Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
നുരഞ്ഞുപൊന്തി...
""...അതെന്താ നീയിന്നു കോളേജിപ്പോവാത്തേ..??"""_ കുറച്ചുകലിപ്പോടെ തന്നവൾ ചോദിച്ചതും,
""...അത് കുറച്ചുകഴിയുമ്പോളെനിയ്ക്കു തൂറ്റലുവരും... എന്തേ..?? ഞാനങ്ങു കോളേജിപ്പോയാൽ
നീവന്നെന്റെ ചന്തി കഴുകിത്തരോ..??"""_ പറഞ്ഞകാരണം ഉടായിപ്പാണെന്നു കൃത്യമായി മനസ്സിലായതും അവൾക്കു പിന്നെന്തുപറയണമെന്ന് അറിയാതെയായി...
എന്നിട്ടുമെന്നെ സൈസാക്കാനുള്ള അവസാന അടവെടുക്കാനവൾ മറന്നില്ല,
""...അപ്പോൾ പ്രിൻസിയൊക്കെ ഹസ്ബെന്റെവിടെയാന്നു തിരക്കിയാൽ ഞാനെന്തോ പറയും..??"""
""...ചത്തുപോയെന്നു പറഞ്ഞേക്ക്..!!"""_ അവൾടെയാ ചോദ്യത്തിനുള്ള എന്റെയാ മറുപടിചെന്നതും ഉണ്ടക്കണ്ണുകൾ തുറിപ്പിച്ചുകൊണ്ടു മീനാക്ഷിയെന്നെയൊരു നോട്ടം...
അതുകണ്ടതും ഞാൻ വീണ്ടും തുടർന്നു;
""...അല്ലേലും നിന്റെയൊക്കൊപ്പം ജീവിയ്ക്കുന്നതുതന്നെ ചത്തതിനു സമമാണ്..!!"""_ പറഞ്ഞുകൊണ്ടു ഞാൻ കട്ടിലിലേയ്ക്കു മലർന്നപ്പോൾ കുറച്ചുനേരമെന്നെ നോക്കിനിന്നശേഷമവൾ പുറത്തേയ്ക്കിറങ്ങി...
കൊണ്ടാക്കാനായി ഹോസ്പിറ്റലിൽ ചെന്നാൽ അവള് പിടിച്ചുവലിച്ച് അകത്തു കയറ്റിയാലോന്നുള്ള പേടികൊണ്ട് അന്നത്തെദിവസം ഞാനവളെ കൊണ്ടാക്കാനും പോയില്ല...
മീനാക്ഷിപോയി കുറച്ചുകഴിഞ്ഞപ്പോളാണ് പാഞ്ഞുപറത്തി ചെറിയമ്മ റൂമിലേയ്ക്കുവരുന്നത്...
വന്നുകയറിയപ്പോൾ ബെഡ്ഡിൽ ചടഞ്ഞുകിടക്കുന്ന എന്നെക്കണ്ടതും അവരുടെമുഖം വലിഞ്ഞുമുറുകി...
""...നീയിന്നു കോളേജിപ്പോണില്ലേ..??"""_ നല്ലുഗ്രൻകലിപ്പിൽ തൊണ്ടപൊട്ടുന്നുച്ഛത്തിലായിരുന്നു ചോദ്യം...
അതിന്,
""...ഞാനാദ്യായ്ട്ടൊന്നുവല്ലല്ലോ കോളേജിൽ പോകാണ്ടിരിയ്ക്കുന്നേ..?? പിന്നെന്താ ഇന്നൊരു പ്രത്യേകത..??"""_ ഞാനുമതേ ടെംപോയിൽ തിരിച്ചുചോദിച്ചു...
ഉടനെ,
""...ആടാ.! എനിയ്ക്കറിയാം, ഇന്നവളെ കോളേജിക്കൊണ്ടുപോവേണ്ടി വരുമെന്നോർത്തല്ലേ നീ പോകാത്തേ..??"'''_ എന്നൊരു ചോദ്യം...
""...ആണെങ്കി..??"""_ തിരികെ ഞാനതുചോദിച്ചതും ചെറിയമ്മ എന്നെയൊന്നു തുറിച്ചുനോക്കി...
എന്നാലതിനും ഞാൻ മൈൻഡുകൊടുക്കുന്നില്ലെന്നു കണ്ടപ്പോൾ മറ്റുവഴിയില്ലാതെ അവരെന്റടുക്കലായിരുന്നു...
""...മോനേ... ചെറിയമ്മ പറയുന്നതൊന്നു വാവകേൾക്ക്...!!"""
