0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1511

ഞാൻവന്നില്ലേൽ നീ നാണങ്കെടോ..?? എങ്കിശെരി..!!"""_ ഞാനൊരു റ്റാറ്റയുംപറഞ്ഞു പുറത്തേയ്ക്കു നടന്നതും കൈയിലിരുന്ന ചായക്കപ്പു ടേബിനു പുറത്തുവെച്ച് അവളോടിവന്നെന്റെ കൈയ്ക്കുപിടിച്ചുനിർത്തി,

""...സിത്തൂ... അങ്ങനെ പറയല്ലേടാ... ഞാൻ... ഞാൻ വേണോങ്കി നിന്റെ കാലുപിടിയ്ക്കാം... പ്ളീസ്സ് ഡാ..!!"""_ അവളു കെഞ്ചിയപ്പോൾ,

""...നീ കാര്യങ്കാണാൻ കാലല്ല കൊതംവരെ പിടിയ്ക്കും... അതെനിയ്ക്കറിയാത്തതല്ലല്ലോ... അന്നുതന്നെ ഫുഡുണ്ടാക്കിത്തരാൻ നീയിവടെന്തൊക്കെ കാട്ടിക്കൂട്ടി... എന്നിട്ടുണ്ടാക്കിത്തന്നപ്പോൾ അതിന്റെന്തേലുമൊരു നന്ദി നീ കാണിച്ചോ..?? വല്ല പട്ടികൾക്കുമായ്രുന്നു കൊടുത്തതെങ്കിൽ അവറ്റകള് വാലെങ്കിലുമാട്ടിയേനെ..!!"""_ അതായിരുന്നെന്റെ മറുപടി...

""...അതിന്... അതിനു ഞാനെന്തോ നന്ദികേടാ കാട്ടിയേ..?? നീയെന്നോടങ്ങനെ പറഞ്ഞേപ്പിന്നെ നിനക്കൊരുപദ്രവവും ഞാഞ്ചെയ്തില്ലാല്ലോ..?? നീയടുത്തുവന്നപ്പോഴൊക്കെ ഒഴിഞ്ഞുമാറി പോകയല്ലേ ചെയ്തുള്ളൂ..??"""

""...ഓഹ്.! നീയതൊഴിഞ്ഞുമാറി പോയതായ്രുന്നോ..?? അല്ലാണ്ടെന്റെമുന്നിൽ ജാഡയിട്ടതല്ലാല്ലേ..??"""

""...ഞാൻ ജാഡേന്നുമിട്ടില്ല..!!"""_
അവൾ വീണ്ടുമെതിർക്കാൻ ശ്രെമിച്ചപ്പോളെന്റെ വിധംമാറി;

""...നീ ജാഡകാണിച്ചില്ലെന്നോ..?? ഇത്രേംദിവസം എല്ലാം കണ്ടോണ്ടിരുന്ന എന്നോടു കള്ളംപറഞ്ഞാലുണ്ടല്ലോ, ചെവിയ്ക്കല്ലടിച്ചു പൊട്ടിയ്ക്കും ഞാൻ... അവളു ജാഡ കാണിച്ചില്ലപോലും..!!"""_ ഞാൻ ഫുൾ കലിപ്പുമോഡിലേയ്ക്കു മാറീതും മീനാക്ഷി പിന്നെതിർക്കാനൊന്നും നിന്നില്ല...

കാരണമവൾടെ ആവശ്യമായതിനാലാവണം പെട്ടെന്നുതന്നെ നിറവുംമാറിയത്;

""...സോറി.! ഇനിയുറപ്പായുമങ്ങനൊന്നും കാണിയ്ക്കില്ല..!!"""_ ദയനീയതകലർത്തി മീനാക്ഷിപറഞ്ഞതും,

""...നീ കാണിയ്ക്കണ്ട... ഞാനങ്ങോട്ടൊട്ടു വരണുമില്ല..!!"""_ എന്നായിരുന്നെന്റെ മറുപടി...

""...എടാ... അങ്ങനെപറയല്ലേ... വരാതിരിയ്ക്കാമ്പറ്റൂലാ... ആരുംവന്നില്ലേൽ അവളുമാരെന്റെ തൊലിയുരിയ്ക്കും..!!"""_ അവൾതന്റെ നിസ്സഹായവസ്ഥ പ്രകടിപ്പിയ്ക്കാനായി ശ്രെമിച്ചപ്പോൾ,

""...പിന്നേ, നിന്റെ തൊലിയുരിഞ്ഞാൽ എനിയ്ക്കു മൈരാണ്..!!"""_ ഞാൻപറഞ്ഞു...

