0%

Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2254

എന്നെക്കൊണ്ട് കൂടുതലൊന്നും പറയിപ്പിയ്ക്കരുത് കേട്ടോ... ചെക്കനെ ഷോപ്പിൽക്കൊണ്ടോയ് നിർത്താമ്പോണു... അല്ലാ... ഈ സ്റ്റാഫിലാർക്കാ ഇവനെയിത്രയ്ക്കു കണ്ടോളാൻമേലാത്തേ..?? അവൾക്ക്... ആ വർഷയ്ക്കാവും..!!"""_ ചേച്ചിയൊരു പൊടിയ്ക്കടങ്ങാതെ നിന്നുചിതറി...

""...ഏയ്‌.! വർഷയ്ക്കൊന്നുവല്ല..!!"""_ പെട്ടെന്നവൻ ചാടിയിടയ്ക്കു കേറീതും,

""...ആ.! അതുശെരിയാ... വർഷയ്ക്കു മറ്റുചിലരെക്കണ്ടാൽ മതീലോ..!!"""_ എന്നൊരു കുത്തുംകുത്തി ചേച്ചി സോഫയിലേയ്ക്കിരുന്നു...

മീനാക്ഷിയാണേൽ ഇവടെതെന്തൊക്കെയാ നടക്കുന്നേന്നമട്ടിൽ എല്ലാരേം മാറിമാറി നോക്കുന്നുണ്ട്...

ചേച്ചിയുടെ കലിച്ചുതുള്ളിയ മുഖംകണ്ടിട്ടാരുമൊന്നും മിണ്ടാതെനിന്നപ്പോൾ ഞാൻമെല്ലെ ജോക്കുട്ടനടുത്തേയ്ക്ക് ചാഞ്ഞു...

എന്നിട്ട്;

""...ആരായീ വർഷ..??'""_ എന്നു പതിഞ്ഞസ്വരത്തിൽ ചോദിച്ചു...

""...കടേലെ സ്റ്റാഫാ..!!"""_ മറുപടി അവനുമതേരീതിയിൽ തന്നപ്പോൾ,

""...ഇന്നലെയില്ലായ്രുന്നോ..??"""_ ഞാൻ ചോദ്യമാവർത്തിച്ചു...

""...ഇല്ല.! ലീവായ്രുന്നു..!!"""

""...അടിപൊളിയാണോ..??"""

""...ആം.! സൂപ്പറാ..!!"""

""...മ്മ്മ്.! മിസ്സാക്കി ലേ..??"""

""...ചെറുതായ്ട്ട്..!!"""

""...ഇന്നുവരോ..??"""

""...മ്മ്മ്..!!"""_ അവന്റെയാ മൂളലുകേട്ടതും എന്റെയുള്ളിലൊരു കിരുകിരുപ്പുണർന്നു...

ഇന്നലെ കണ്ടതിനേക്കാളും നല്ലൊരു പീസോ..??

ഈശ്വരാ അതപ്പോളെന്ത് ഐറ്റമായ്രിയ്ക്കും..??

""...എടീ... ഇന്നിനി പുറത്തുപോണോ..?? നീയിന്നൊരു ദിവസങ്കൂടി റെസ്റ്റെടുക്ക്, വേദനമാറട്ടേ... എന്നിട്ടുനമുക്ക് നാളെപ്പോകാം..!!"""_ മീനാക്ഷിയെനോക്കി അത്രമാത്രമേപറഞ്ഞുള്ളൂ, അതുകേട്ടതും മനസ്സിലെന്തൊക്കെയോ പ്ളാനൊക്കെ നെയ്തുകൂട്ടിനിന്ന പുള്ളിക്കാരിയുടെ മുഖമൊന്നുമങ്ങി...

എന്റെ മുഖത്തേയ്ക്കും ചേച്ചിയുടെമുഖത്തേയ്ക്കും മാറിമാറി ദയനീയമായിനോക്കി, റൂമിലേയ്ക്കുപോകാനായി തുനിഞ്ഞതും അവളെ ചേച്ചി പുറംകൈയ്ക്കു പിടിച്ചുനിർത്തുവായ്രുന്നു...

""...ഇന്നുപോവാനായി ഏതോ സ്ഥലമൊക്കെ പ്ലാൻചെയ്തതല്ലേ നീ..?? എന്നിട്ടിവൻ പോണ്ടെന്നുപറഞ്ഞപ്പോൾ മിണ്ടാതങ്ങു പോവുവാണോ..??"""_ ചേച്ചി ചോദിച്ചതിന് തലകുനിച്ചുനിന്നതല്ലാതെ അവളൊരക്ഷരംമിണ്ടീല...

