0%

Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1667

വായിലിരിയ്ക്കുന്ന ഇഡ്ഡലി ചവയ്ക്കാനുള്ളതാണെന്നുപോലും ഞാൻ തിരിച്ചറിയുന്നത്...

""...അടിപൊളി..! ഞാനതുമറന്നു... ഇനിയിപ്പോളെന്താ ചെയ്ക..??"""_ മുഖത്തുപടർന്ന നിരാശയോടെ അവനെല്ലാവരെയും മാറിമാറിനോക്കുമ്പോൾ അവരുടെഭാവവും വ്യത്യസ്തമായിരുന്നില്ല...

രക്ഷപ്പെട്ടസന്തോഷം പുറമേപ്രകടിപ്പിയ്ക്കാതെ ഞാനുമൊരാവശ്യവുമില്ലാതെ വിഷമമഭിനയിച്ചപ്പോൾ കാലനുവഴിതെറ്റില്ലെന്നു പറയുമ്പോലെ മീനാക്ഷി വാതുറന്നു;

""...എന്റേല് ലൈസൻസൊക്കേണ്ട്... വേണേല് വണ്ടി ഞാനോടിയ്ക്കാം..!!"""_ വായ്ക്കിടയ്ക്കൊരു റെസ്റ്റുകൊടുത്തുംകൊണ്ട് മീനാക്ഷി അഭിപ്രായമറിയിച്ചപ്പോൾ, കല്യാണത്തലേന്ന് ഒളിച്ചോടിപ്പോയപെണ്ണ് തിരിച്ചുവന്നപോലുള്ള സന്തോഷമായിരുന്നു വീട്ടുകാരുടെമുഖത്ത്...

എന്താവശ്യോ എന്തോ..??

""...ലൈസൻസോ..?? നിനക്കോ..??"""_ വിശ്വാസംവരാതെ ഞാൻ മീനാക്ഷിയെ നോക്കിയപ്പോൾ,

""...ആം.! എന്റേലുണ്ട്... ബാഗേലിരിയ്ക്കുവാ... കാണണോ..??"""_ പുള്ളിക്കാരി ഭയങ്കരകാര്യമായിത്തന്നെ ചോദിച്ചു...

""...ഓ..! വേണ്ട..!!"""_ പുച്ഛത്തോടതു പറയുമ്പോഴും അവൾക്കു ലൈസൻസുകൊടുത്ത മൈത്താണ്ടിയെ വിളിയ്ക്കാൻപറ്റിയ തെറിമുഴുവൻ മനസ്സുകൊണ്ട് വിളിയ്ക്കുവായിരുന്നൂ ഞാൻ...

""...ആഹാ.! അതുകലക്കീലോ... അപ്പൊയിനി വണ്ടി മീനൂട്ടിയോടിച്ചോളും ലേ..?? മിടുക്കി..!!"""_ ഉടനേതന്നെ അവന്റെ തന്തപ്പടിയുടെവക അഭിനന്ദനവുമെത്തി...

""...ആ.! ഒർജിനലൊക്കെ തന്നേന്നാർക്കറിയാം... മിക്കവാറുംവല്ല കുന്നംകുളവുമാവത്തേയുള്ളൂ..!!"""_ എന്റെ നല്ലമനസ്സ് വീണ്ടുമുണർന്നു...

പക്ഷേ, അവന്റെതന്തയുടെ ഒറ്റനോട്ടത്തോടെ ഞാനടങ്ങുവേംചെയ്തു...

ഇനീമെന്തേലും മെനകേടുപറഞ്ഞാൽ പുള്ളിയെന്നെ തല്ലിയാലോന്നൊരു തോന്നൽ...

അതുകൊണ്ടുമാത്രം അവരുപറയുന്നതുംകേട്ട് വാപൊത്തിയിരിയ്ക്കാൻ ഞാൻ നിർബന്ധിതനാവുകയായിരുന്നു...

""...നീയങ്ങനവളെ കളിയാക്കുവൊന്നും വേണ്ട... ഇന്നലെ മീനുപറഞ്ഞല്ലോ, ഇവൾടെവീട്ടിൽ നാല് കാറും രണ്ടുജീപ്പുമൊക്കെണ്ടെന്ന്..!!"""_ ഇനിയൊന്നുംമിണ്ടാതെ തീറ്റയിൽമാത്രം ശ്രെദ്ധിയ്ക്കാമെന്നു കരുതുമ്പോഴാണ് ചേച്ചിയതു പറയുന്നത്...

...നാല് കാറോ..?? ഞെട്ടിത്തെറിച്ചുപോയ ഞാൻ കണ്ണുമിഴിച്ചു മീനാക്ഷിയെ

നോക്കിയപ്പോൾ അതേ ഞെട്ടലോടവളെന്നെയും നോക്കി...

