Chapter Title : എന്റെ ഡോക്ടറൂട്ടി 21 [അർജ്ജുൻ ദേവ്]
വയറുവേദനിയ്ക്കുന്നെന്ന്... എന്നെയൊന്നാശൂത്രിക്കൊണ്ടോടാ... പ്ലീസ്സ്..!!"""_ അവൾവീണ്ടും കിടന്നുചിതറാൻ തുടങ്ങീപ്പോൾ,
""...ഞാനപ്പഴേപറഞ്ഞതാ... കണ്ണിക്കണ്ടതൊന്നും മേടിച്ചുകഴിയ്ക്കല്ലെന്ന്... അതെങ്ങനാ ആർക്കും കൊടുക്കാണ്ടു തിന്നുകാണും, മിക്കവാറുമിത് അവരുകൊതിവെച്ചതാവത്തേയുള്ളൂ..!!"""_ എന്നുംപറഞ്ഞവളെ കുറ്റംചാർത്തുമ്പോഴും മീനാക്ഷിപറയുന്നതിലെന്തേലും വാസ്തവമുണ്ടോന്ന സംശയത്തിലായിരുന്നു ഞാൻ...
""...ഞാനവരുതന്നതേ കഴിച്ചുള്ളൂ... എനിയ്ക്കറിയാവോ ഇതിങ്ങനൊക്കെ വരോന്ന്... ആ തള്ളയൊണ്ടല്ലോ, അവരെന്നെ ചതിച്ചതാടാ... അമ്മേ... ഞാനിപ്പച്ചാകുവേ..!!"""_ അതുകേട്ടതുമെനിയ്ക്കു ചിരിവന്നു...
ഉടനെ,
""...വെറുതേ നോക്കിയിരുന്നു കിണിയ്ക്കാതെ പോയൊരു ഡോക്ടറെ വിളിച്ചോണ്ടുവാടാ... അല്ലേ ഞാനിപ്പം ചാവും..!!"""_ ന്നായി അവൾ...
""...ഓ.! ഇനിയിപ്പെന്തിനാ വേറൊരു ഡോക്ടറ്..?? നീ സ്വന്തായ്ട്ടങ്ങ് ചികിത്സിച്ചോന്ന്... ഒന്നൂല്ലേലും കുടുംബത്തൊരു ഡോക്ടറുണ്ടായ്ട്ട് പുറത്തൂന്നാളെ വിളിയ്ക്കുന്നതു മോശമല്ലേ..?? ഇനി തൊട്ടോ തടവിയോ വല്ല സഹായോംവേണേൽ ഹെൽപ്പറായ്ട്ട് ഞാനുംകൂടാം... എന്തേയ്..??"""_ ചോദ്യമവസാനിച്ചതും കലിപൂണ്ട മീനാക്ഷി, കാലെത്തിച്ചെന്നെയൊരു തൊഴി...
എന്നാൽ തൊഴിച്ചതെന്നെയാണെങ്കിലും നിലവിളിയവൾടെ വായീന്നായിരുന്നു പൊന്തീത്...
ചവിട്ടാനായി കാലെത്തിച്ചപ്പോൾ വയറുവലിഞ്ഞതായിരുന്നു കാറാനുള്ള റീസൺ...
""...എന്നെ തൊഴിച്ചേച്ച് നീ കിടന്നു കാറുന്നോടീ മറ്റവളേ..??"""_ പഞ്ചാബീഹൌസിലെ ഹനീഫിക്കാടെ ഡയലോഗുംകടമെടുത്ത് അവൾടെനേരേ ചീറുമ്പോൾ ഡോറിൽ വീണ്ടുമൊരു മുട്ടുകേട്ടു...
...കോപ്പ്.! ഇമ്മാതിരികിടന്നു ഡോറിമ്മേൽമുട്ടാൻ ഇതെന്താ മെൻസ്ഹോസ്റ്റലിലെ കക്കൂസോ..??
മനസ്സിൽ പ്രാകിക്കൊണ്ടു നേരേ ഡോറുപോയി തുറന്നപ്പോൾ പരിഭ്രമിച്ചമുഖവുമായി നിൽക്കുവാണ് ആരതിയേച്ചി...
""...എന്നതാ..?? എന്നതാ ഒരു കരച്ചിലൊക്കെ കേട്ടത്..?? എന്നാ പറ്റീതാ..??"""_ പരിഭ്രാന്തിയുടെ കാരണം മറച്ചുവെയ്ക്കാതെ ചോദ്യമിട്ടതും അടവുകൾടെയുറവിടമായ ഞാൻ പ്ളേറ്റുതിരിച്ചു;
""...ചേച്ചീ... ഇവടടുത്തു നല്ല ഹോസ്പിറ്റലേതുണ്ട്..??"""