അതുകേട്ടതും മീനാക്ഷിയുടെ മുഖമാകെ വല്ലാതായി...

ഉടനെ ഞാൻതുടർന്നു;

""...അന്നു ഞാമ്പറഞ്ഞപോലൊക്കെ കേട്ട് ഇവടെയടങ്ങിയൊതുങ്ങി കിടന്നിരുന്നെങ്കിൽ ഞാമ്പിന്നേം വന്നേനെ... അപ്പൊ നിനക്കഹങ്കാരം..!!"""_ ഒന്നുനിർത്തിയശേഷം,

""...നീയൊണ്ടല്ലോ... നീയേ... നീയവസരവാദത്തിന്റെ കൂടാണ്... അന്നു കരഞ്ഞുകാലിവീണിട്ടു ഫുഡൊണ്ടാക്കിത്തന്നിട്ട് പിന്നെന്നെ കാണുമ്പൊ നെനക്കു പുച്ഛവല്ലേടീ..?? ഇപ്പൊയിങ്ങനാണേ പിജികൂടി ഒണ്ടാക്കിയാൽ നീയെന്തായിരിയ്ക്കും..?? അതുകൊണ്ട്, ഞാമ്മന്നിട്ടിപ്പോൾ നീ പഠിച്ചു ഡോക്ട്രാവണ്ട..!!"""_ ഞാനൊരു മയവുമില്ലാതെ കൂട്ടിച്ചേർത്തു...

""...എടാ... അന്നു നീ പറഞ്ഞില്ലേ, ഇനിമേലിൽ നിന്നെ ശല്യഞ്ചെയ്യരുതെന്ന്... അതോണ്ടാ ഞാൻ... ഞാനൊതുങ്ങിനടന്നേ... അല്ലാണ്ട്... അല്ലാണ്ടുനിന്നെ പുച്ഛിച്ചതൊന്നുവല്ലടാ..!!"""

""...ഉവ്വ.! ഇതുഞാൻ വിശ്വസിയ്ക്കണം..!!"""_ ഞാൻവീണ്ടും പുച്ഛംവിതറിയപ്പോൾ,

""...ഇനിയങ്ങനാണെങ്കി ഞാനതിനും സോറിപറയാം... വേണേ നിന്റെ കാലുംപിടിയ്ക്കാം... പ്ളീസ്സ് ഡാ..!!""_ മീനാക്ഷി ഏകദേശം കരച്ചിലിന്റെ വക്കിലെത്തിയിരുന്നു...

""...ഒന്നുപോയേടീ... നിന്റെ കാലുപിടുത്തോക്കെ ഞാങ്കുറേക്കണ്ടതാ... പൂച്ചയുണ്ടല്ലോ പൂച്ച, അതു ചൂടുവെള്ളത്തിലൊരിയ്ക്കലേ ചാടൂ... എന്നാ ഞാനിപ്പൊ മൂന്നാലുപ്രാവശ്യമായി...
അതോണ്ടിനി നടക്കില്ല..!!"""_ ഞാനങ്ങോട്ടു തീർത്തുപറഞ്ഞതും മീനാക്ഷിയുടെ കണ്ണുനിറഞ്ഞു,

""...വേണേ... വേണേനിന്റെ തലേക്കൈവെച്ചു സത്യംചെയ്യാം, ഇനിമേലിൽ ഞാന്നിന്നെയിൻസൾട്ടു ചെയ്യില്ല..!!"""_ എന്റെ തലയ്ക്കുനേരേ കൈനീട്ടിക്കൊണ്ടവൾ പറഞ്ഞതും,

""...ഓ.! എന്നിട്ടുവേണമെന്റെ തലപൊട്ടിത്തെറിയ്ക്കാൻ..!!"""_ എന്നൊരു മറുപടിയും കൊടുത്ത് ഞാനവൾടെ കൈതട്ടിമാറ്റി...

എന്നിട്ടു തുടർന്നു;

""...നീയിനി എന്തൊക്കെ കാട്ടീന്നുപറഞ്ഞാലും ശെരി ഞാമ്മരൂല... അതോണ്ടു മക്കളുപോയി വേറെന്തേലും വഴിനോക്ക്..!!"""_

💬 Comments

View all comments