Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]
""...ഇനി രണ്ടൂടെ അവിടെക്കിടന്നു തല്ലുകൂടരുത്..!!"""_ എന്നുംകൂടി പറഞ്ഞു...
അതുകേട്ടപ്പോഴാണെനിയ്ക്ക് മീനാക്ഷിപറഞ്ഞതു സത്യമാണെന്നു ബോധ്യംവരുന്നത്...
അല്ലായ്രുന്നേൽ അവൈർനെസ്സ്‌ക്ലാസ്സ് എന്റെകോളേജിൽ നടക്കുമ്പോൾ മീനാക്ഷി അവൾടെ കോളേജിൽ നിന്നേനെ...
ചെറിയമ്മയുടെ ഉപദേശത്തിനൊക്കെ തലകുലുക്കി സമ്മതിച്ചേച്ചവൾ ബൈക്കിനു പിന്നിലേയ്ക്കുകയറീതും ഞാൻ വണ്ടിയെടുത്തു...
നേരേ കൊണ്ടുവന്നു കോളേജുഗേറ്റിനുമുന്നിൽ വണ്ടിനിർത്തുകേം ചെയ്തു...
എന്നിട്ട്;
""...മ്മ്മ്.! ഇറങ്ങ്... ഇതാണ് കോളേജ്..!!"""_ വല്യതാല്പര്യമില്ലാത്തമട്ടിൽ മീനാക്ഷിയോടുപറഞ്ഞ് അവളെ അവിടെയിറക്കിവിട്ടിട്ട്, ഞാൻ കോളേജിന്റെപിന്നിലെ ഗേറ്റുവഴികേറി...
അവിടെയുമിവിടെയും വായിനോക്കിനിന്നിട്ടു ക്ലാസ്സിലേയ്ക്കു വന്നുകേറീതും, എന്നെ കണ്ടുടനൊരുത്തി ചോദിച്ചു;
""...ഇന്നു സിദ്ധാർത്ഥിനൊപ്പം ബൈക്കിലുവന്ന പെൺകുട്ടിയേതാ..?? അതാണോ സിദ്ധാർത്ഥിന്റെ ഭാര്യ..??"""_ എന്ന്...
...ഇതൊരുമാതിരി അവലക്ഷണംകെട്ട പരിപാടിയായിപ്പോയല്ലോ... അവളേയുംകൊണ്ടു കോളേജിൽക്കേറിയാൽ ആരേലുംകണ്ടാലോന്നു കരുതിയാണ് ഗേറ്റിനുമുന്നിലിറക്കിയിട്ട് പിന്നാമ്പുറംവഴി കേറീത്... എന്നിട്ടുമീ മറ്റേമോള് ഇതെങ്ങനെ കണ്ടുപിടിച്ചെന്നാണ്...
""...ങാ..!!"""_ അവൾടെ ചോദ്യത്തിനു വല്യ താല്പര്യമില്ലാത്തഭാവത്തിൽ ഞാനൊന്നു മൂളി, സിസിടിവി ക്യാമറയ്ക്ക് ഒത്തിരിയങ്ങട് കോമ്പെറ്റീഷൻ കൊടുക്കരുതെന്നമട്ടിൽ...
""...അതിനു സിദ്ധാർത്ഥിന്റെഭാര്യ ഡോക്ടറാണെന്നാണല്ലോ അന്നു ശ്രീനാഥ്പറഞ്ഞത്... പിന്നെന്താ നമ്മടെ കോളേജില്..??"""_ കണ്ടുംകേട്ടുമിരുന്ന മറ്റൊരുത്തിയ്ക്കു സംശയം...
""...അതിന്ന് ബിഎഡ്ഡിനെന്തോ ബോധവത്കരണ ക്ലാസ്സോ സെമിനാറോ അങ്ങനെന്തൊക്കെയോ ഉണ്ടെന്നുകേട്ടു..!!""'"_ അനന്ദുവാണതിനുത്തരം പറഞ്ഞത്....
അല്ലാതെ എന്റെവായീന്ന് മറുപടി കേൾക്കണോന്നുവെച്ചാ അവളൊക്കെ വലിച്ചുകളഞ്ഞാമതി...
പിന്നവളുമാർക്കന്നത്തെ സംസാരവിഷയം മീനാക്ഷിയായ്രുന്നു...
കേട്ടിട്ടുമൊത്തത്തോടെ പൊളിഞ്ഞിരിയ്ക്കുമ്പോൾ ശ്രീയും ക്ലാസ്സിലേയ്ക്കു കേറിവന്നു...