""...എന്നതാ..?? എന്നാപറ്റിയേ..??"""_ എന്റെ ചോദ്യംകേട്ടതുമവരുടെ മുഖത്തൊരാശങ്ക പടർന്നു...
""...അതിവൾക്കൊടുക്കത്തെ വയറുവേദന... ഞാനേതേലും ഹോസ്പിറ്റലിക്കൊണ്ടോവാൻ റെഡിയാക്കുവാരുന്നു..!!"""_ പറഞ്ഞതും എന്നെയും മറികടന്നുകൊണ്ട് പുള്ളിക്കാരിയകത്തേയ്ക്കു കേറി,
""...വയറുവേദനയോ..?? അതിപ്പെന്താ പെട്ടെന്നങ്ങനെ വരാൻ..??"""_ അവരു വേവലാതിയോടെ ചോദിച്ചു ബെഡ്ഡിൽ മീനാക്ഷിയുടടുത്തിരുന്നു...
...ഏയ്.! പെട്ടെന്നൊന്നുവല്ല, നേരത്തേവിളിച്ച് അപ്പോയ്ൻമെന്റെടുത്തിരുന്നു..!! _ എന്നുപറയാനായി നാവങ്ങോട്ടു ചൊറിഞ്ഞതാ... പിന്നെയാ പാവംചേച്ചീടെ മുഖത്തുനോക്കി അങ്ങനെ പറയണ്ടെന്നുകരുതി...
ഞാനതും ചിന്തിച്ചുനിൽക്കുന്നേരം ചേച്ചിയെന്നെയൊന്നു നോക്കിക്കൊണ്ടു മീനാക്ഷിയോടു ചേർന്നിരുന്ന് ഞാൻ കേൾക്കാതെന്നോണം ചോദിച്ചു;
""...എന്നാ... എന്നാ പറ്റിയേ...?? ഡേറ്റായതാണോ..??"""_ എന്ന്...
അതിനു മീനാക്ഷി;
""...ങ്‌ഹൂം.! അതൊക്കെ കഴിഞ്ഞതാ..!!"""_ ന്നു മറുപടികൊടുത്തപ്പോൾ ഇതിനിടയിലിതൊക്കെ എപ്പോളെന്ന ഭാവമായിരുന്നെനിയ്ക്ക്...
എന്നിട്ടു നമ്മളിതൊന്നുമറിയുന്നില്ലല്ലോ..??!!
അപ്പോഴേയ്ക്കും വീണ്ടുമാ ചേച്ചിയുടെ സ്വരമുയർന്നു;
""...എന്നിട്ടിതെപ്പോൾ തുടങ്ങീതാ..??"""
""...അതോ... അതാച്ചക്കപ്പഴം വലിച്ചുകേറ്റിയേപ്പിന്നെയാ... വെറുതേ കിട്ടീതാണല്ലോന്നോർത്തു ന്യായത്തിനു വലിപ്പിച്ചിട്ടുണ്ടാവും..!!''""_ ചോദ്യം
മീനാക്ഷിയോടായിരുന്നെങ്കിലും ഞാൻ വെച്ചുതൊടുത്തു,
""...മിക്കവാറുമെല്ലാംകൂടി വെച്ചുപെരുക്കീട്ട് വയറുപൊട്ടിപ്പിളരുവാന്നാ തോന്നുന്നേ... ഇനീപ്പെന്താ ചെയ്ക..??"""_ ഞാൻ ചേച്ചിയെനോക്കി...
""...ആണോ കൊച്ചേ..?? ചക്കപ്പഴം കഴിച്ചേച്ചുവന്നതാണോ..?? അതിനത്രയ്ക്കുംവേണ്ടി കഴിച്ചിരുന്നോ..??"""_ സംശയനിവാരണം നടത്താനായി ചോദിച്ചതും,
""...ഓ.! അതിലെന്താത്ര സംശയം..?? അല്ലേ ചേച്ചിയിവൾടെ വയറേലൊന്നു ഞെക്കിനോക്കിയേ... ചക്കക്കുരുവൊക്കെ ചെവീക്കൂടെ തെറിയ്ക്കും..!!"""_ എന്നൊരു ഡയലോഗായിരുന്നെന്റെ വായീന്നുവന്നത്...
അതിന്,
💬 Comments
View all comments