0%

Chapter Title : എന്റെ ഡോക്ടറൂട്ടി 19 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1506

രൂക്ഷമായിനോക്കി...

""...ക്യാഷ്... ക്യാഷുഞാനാ കൊടുത്തേ..!!"""_ മീനാക്ഷിവീണ്ടും മടിച്ചുമടിച്ചു പറഞ്ഞപ്പോൾ ചെറിയമ്മ തിരിച്ചെന്നേയും തുറിച്ചുനോക്കി...

ആ നോട്ടംവീണപ്പോഴേ ഞാൻ ചമ്മിയില്ലാണ്ടായ അവസ്ഥയിലെത്തി...

അവൾക്കു കഞ്ഞിയ്ക്കൊരുനേരത്തെ അരിയിട്ടുകൊടുക്കണേൽ സിദ്ധു ചാവാണോന്നൊക്കെ തള്ളിമറിച്ചിട്ട് ബീഫും ചിക്കനുമൊക്കെയുണ്ടാക്കി കൊടുത്തെന്നവർക്കു മനസ്സിലായാൽ ചമ്മാതെപിന്നെ..??

""...നിന്നോടാരാ പറഞ്ഞേ ഇതൊക്കിവിടെ മേടിയ്ക്കാൻ..?? പറേടീ നിന്നോടാരാ പറഞ്ഞേന്ന്..??"""_ സീരിയലുകളിൽ കണ്ടുവെറുത്ത സ്ഥിരം അലവലാതിയമ്മായിയമ്മമാരെ പോലെ അമ്മവീണ്ടും നിന്നു ചിതറിയപ്പോൾ എന്റെ കൺട്രോളുപോയി...

""...പിന്നെ ഞങ്ങളെന്തു തിന്നോന്നാ നിങ്ങളു വിചാരിച്ചു വെച്ചിരിയ്ക്കുന്നേ..?? രണ്ടൊണക്ക പൂരീമൊണ്ടാക്കിവെച്ചിട്ടുപോയാൽ അതുംതിന്നിട്ടു രണ്ടുദിവസം കിടക്കണോന്നോ..??"""_ എന്റെയെടുത്തടിച്ച മട്ടിലുള്ള ശബ്ദംകേട്ടതും അമ്മയും മീനാക്ഷിയുമൊരുമിച്ചു ഞെട്ടി...

ഉടുത്തിരുന്ന തുണിപോലും അഴിച്ചുമാറ്റാതെ ഫ്രിഡ്ജിലും പാത്രങ്ങളിലുമായി അരിച്ചുപെറുക്കിനടന്ന കീത്തുവും എന്റെയാ ശബ്ദംകേട്ടൊന്നു വെട്ടിത്തിരിഞ്ഞപ്പോൾ ഞാൻതുടർന്നു;

""...രണ്ടുദെവസം കല്യാണത്തിനുപോയി മൂക്കുമുട്ടേ മൂഞ്ചുമ്പോൾ വീട്ടിൽക്കിടക്കുന്ന രണ്ടുജെന്തുക്കളെന്തേലും തിന്നോന്നന്വേഷിയ്ക്കാൻ തോന്നീലല്ലോ... എന്നിട്ടിപ്പൊ വന്നേക്കുന്നു, ആരോടുചോദിച്ചിട്ടാ മേടിച്ചെപോലും... ഉളുപ്പില്ലല്ലോ..??!!"""_ എന്റെയാ വാക്കുകൾക്കു മറുപടിപറയാതെ ചെറിയമ്മയും അമ്മയും മുഖത്തോടുമുഖം നോക്കുമ്പോൾ എന്നെനോക്കി മിഴിച്ചുനിൽക്കുവായിരുന്നൂ മീനാക്ഷി...

""...അല്ലാ... നിങ്ങളെന്താ കരുതിയേ..?? നിങ്ങളവിടെക്കിടന്നു തിന്നുമലയ്ക്കുമ്പോൾ ഞങ്ങളു വെറുങ്കഞ്ഞിയുംകുടിച്ചു കിടക്കോന്നോ..?? കടിയ്ക്കുന്നെനിയ്ക്ക്..!!"""_ എന്നുകൂടി ഞാനപ്പോൾ കൂട്ടിച്ചേർത്തതും അമ്മയും ചെറിയമ്മയും മുഖത്തോടുമുഖംനോക്കി ഒറ്റച്ചിരിയായിരുന്നു...

ആ കൊലച്ചിരികണ്ടതും എന്റെ കിളിപോയി... അതിനിത്രയ്ക്കു ചിരിയ്ക്കാമ്മേണ്ടിമാത്രം എന്താണ്ടായേ..??

