Chapter Title : എന്റെ ഡോക്ടറൂട്ടി 18 [അർജ്ജുൻ ദേവ്]
മീനാക്ഷിയുടെ നിറമാറുകൾ വയറിലമർന്നതു ഞാനറിഞ്ഞു...
ഉടനെ വലിച്ചുപറിച്ചു ദൂരെയെറിയണമെന്നു
കരുതിയതാണെങ്കിലും അപ്പോഴമ്മയുടെ മുഖമാണു മനസ്സിലേയ്ക്കു വന്നത്...
ഉറങ്ങാൻകിടന്ന അച്ഛനോടു പോയിരുന്നാരുടെയോ നുണപറഞ്ഞതും ദേഷ്യംവന്ന പുള്ളി നേരേ പിടിച്ചിറക്കിക്കൊണ്ടോയ് വീട്ടിനു പുറത്താക്കി കതകടയ്ക്കുകയുമായിരുന്നു...
അന്നു കക്ഷി, കാറിക്കൂവി നിലവിളിച്ചു നാട്ടുകാരെമുഴുവൻ വരുത്തിച്ചപ്പോൾ സഹികെട്ടു തന്തപ്പടിയ്ക്കു പിടിച്ചകത്തു കയറ്റേണ്ടിവന്നു...
അന്നിതേപോലെ അമ്മ അച്ഛനേം കെട്ടിപ്പിടിച്ചൊരു കരച്ചിലുണ്ടായിരുന്നു...
അപ്പോഴതുകണ്ടു കണ്ണുനിറഞ്ഞ എനിയ്ക്കെന്തോ മീനാക്ഷിയെ തള്ളിമാറ്റാൻ തോന്നിയില്ല...
എന്നാലവളെ എന്നിൽനിന്നുമകത്താനുള്ള നിയോഗം, അതൊരു പൂച്ചയ്ക്കായിരുന്നു...
അടുക്കളയിലേയ്ക്കു കേറിയ ആ സാധനം പാത്രങ്ങളൊക്കെ തട്ടിമറിച്ചിട്ടപ്പോൾ, എന്നെ ചുറ്റിപ്പിടിച്ചുനിന്നു വിറച്ച മീനാക്ഷി പെട്ടെന്നു ഞെട്ടിയുണർന്നു...
മെല്ലെ, എന്നിൽനിന്നുമകന്നു മാറിയശേഷം അടുക്കളയിലേയ്ക്കും എന്റെ മുഖത്തേയ്ക്കും മാറിമാറിനോക്കി...
""...ഞാമ്പോയി നോക്കീട്ടു വരാം... നീയിവടങ്ങാനുമിരി..!!"""_ പറഞ്ഞിട്ടു ഞാൻ ഫോണുമായടുക്കളയിലേയ്ക്കു നടക്കാൻതുടങ്ങീതും മീനാക്ഷിയെന്റെ കൈയിൽക്കേറിപ്പിടിച്ചു...
അതിനു തിരിഞ്ഞൊന്നവളെ നോക്കിയപ്പോൾ,
""...ഞാനും വരണു..!!"""_ എന്നൊന്നവൾ പിറുപിറുത്തു...
""...എടീ കോപ്പേ... അതു വല്ല പൂച്ചയുമാവും..!!"""
""...ആരായാലും ഞാനുംവരും..!!"""_ കൈയിലെ പിടി മുറുക്കിക്കൊണ്ടു മീനാക്ഷി പതിയെ പറഞ്ഞതും മറ്റുവഴിയില്ലാതെ ഞാനവളേയും കൊണ്ടു നടന്നു...
ഹോളിന്റെ നടുക്കുഭാഗത്തായിക്കിടന്ന മീനാക്ഷിയുടെ ഫോണിനടുത്തെത്തീതും ഞാൻ പറഞ്ഞു,
""...ദേ നിന്റെ ഫോൺ... അതൂടെടുത്തോ..!!"""_ എന്നാൽ പറഞ്ഞതവൾ കേട്ടഭാവം നടിയ്ക്കാതെ നിന്നപ്പോൾ എനിയ്ക്കു ദേഷ്യംവന്നു....
""...എടീ പുല്ലേ... ദേ കെടക്കുന്നു നിന്റെ ഫോൺ... അതൂടെടുത്തോളാൻ..!!"""
""...വേ.. വേണ്ട... പിന്നെ... പിന്നെടുക്കാം..!!"""
""...അതെന്താ പിന്നെ..?? ഇപ്പെടുത്താലതു കടിയ്‌ക്കോ..??"""_ കാര്യം മനസ്സിലാകാതെയാണ് ഞാനതുചോദിച്ചത്...
അതിനു മറുപടിയില്ലാതെ അവളെന്നെ രൂക്ഷമായി നോക്കിയപ്പോൾ,
""...അല്ലാ... നിന്റഫോണായകൊണ്ട് അറിയാമ്പറ്റില്ലേ... ചിലപ്പോൾ പല്ലും നഖോക്കെക്കാണും..!!"""_ ഞാൻ കളിയാക്കുമ്പോലെ പറഞ്ഞു...
""...നെനക്കെന്താ ഞാനാ ഫോണെടുക്കണോന്നിത്ര നിർബന്ധം... എന്റെഫോണല്ലേ... അതവടെ കെടന്നോട്ടേ... ആരുമെടുത്തേച്ചു പോവുവൊന്നുമില്ലല്ലോ..?? ഞാൻ കറന്റു വന്നിട്ടെടുത്തോളാം... അല്ലേ രാവിലെയെടുക്കാം...!!"""_ പറഞ്ഞുകൊണ്ടു വീണ്ടുമവളെന്നോടു ചേർന്നുനിന്നു...
അതോടെ കാര്യമെനിയ്ക്കു മനസ്സിലായി...
""...ഇരുട്ടത്തു കാലിന്റെടേൽകെടക്കുന്ന ഫോൺ, കുനിഞ്ഞെടുക്കാൻ പേടിയുള്ള നീയാണോടീ മൈരേ എന്റടുക്കെയീ വെല്ലുവിളിമൊത്തം നടത്തിയേ..?? അയ്യേ.! നിന്നെയൊക്കെ ഒരു ശത്രുവിന്റെ പക്ഷത്തുകണ്ടല്ലോന്നോർക്കുമ്പോൾ എനിയ്ക്കെന്നോടുതന്നെ അറപ്പു തോന്നുവാ...
ഛെ..!!"""_ പറയുന്നതിനൊപ്പം കുനിഞ്ഞാ ഫോണെടുത്തു കൈയിൽകൊടുത്തപ്പോൾ അതുംവാങ്ങി, വിറയ്ക്കുന്ന കൈകൊണ്ടു ഫ്ലാഷുമോഫ് ചെയ്തവൾ എന്റെ പിന്നാലെ കൈയുംപിടിച്ചു നടന്നു...
അടുക്കളയിലെത്തീതും സ്ലാബിനു പുറത്തൂന്നൊരു പൂച്ച കരഞ്ഞുംകൊണ്ടു മുന്നിലേയ്ക്കെടുത്തു ചാടി
💬 Comments
View all comments