എന്നെയൊന്നു തുറിച്ചുനോക്കി മുന്നിലെ ബെഞ്ചിലേയ്ക്കിരിയ്ക്കുമ്പോൾ, വേറെകുറേ അലവലാതികൾവന്നു വാതിൽക്കൽനിന്ന്;
""...സിദ്ധൂ... മോനേ... നിന്റെ പെണ്ണുവന്നിട്ടു ഞങ്ങളെക്കൂടി പരിചയപ്പെടുത്തിത്താടാ..!!"""_ എന്നൊക്കെപറഞ്ഞു വെറുപ്പിയ്ക്കാനും തുടങ്ങിയപ്പോൾ ക്ലാസ്സീന്നിറങ്ങി പോയാലോന്നുവരെ
ചിന്തിച്ചുപോയി...
...നായ്ക്കുപെറന്ന പുണ്ടച്ചീമ്മോള്... എവിടെച്ചെന്നാലും സ്വൈര്യന്തരില്ലെന്നുറപ്പിച്ചാണല്ലോ... ഇവളെയൊക്കെ പെറ്റസമയത്താ തള്ളയ്ക്കു നാല് വാഴയ്ക്കു തടമെടുത്താപ്പോരായ്രുന്നോ..?? മനസ്സിൽ പ്രാകിക്കൊണ്ടു ഞാൻ ക്ലാസ്സിലിരുന്നു...
അങ്ങനെ എങ്ങനെയൊക്കെയോ സമയംചവിട്ടിനീക്കി ഫസ്റ്റ്ഇന്റർവെല്ലിനു പുറത്തേയ്ക്കിറങ്ങിയ ഞാൻ, മൂത്രമൊക്കെയൊഴിച്ച് കറങ്ങിത്തിരിഞ്ഞ് ക്ലാസ്സിനു മുന്നിലെത്തിയപ്പോഴാണ് പിന്നിൽനിന്നും,
""...സിദ്ധൂ..!!"""_ ന്നൊരു വിളികേൾക്കുന്നത്...
തിരിഞ്ഞുനോക്കുമ്പോൾ മീനാക്ഷി ഓടിപ്പാഞ്ഞുവരുന്നു...
ചുരിദാറിന്റെ ഷോളുമാറ്റി പകരം വൈറ്റ്കോട്ടണിഞ്ഞിട്ടുണ്ട്...
സത്യത്തിൽ ആ വൈറ്റ്കോട്ടുകൂടിയിട്ടപ്പോൾ കക്ഷി മരണ ലുക്കായ്ട്ടുണ്ടായിരുന്നു... എന്നാലതു സമ്മതിച്ചുകൊടുക്കാനൊക്കുവോ..??
അതുകൊണ്ട് വെറുതെ വായിലുവെള്ളമിറക്കി നിൽക്കണ്ടെന്നുകരുതി തിരിഞ്ഞതും അവള് ഓടിവന്നെനിയ്ക്കു വട്ടംകയറി...
""...മ്മ്മ്..?? എന്താ..??"""_ അവളുമുന്നിൽ കയറിനിന്നതും ചുറ്റുപാടുമൊന്നു കണ്ണോടിച്ചുകൊണ്ടു ഞാൻചോദിച്ചു...
ആരേലുംകണ്ടാൽ നാണക്കേടാവോലോന്നായ്രുന്നു അപ്പോളെന്റെ ചിന്ത...
""...നീ ഫുഡൊക്കെ കഴിച്ചായ്രുന്നോ..??"""_ അവൾടെ വായീന്നങ്ങനൊരു ചോദ്യംകേട്ടതും ഞാൻ മിഴിച്ചുനോക്കിപ്പോയി...
അപ്പോളവൾ തുടർന്നു;
""...ഞങ്ങളു പുറത്തുപോയി കഴിച്ചായ്രുന്നു... ഇവടടുത്തൊക്കെ ഒത്തിരി ഹോട്ടലൊക്കെണ്ടല്ലേ... അതേതായാലും കൊള്ളാം..!!"""
""...അതല്ലേലും നിനക്കിഷ്ടപ്പെടോന്ന് എനിയ്ക്കറിയാം...
പിന്നൊരപേക്ഷയുണ്ട്, കണ്ട ഹോട്ടലിലൊക്കെക്കേറി കട്ടുംമോട്ടിച്ചും തിന്നരുത്... മേടിച്ചുതിന്നുന്നതിനൊക്കെ കാശുകൊടുക്കണമെന്ന്..!!"""_ അവളെയൊന്നു കൊട്ടിയതും കക്ഷിയെന്നെ തിന്നുമെന്നഭാവത്തിലൊരു നോട്ടം...
അപ്പോഴേയ്ക്കുമതിലേ പോയ പിള്ളേരൊക്കെ ഞങ്ങളെനോക്കി തലകുലുക്കാനും ആക്കിച്ചിരിയ്ക്കാനുമൊക്കെ തുടങ്ങിയപ്പോൾ ഞാനവളോടു
💬 Comments
View all comments