""...അപ്പൊ... അപ്പൊ കാര്യങ്ങളൊക്കെ അറിഞ്ഞു ചെയ്യാനുമറിയാം... അല്ലേ..?? ഈ കുട്ടിക്കളിമാത്രമേയുള്ളോ അതോ കാര്യവിവരം രണ്ടിനുമുണ്ടോന്നറിയാനായാണ് ഞങ്ങളൊന്നുമുണ്ടാക്കി വെയ്ക്കാതെപോയത്..!!"""_ ചിരിയമർത്താനായി കഷ്ടപ്പെട്ടുകൊണ്ടമ്മയതു പറയുമ്പോഴാണ് ഞാൻ നൈസിനൊന്നു പ്ലിങ്ങിയവിവരമറിയുന്നത്...

അപ്പോളെന്നെ ഊക്കിയതാണല്ലേന്ന മട്ടിലവരെ നോക്കിനിൽക്കുമ്പോൾ,

""...ഞാനപ്പോഴേ പറഞ്ഞില്ലേടീ, അവനൊണ്ടാക്കിക്കൊടുക്കോന്ന്... അല്ലേലും നിന്നെപ്പോലൊന്നുവല്ല, സ്നേഹവൊള്ളോനാ ന്റെ കോച്ച്..!!"""_ എന്നുംപറഞ്ഞു ചെറിയമ്മയെന്നെയൊന്നു പുകഴ്ത്തുകയുംചെയ്തു...

എന്നാലാ പുകഴ്ത്തൽ, എന്റെ കല്ലറയിലെ അവസാനത്തെ ആണിയായാണ് എനിയ്ക്കുതോന്നീത്...

ഞാൻ സ്നേഹംമൂത്തിട്ടാണു മീനാക്ഷിയ്ക്കു ഭക്ഷണമുണ്ടാക്കിക്കൊടുത്തതെന്നാ അമ്മയും ചെറിയമ്മയുമൊക്കെ കരുതീരിയ്ക്കുന്നേ... എന്നാൽ, മാന്യമായവളെ പൊളന്നുതിന്നാമ്മേണ്ടിയാണ് ഇതൊക്കെചെയ്തതെന്നു പറയാമ്പറ്റോ...??!!

""...നീയതിനവനെമാത്രം പുകഴ്ത്തുവൊന്നുമ്മേണ്ട... എല്ലാകാര്യങ്ങളും കണ്ടറിഞ്ഞുചെയ്യാൻ മീനുമോൾക്കറിയാം... അതുകൊണ്ടല്ലേ, ഇവനെക്കൊണ്ടീ സാധനങ്ങളൊക്കെ മേടിപ്പിച്ചതും ഇതൊക്കെയുണ്ടാക്കിച്ചതും...!!"""_ ശേഷമമ്മ മീനാക്ഷിയുടെനേരേ തിരിഞ്ഞു;

""...ഞാൻ വിചാരിച്ചപോലൊന്നുവല്ല, മിടുക്കിയാട്ടോ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തുകൊണ്ടമ്മ അവൾടെ കവിളിൽതലോടി...

...അതേ മിടുക്കിയാ... മിടുക്കി കഴിഞ്ഞദിവസമിവിടെ തുണിയുംപൊക്കിപ്പിടിച്ചു കാട്ടിക്കൂട്ടിയതൊന്നും നിങ്ങളുകണ്ടില്ലല്ലോ..??

അമ്മയവളെ പുകഴ്ത്തീതിഷ്ടമാകാതെ മനസ്സിൽപറയുമ്പോൾ,

""...വിശന്നപ്പോൾ സാധനമ്മേടിച്ച് വെച്ചുണ്ടാക്കിക്കഴിച്ചു... അതിനിത്രയൊക്കെ പറയാനെന്തിരിയ്ക്കുന്നു..??"""_ കീത്തുവിന്റസൂയയും മുളപൊട്ടി...

""...നിനക്കല്ലേലുമസൂയയാ... നീയാരുന്നേലിതെങ്കിലും ചെയ്യുവാരുന്നോ..??"""_ ഉടനെ ചെറിയമ്മ ചോദിച്ചതിന്,

""...പിന്നേ... ഇവളു മലമറിച്ചേനേ... ഞങ്ങളു തിരിച്ചുവരുന്നവരെ പട്ടിണികിടക്കും... അത്രന്നെ... മടിച്ചി..!!"""_ എന്നുപറഞ്ഞമ്മകൂടി തളിച്ചപ്പോൾ കക്ഷിയൊന്നുചൂളി...

അതുകേട്ടു ഞാനൊന്നറിയാതെ ചിരിച്ചതും കീത്തുവിന്റെവകയൊരു ദഹിപ്പിയ്ക്കുന്ന നോട്ടമായിരുന്നു...

എന്നിട്ടു കൈയിലിരുന്ന ബീഫ്റോസ്റ്റിന്റെ ബൌളിലേയ്ക്കുനോക്കി,

""...ഇവടല്ലാണ്ടു വെച്ചുണ്ടാക്കുമ്പോൾ തേങ്ങാക്കൊത്തൊന്നുവിടത്തില്ല...
പെണ്ണുമ്പിള്ളയ്ക്കുണ്ടാക്കി കൊടുത്തപ്പോൾ കണ്ടില്ലേ

💬 Comments

View all comments