0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1665

""...ഇപ്പോളിതു വേണ്ടെന്നുമ്പറഞ്ഞ് അതൊണ്ടോയ് തിരിച്ചുകൊടുത്താൽ ഇനിയെപ്പൊ ഫുഡെടുത്താലും നിന്നോടും പെർമിഷൻചോദിയ്ക്കും..!!"""_ ഞാൻ ആക്കിച്ചിരിച്ചു...

എന്നാൽ പൊട്ടത്തിയ്ക്കതു മനസ്സിലായില്ല...

കുറച്ചുനേരം സാമ്പാറിൽകുതിർത്ത ഇഡ്ഡലിയും കൈയിൽവെച്ചിരുന്ന് എന്തൊക്കെയോ ചിന്തിച്ചു...

പിന്നെയോർക്കാതെ അതങ്ങു വായിലേയ്ക്കു വെച്ചപ്പോൾ അവളെത്തന്നെ നോക്കിയിരുന്ന ഞാൻ വെട്ടിച്ചിരിച്ചുപോയി...

അതുകണ്ടതും കക്ഷിയും അത്യാവശ്യം വൃത്തിയായൊന്നു ചമ്മി...

""...മ്മ്മ്.! മൂഞ്ച്... മൂഞ്ച്... ഇനിയതു തിരികെക്കൊടുത്താൽ ആ പ്ളേറ്റുകൊണ്ടവര് തലതല്ലിപൊളിയ്ക്കും..!!"""_ അവൾടെ ചമ്മിയയിരുപ്പും ഭാവവുമൊക്കെക്കണ്ടപ്പോൾ ഞാൻ പറഞ്ഞു...

കേൾക്കേണ്ടതാമസം തലകുനിച്ചിരുന്ന് ആള് വെട്ടിവിഴുങ്ങാനും തുടങ്ങി...

അപ്പോഴേയ്ക്കും ചേച്ചിയെനിയ്ക്കുള്ള ബ്രേക്ക്‌ഫാസ്റ്റും കൊണ്ടുത്തന്നു...

അതുകഴിച്ചുകൊണ്ടിരിയ്ക്കുമ്പോളാണ് ജോക്കുട്ടച്ഛൻ കേറിവരുന്നത്...

പുള്ളിയെക്കണ്ട് ഞാനൊന്നു വെളുക്കെച്ചിരിച്ചതും,

""...ആഹാ.! രണ്ടാളുമെഴുന്നേറ്റോ..?? എന്നിട്ടുറക്കോക്കെ എങ്ങനുണ്ടായിരുന്നു..??"""_ അതും ചോദിച്ചുകൊണ്ട് പുള്ളി കസേരവലിച്ചിട്ട് ഞങ്ങളടുത്തായിരുന്നു...

അതിന് ലെവനതു കേട്ടോന്നൊന്നു

തിരിഞ്ഞുംമറിഞ്ഞും നോക്കിയിട്ടാണ് കുഴപ്പമില്ലായിരുന്നൂന്നു ഞാൻ മറുപടികൊടുത്തത്...

കേട്ടെങ്കിലാ നാറി വീണ്ടും ചൊറിഞ്ഞിട്ടുവന്നാലോ...

പിന്നെക്കുറച്ചുനേരം കുശലമായി ചോദിച്ചതിനൊക്കെ മറുപടികൊടുക്കലായിരുന്നെന്റെ ഡ്യൂട്ടി...

ഒടുക്കം;

""...ആഹ്..! അതൊക്കെപ്പോട്ടേ... എന്നിട്ടിന്നത്തെ പ്ലാനെന്താ..??"""_ പുള്ളി ഞങ്ങളെ മാറിമാറിനോക്കി പുരികമുയർത്തി...

...ഇനി ഞങ്ങൾടെ തീറ്റകണ്ടിട്ടു മുതലാകില്ലെന്നുതോന്നി പറഞ്ഞുവിടാനുള്ള ചോദ്യമാണോ..??_ ഞാനൊന്നു കുഴങ്ങി...

""...അതുപിന്നെ... കഴിച്ചുകഴിഞ്ഞിട്ട്... കഴിച്ചുകഴിഞ്ഞിട്ടു പോണം..!!"""

""...പോവാനോ..?? ഇന്നോ..?? അതൊന്നും നടക്കൂല..!!"""_ എന്റെ മറുപടിയ്ക്കയാൾ എടുത്തടിച്ചപോലെയാണ് അങ്ങനെപറഞ്ഞത്...

അതെനിയ്ക്കു ചെറിയതോതിലൊരാശ്വാസമുണ്ടാക്കി...

എന്തായാലും തീറ്റയുടെപേരിൽ ചാടിച്ചുവിട്ടില്ലല്ലോ...

