക്കാമ്പറ്റത്തില്ല അതോണ്ടാ... തല്ലുവോ തെറിവിളിയ്ക്കുവോ എന്നാ ചെയ്താലും പ്രശ്നോല്ല... പക്ഷേ, കറക്റ്റുസമയത്തു ഫുഡുകിട്ടീലേൽ കരച്ചിലും തലചുറ്റലുമൊക്കെവരും... എത്രപ്രാവശ്യം ഞാൻ ഹോസ്പിറ്റലില് ബോധമില്ലാണ്ടു വീണിട്ടുണ്ടെന്നറിയാവോ... അതോണ്ടു ഞാനെപ്പഴും ബേഗിലെന്തേലും സ്നാക്സ് കരുതിയേക്കും..!!"""_ കഴിയ്ക്കുന്നപ്ളേറ്റിൽ തലകുമ്പിട്ടു കൊണ്ടാണവൾ പറഞ്ഞതുമുഴുവൻ...

കേട്ടപ്പോൾ അതിലെന്തോ സത്യമുള്ളതുപോലെ എനിയ്ക്കും തോന്നി...

അല്ലേലത്രയും സീനാക്കി കെട്ടിക്കൊണ്ടുവന്ന ദിവസംതന്നെ ഉളുപ്പില്ലാതാരേലും അടുക്കളയിൽ കേറി കട്ടുതിന്നുവോ..??

പിന്നെ ഞാനൊന്നും മിണ്ടാൻപോയില്ല... ചുമ്മാ പ്ളേറ്റിലേയ്ക്കുനോക്കി ചപ്പാത്തിപിച്ചി വായിലേയ്ക്കുവെച്ചു...

അപ്പോഴാണ് ടേബിളിലിരുന്നു മീനാക്ഷിയുടെ ഫോൺചിലച്ചത്...

വിരലൊന്നു നക്കിത്തോർത്തിക്കൊണ്ടവൾ ഇടതുകൈയാൽ ഫോണടുത്തേയ്ക്കു വലിച്ചിട്ടു ഡിസ്പ്ളേയിലേയ്ക്കു നോക്കി പറഞ്ഞു:

""...ചെറീമ്മയാ..!!"""

പിന്നെ ഫോൺ കൈയിലെടുത്താ കോൾ അറ്റെൻഡ് ചെയ്തു,

""...ഹലോ.. ചെറീമ്മേ..!!"""_ ആ വിളിയോടൊപ്പം ഫോണൊന്നു താഴ്ത്തി ലൗഡ്സ്പീക്കർ ഓൺചെയ്തശേഷം ഫോൺപിന്നെയും ടേബിളിലേയ്ക്കു വെച്ചു...

""...അവനരിയെടുത്തു തന്നോടീ..??"""_ ചെറിയമ്മേടെ സ്വരം...

""...ആം... തന്നു..!!"""

""...എന്നിട്ടു നിങ്ങളു കഞ്ഞിവെച്ചോ..??"""_ ചെറിയമ്മേടടുത്ത ചോദ്യം...

അതുകേട്ടതും മീനാക്ഷിയെന്നെ നോക്കി...

ഞാനതിനു പറയല്ലേന്നാംഗ്യവും കാട്ടി...

കഴിയ്ക്കുന്നതു ചപ്പാത്തിയും ചിക്കനുമാണെന്നറിഞ്ഞാലും ചെറിയമ്മയൊന്നും ചെയ്യാൻപോണില്ല...

പിന്നെ ഞാനെന്തിനാണവളോടങ്ങനെ പറഞ്ഞതെന്നു ചോദിച്ചാൽ എനിയ്ക്കറിയില്ല...

അങ്ങനെ പറയണമെന്നുതോന്നി...

ഇനി ചെറിയമ്മയ്ക്കു മുന്നിൽ ഞാൻ കെട്ടിയുയർത്തിവെച്ചിരുന്ന ബിൽഡ്അപ്പ്, മീനാക്ഷിയ്ക്കു ചപ്പാത്തിയും ചിക്കനുമുണ്ടാക്കിക്കൊടുത്തെന്നറിഞ്ഞാൽ തകരുമെന്നു പേടിച്ചിട്ടാണോ..??!!

""...ആം..!!"""_ മീനാക്ഷിയുടെ മൂളലാണെന്നെ ചിന്തയിൽ നിന്നുമുണർത്തിയത്...

""...ആ... അതല്ലേലും ഞാമ്പറഞ്ഞാലവൻ കേൾക്കാതിരിയ്ക്കൂലെന്ന് എനിയ്ക്കറിയാം... എന്നിട്ടു നീയവനൂടുള്ളതിട്ടോ..??"""

""...ആം..!!"""_ പരുങ്ങലോടെന്നെ നോക്കിയവൾ വീണ്ടും മൂളി...

""...ദേ... ഞങ്ങളങ്ങു തിരിച്ചുവരുമ്പോഴേയ്ക്കും എന്റെ കൊച്ചിനെ പട്ടിണിയ്ക്കിടാനാണം നോക്കിയാലുണ്ടല്ലും, നല്ല പെടയെന്റേന്നു കിട്ടും... പറഞ്ഞേക്കാം..!!"""_ ചെറിയമ്മ തെല്ലൊരുചിരിയോടെ

💬 Comments

View all comments