എന്നിട്ടുകണ്ണുകളാൽ കെഞ്ചിക്കൊണ്ട് പറയല്ലേന്നാംഗ്യവും കാട്ടി...

...പുന്നാരമോള്.! നാലുകാറല്ല... നാലു പൂറ്.!

""...ആഹാ..! മീനുവപ്പോൾ ജീപ്പുമോടിയ്ക്കോ..?? അങ്ങനാണേൽ ജീപ്പെടുത്തോ... അതാവുമ്പോൾ നമ്മുടെ വെള്ളച്ചാട്ടത്തിന്റവിടേം പിന്നെയാ മുത്തശ്ശങ്കുന്നിലുവൊക്കെ സുഖായ്ക്കേറിക്കോളും... മറ്റേതൊക്കെയാണേൽ നിർത്തിയിട്ടു പിന്നേം നടക്കണം..!!"""_ അവളെ വിളിയ്ക്കാനായി വായിൽക്കുറെ തെറികളെ സംഘടിപ്പിയ്ക്കുമ്പോളാണ് ജോയുടെയാ അഭിപ്രായമെത്തുന്നത്...

അതിനുടനേ ചാടിക്കേറി;

""...ആം.! ഞാൻ ജീപ്പുമോടിയ്ക്കും..!!"""_ എന്നവൾ വെച്ചുതള്ളുവേം ചെയ്തു...

""...മീനാക്ഷീ... നീയൊന്നു ചുമ്മായിരുന്നേ... ഇതു കന്നാലിയെയോടിയ്ക്കുമ്പോലെ വടികൊണ്ടു ചന്തിയ്ക്കടിച്ചാലോടൂല... അതോണ്ടുവെറുതേ ആവശ്യോല്ലാത്ത പരിപാടിയ്ക്കുനിയ്ക്കണ്ട..!!"""_ എന്നിലെ നെഗറ്റോവോളി തലപുറത്തേയ്ക്കിട്ടു...

കേട്ടതും,

""...എന്റെ ദൈവമേ... ഇങ്ങനൊരുചെക്കൻ..!!"""_ എന്നുംപറഞ്ഞ് ആരതിയേച്ചിയറിയാതെ തലയിൽകൈവെച്ചുപോയി...

എന്തായാലുമൊറ്റ ദിവസംകൊണ്ട് അവർക്കെന്റെ സ്വഭാവം എഴുതിപ്പഠിപ്പിച്ചപോലെ മനസ്സിലായിക്കാണും...

ഉടനേ മീനാക്ഷിയുമിടപെട്ടു;

""...അങ്ങനെന്നെ നീ കളിയാക്കുവൊന്നുമ്മേണ്ട...

എനിയ്ക്കറിയാമോടിയ്ക്കാൻ..!!"""_ ഗൗരവത്തിലെന്നോടതു പറഞ്ഞശേഷം ജോയുടെ നേരേതിരിഞ്ഞ്;

""... കയറ്റംകേറുമ്പോ ഫ്രണ്ട്ഗിയറിടണോ..??"""_ എന്നൊരു ചോദ്യംകൂടി...

ഫ്രണ്ട്ഗിയറോ..?? അതെന്നാ സംഭവം..?? ഞാൻ തലകുത്തി നിന്നാലോചിയ്ക്കുമ്പോൾ,

""...ഏയ്‌... ഫ്രണ്ടിന്റാവശ്യോന്നുവില്ല... അതിനുമ്മേണ്ടിയുള്ള കയറ്റോന്നുവില്ലന്നേ..!!"""_ എന്നു മറുപടികൊടുത്ത ജോ, തിരിഞ്ഞു ചേച്ചിയോടായി;

""...നീയാ ജീപ്പിന്റെ ചാവിയിങ്ങെടുത്തേ..!!"""_ ന്നൊരു ഡയലോഗും...

അതോടെ ഇനിയെതിർത്തിട്ടു പ്രത്യേകിച്ചുകാര്യമില്ലെന്നു മനസ്സിലായ ഞാൻ കഴിച്ച പ്ളേറ്റുമായെഴുന്നേറ്റു...

അപ്പോഴേയ്ക്കുമെന്റെ കയ്യീന്നാ പ്ളേറ്റുമേടിച്ച ജോയുടമ്മ;

""...നിങ്ങളുപോകാൻ റെഡിയായ്ക്കോ... പെട്ടെന്നാവട്ടേ..!!"""_ ന്നുംപറഞ്ഞു പ്ളേറ്റുമായി അടുക്കളയിലേയ്ക്കൊറ്റ നടത്തം...

പിന്നെന്തോ

💬 Comments

View all comments