""...അവൾടെ കോളേജിൽപ്പോകുന്നതൊഴികെ വേറെന്തുവേണേലും പറഞ്ഞോ... പക്ഷേയിതുമാത്രം നടക്കൂല..!!"""_ ചെറിയമ്മ കൊഞ്ചിക്കൊണ്ടെന്നെ തളർത്താൻ നോക്കിയെങ്കിലും ഏറ്റില്ല...
""...എടാ... എത്രയൊക്കെപ്പറഞ്ഞാലും അവളുനിന്റെ ഭാര്യയല്ലേടാ... അപ്പോൾ അവൾക്കെന്തേലുമാവശ്യം വന്നാൽ ചെയ്തുകൊടുക്കേണ്ടതാരാ..?? നീയല്ലേ..??"""_ ഒന്നുനിർത്തിയശേഷം എന്റെമുഖത്തേയ്ക്കു നോക്കി അവർതുടർന്നു;
""...പാവം.! മീനുമോള് കരഞ്ഞോണ്ടാ ഇറങ്ങിപ്പോയേ... ഈ വീട്ടിലു വന്നുകേറിയോണ്ടാ, അല്ലേലെങ്ങനെ കഴിയേണ്ട കുഞ്ഞാ..!!"""_ ഒരു ദീർഘനിശ്വാസത്തോടെ ചെറിയമ്മയതു പറഞ്ഞുനിർത്തീതും,
""...നിങ്ങടെ പറച്ചിലുകേട്ടാത്തോന്നുവല്ലോ, ഞാനവളെ വിളിച്ചിറക്കിക്കൊണ്ടു വന്നതാന്ന്... അവൾടഹങ്കാരത്തിനോരോന്നൊക്കെ കാട്ടി വലിച്ചുപോയതല്ലേ... അതിനിനി എന്നെപ്പറഞ്ഞിട്ടു കാര്യമുണ്ടോ..??"""_ ഞാനുംവിട്ടില്ല...
""...അപ്പൊപ്പിന്നെ നീ കാണിച്ചതൊക്കെ ശെരിയാണെന്നാണോ..?? ആഹ്.! കഴിഞ്ഞതുകഴിഞ്ഞു... അതൊക്കെ മറന്നേക്ക്... എന്നിട്ടു മോനൊന്നവൾടെ കോളേജുവരെയൊന്നു പോ... അവൾക്കുമതൊരു സന്തോഷമാകും... ചെറിയമ്മയല്ലേ പറയുന്നേ..??"""
""...ദേ.. എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്... നിങ്ങളും നിങ്ങടെമോനും പറഞ്ഞതുകേട്ടോരൊന്നൊക്കെ ചെയ്താണ് ഞാനീയവസ്ഥയിലെത്തീത്... അന്നോർക്കുന്നുണ്ടോ, നിങ്ങളുപറഞ്ഞകേട്ട് ഞാനവക്ക് വെച്ചുണ്ടാക്കിക്കൊടുത്തത്... എന്നിട്ടു തിരിച്ചൊരു പട്ടീടെവിലതന്നോ അവളെനിയ്ക്ക്..?? ഇത്രയൊക്കെയായ്ട്ടും മതിയാവാത്തോണ്ടായിരിയ്ക്കും അടുത്തടവുമായി ഇറങ്ങിയേക്കുന്നത്..!!"""_ അതുകേട്ടതും,
""...അതൊക്കെ കഴിഞ്ഞതല്ലേടാ... ഇനിയെന്തായാലുമങ്ങനൊന്നും നടക്കത്തില്ലാന്നു ചെറിയമ്മയുറപ്പു തരാം... മക്കളീപ്രാവശ്യങ്കൂടി പോടാ..!!"""_ എന്നായി ചെറിയമ്മ...
""...അതിനിനി പോയാലല്ലേ ഇനിയങ്ങനൊന്നും നടക്കത്തില്ലെന്നു പറയേണ്ടതുള്ളൂ...!!"""
""...അപ്പൊ ചെറിയമ്മപറഞ്ഞാ നീ കേൾക്കത്തില്ലാന്നാണോ..??"""_ സ്വരംകടുപ്പിച്ചുകൊണ്ടവരു ചോദിച്ചതും,
""...ഇക്കാര്യത്തിൽ ചെറിയമ്മയെന്നല്ല, ദൈവന്തമ്പുരാൻ നേരിട്ടുവന്നു പറഞ്ഞാലും ഞാൻ കേൾക്കത്തില്ല..!!"""_ എന്നുതന്നെയായിരുന്നെന്റെ
💬 Comments
View all comments