എന്നിരുന്നാലും മീനാക്ഷി കൂടെയുള്ളതുകൊണ്ട് ഏതുനേരത്തുമതു പ്രതീക്ഷിയ്ക്കാം...

അതുകൊണ്ട് കൂടുതലിവടെ തങ്ങിനിൽക്കുന്നതു ശെരിയാവില്ല...

""...അല്ലങ്കിൾ... ഞങ്ങൾക്കിന്നുതന്നെ പോണം... പോയിട്ട് കുറച്ചുപ്രോഗ്രാംസുണ്ട്..!!"""_ ഒഴിയാനായിപറയുമ്പോൾ മീനാക്ഷി തലയുയർത്തി എന്നെയൊന്നു നോക്കി...

അപ്പോഴേയ്ക്കും;

""...എന്തുപ്രോഗാമുണ്ടേലും നിങ്ങളു കുറച്ചുദിവസമിവിടെ നിന്നിട്ടേപോകൂ... അന്നു നിന്റച്ഛനെവിളിച്ചപ്പോൾ നീ രണ്ടുദിവസമിവടെ നിന്നിട്ടേ മടങ്ങൂളൂന്നവനെനിയ്ക്കു വാക്കുതന്നതാ... അതോണ്ട് പോണകാര്യം മറന്നേക്ക്..!!"""_ പുള്ളിയെന്റെ സകലപ്രതീക്ഷകളും അടിച്ചമർത്തിക്കൊണ്ടു പറഞ്ഞു...

അതോടെന്റെഞെട്ടലും പുറത്തുവന്നു;

""...അയ്യോ.! രണ്ടുദിവസോ..?? അതൊന്നും ശെരിയാവില്ല..!!"""_

മുടക്കുപറഞ്ഞ ഞാൻ അതിനൊരു കാരണംവേണോലോന്ന ചിന്തയിൽനോക്കുമ്പോൾ മുന്നിലിരിപ്പുണ്ട് മീനാക്ഷി...

അതോടെയവളെ ബലിയാടാക്കാനും തീരുമാനിച്ചു...

""...നാളെ... നാളെയിവൾക്കു കോളേജുണ്ട്... ക്ലാസ്സുമിസ്സാക്കാൻ പറ്റത്തില്ല..!!"""_ ഞാൻ കൂട്ടിച്ചേർത്തതും

ഏതുകോളേജ്..?? ആരുടെക്ലാസ്സ്‌..?? എന്നമട്ടിൽ മീനാക്ഷിയുടെയൊരു നോട്ടം...

എനിയ്ക്കു ക്ലാസ്സൊന്നുമില്ലെന്ന് അന്നേരംതന്നെയവള് പറയോന്നുകരുതിയെങ്കിലും എന്തോഭാഗ്യത്തിന് പുള്ളിക്കാരിയൊന്നും പറഞ്ഞില്ല...

""...അപ്പൊ നിനക്കുകോളേജും ക്ലാസ്സുവൊന്നുവില്ലേ..??"""_ കുഞ്ഞിനേംകൊണ്ട് അങ്ങോട്ടേയ്ക്കുവന്ന ജോയുടെ വകയായിരുന്നു ചോദ്യം...

കേട്ടതും മീനാക്ഷിയറിയാതെ എക്കിച്ചിരിച്ചുപോയി...

അതിനു ഞാനവളെ രൂക്ഷമായിനോക്കിയ ശേഷം;

""...ആം.. ശെരിയാ... എനിയ്ക്കും ക്ലാസ്സുണ്ട്..!!"""_ ഞാനൊന്നു ചമ്മി...

എന്റെ ചമ്മലുകണ്ടിട്ടാണോന്നറിയില്ല എല്ലാമെന്നെനോക്കി ആക്കിച്ചിരിച്ചത്...

അതിനെന്തു മറുപടിപറയണമെന്നറിയാതെ ഇരുന്നുരുകിയപ്പോൾ,

""...മീനുമോൾക്ക് മൂന്നാലുദിവസത്തേയ്ക്കു ലീവാണെന്നാണല്ലോ വിളിച്ചപ്പോളവൻ പറഞ്ഞത്..!!"""_ എന്നുംപറഞ്ഞു കാരണവരെന്നെ തുറിച്ചൊരുനോട്ടം...

അപ്പൊ തന്തച്ചാരതും വിളമ്പിയോന്ന മട്ടിലിരിയ്ക്കുമ്പോൾ,

""...മീനൂനപ്പോൾ ലീവാണോ..??"""_ എന്നുംചോദിച്ച് ചേച്ചിയുമിടയ്ക്കു കേറി...

അതിനവൾ പാവ

💬 Comments

View all comments