Chapter Title : എന്റെ ഡോക്ടറൂട്ടി 20 [അർജ്ജുൻ ദേവ്]
എന്റെ ഡോക്ടറൂട്ടി 20 Ente Docterootty Part 20 | Author : Arjun Dev | Previous Parts

അമ്മയും ചെറിയമ്മയും കീത്തുവും ശ്രീക്കുട്ടിയുമടക്കം എല്ലാരുമടുത്തായി വന്നുനിന്നപ്പോൾ കാര്യമെന്താണെന്ന ആശങ്ക എന്നിലേയ്ക്കും പടരപ്പെട്ടു...
എന്നാലാക്കൂട്ടത്തിൽ മീനാക്ഷിയില്ലാതിരുന്നത് എനിയ്ക്കെന്തോ വശപ്പിശകായാണ് തോന്നീത്...
""...നീയിതെവിടേയ്ക്കാ..??"""_ എല്ലാരേം മാറിമാറി നോക്കിയശേഷം പുള്ളിചോദിച്ചു...
അതിന്, ബാറ്റുംകൊണ്ടു പുല്ലുചെത്താൻ പോകുവാന്നു പറയാനാണാദ്യം മനസ്സിലുവന്നത്... എന്നാലതതേപടി തുപ്പാതെ ഗ്രൗണ്ടിലേയ്ക്കാന്നു മറുപടികൊടുത്തതും;
""...ഇന്നു തത്കാലത്തേയ്ക്കു നീ ഗ്രൗണ്ടിലേയ്ക്കു പോണ്ട..!!"""_ ന്നുള്ള പുള്ളീടെ പറിച്ചയുത്തരവെത്തി...
ഉടനെ,
""...അതെന്താ ഞാൻ പോയാല്..??"""_ എന്നു നാഗവല്ലിസ്റ്റൈലിൽ ചോദിച്ചുകൊണ്ടു നോക്കിയപ്പോൾ,
""...ഇന്നുനീ അത്യാവശ്യമായൊരുവഴി പോണം..!!"""_ ന്നു പറഞ്ഞ് അതിയാൻ സോഫയിലേയ്ക്കിരുന്നു...
ഇതെന്തു പറിച്ചപരിപാടിയാന്നു മനസ്സിലേയ്ക്കുവന്ന ഞാൻ,
എന്നേക്കൊണ്ടു പറ്റത്തില്ലെന്നു പറയുന്നതിനു മുൻപായി,
""...എങ്ങോട്ടേയ്ക്കാ..??"""_ ന്നു ചോദിച്ചതും,
""...നാളെയെന്റൊരു പഴേഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളാണ്... നീയൊന്നവിടെവരെ പോണം..!!"""_ അതായിരുന്നു പുള്ളീടാവശ്യം...
""...നിങ്ങടെഫ്രണ്ടിന്റെ പേരക്കുട്ടീടെ പിറന്നാളിന് നിങ്ങളാണ് പോകേണ്ടിയത്... ഞാനല്ല... പോവാൻ എനിയ്ക്കു പറ്റത്തില്ല..!!"""_ ഞാനും തീർത്തുപറഞ്ഞു...
""...അതു നീപറഞ്ഞാ മതിയോ..??"""_ പുള്ളിയുംവിട്ടില്ല...
എന്നിട്ട് ആ കലിപ്പിൽ നേരേ അമ്മയെനോക്കി;
""...നാളെയെനിയ്ക്കൊരു ഓപ്പറേഷൻ അറ്റൻഡ്ചെയ്യണം... അതുകഴിഞ്ഞിട്ടു പോകാന്നുവെച്ചാ സമയത്തിനങ്ങെത്തില്ല... അപ്പോളവരാ പറഞ്ഞേ, ഇവനെപ്പറഞ്ഞു വിട്ടാലുംമതീന്ന്... ഇപ്പൊക്കേട്ടില്ലേ അവനെക്കൊണ്ടു പറ്റത്തില്ലാന്ന്...
തിന്നാനല്ലാതെ വേറെന്തോത്തിനാ ഇവനിവടിത്ര തെരക്ക്..!!"""_ അയാളുനിന്നു കത്തി...
""...അതേ... ഞാന്തിന്നിട്ടുണ്ടേൽ അതെന്റെ വീട്ടീന്നാ... അല്ലാതെ കണ്ടവന്റെയൊക്കെ വീട്ടീപ്പോയിത്തിന്നാൻ എനിയ്ക്കു നേരോണ്ടാവില്ല... ഇനിയങ്ങനെ തിന്നുശീലിച്ചവർക്ക് അതിലൊരു കൊറച്ചിലുങ്കാണൂല..!!"""_ അങ്ങേരുടെ മോനാന്നു ഞാൻ തെളിയിച്ചതും ഉടനെ അമ്മ ഇടയ്ക്കുകേറി;
""...അച്ഛനോടാണാടോ തർക്കുത്തരമ്പറേണേ..??"""_ ന്നും ചോദിച്ച്...
എന്നാലച്ഛനോടു പറയുന്നില്ല പകരം അമ്മയോടു പറഞ്ഞാലോ..?? അല്ലേവേണ്ട... വീട്ടീന്നു പുറത്താവും.!
അമ്മയിടപെട്ടതോടെ ഞാനൊന്നടങ്ങിയെന്നു
💬 Comments
View all comments