പലപ്പോഴും കാര്യംകാണാനായി എന്റെമുന്നിൽ വായടക്കിനിന്നിട്ടുള്ള മീനാക്ഷിയെകണ്ടിട്ടുണ്ടേലും ഇതൊരെണ്ണമെനിയ്ക്കു പുതുമതന്നെയായ്രുന്നു...

...ഇവൾക്കിതെന്തോപറ്റിയെന്നമട്ടിൽ ഞാനവളെ അടിമുടിയൊന്നു വീക്ഷിയ്ക്കുമ്പോൾ ചേച്ചിയുടെസ്വരം വീണ്ടുമുയർന്നു;

""...ദേ... ചെക്കാ... ഇവൻപറയുന്നതുംകേട്ടു തുള്ളി ഈപ്പെണ്ണിനെ കരയിയ്ക്കാനാണുദ്ദേശമെങ്കിൽ എന്റെ സ്വഭാവംമാറൂട്ടോ... മര്യാദയ്ക്കിവളേംവിളിച്ചോണ്ട് എങ്ങോട്ടെന്നുവെച്ചാ പൊയ്ക്കോ..!!"""_ എന്നോടൊന്നു ചാടിയശേഷം,

""...ഇന്നലത്തന്നെ പുറത്തേയ്ക്കൊന്നും പോകാൻപറ്റീലാന്നുമ്പറഞ്ഞ് തെക്കുവടക്കു നടപ്പായ്രുന്നു... അതുകൊണ്ടിന്നുമിതിനെ ഇവടെ നിർത്താനാണു പ്ലാനെങ്കിൽ... ങ്ഹാ..!!"""_ ചേച്ചി കൂട്ടിച്ചേർത്തു...

""...അതേ... ഞാനുമതാ പറയാൻവന്നത്... നീയിന്നെന്തായാലും മീനൂനേംകൂട്ടി പോയേച്ചുവാ... ഷോപ്പിലേയ്ക്കു നമുക്കു വേറൊരുദിവസംപോവാം..!!"""_ ചേച്ചിയുടെ ഉഗ്രശാസനത്തിനുമുന്നിൽ പതുങ്ങി നൈസിനൊഴിഞ്ഞ ജോ, എന്നെനോക്കി കണ്ണുകാണിച്ചശേഷം അകത്തേയ്ക്കു പോയപ്പോൾ,
നെനക്കെത്ര തന്തയുണ്ടെടാ നാറീന്നു ചോദിയ്ക്കാനാ നാവുപൊന്തീത്...

പിന്നെയാലോചിച്ചപ്പോൾ അവരെയെതിർത്ത് ഷോപ്പിലേയ്ക്കുപോയി വെറുതേ വാണമാകുന്നതിലും നല്ലതല്ലേ അവളൊക്കെപറയുന്ന കാലിന്റെടേലേയ്ക്കു വെച്ചുവിടുന്നത്..??!!

ഒന്നുമില്ലേലും കുറച്ചു സ്വസ്തതയെങ്കിലും കിട്ടൂലോ...

ഞാനങ്ങനൊരു തീരുമാനമെടുത്തപ്പോൾ ഒരുനിമിഷമെന്റെ മനസ്സാക്ഷിപോലും മരവിച്ചുപോയ്ട്ടുണ്ടാവും...

പുള്ളി, തലൈവരേ... നീങ്കളാന്ന ഭാവത്തിൽ കിളിപാറിനിൽക്കുമ്പോൾ,

""...അപ്പൊ പറഞ്ഞതോർമ്മയുണ്ടല്ലോ..?? പെമ്പറന്നോത്തീയ്ക്കു പോകേണ്ടടത്തൊക്കെ കൂട്ടിക്കൊണ്ടോയി അടിച്ചുപൊളിച്ചിട്ടു വാ..!!"""_ എന്നെയൊന്നു ചുഴിഞ്ഞുനോക്കി, അമർത്തിയ ചിരിയോടെപറഞ്ഞ് അവന്റെപിന്നാലേ അവരുംകേറിപ്പോയി...

തിരിഞ്ഞു മീനാക്ഷിയെ നോക്കുമ്പോൾ, ഇനിയിതിന്റെപേരിൽ ഞാനെന്തുവയ്യാവേലിയാ ഉണ്ടാക്കാൻപോകുന്നതെന്നറിയാതുള്ള ആശങ്കയിൽ നിൽക്കുവായിരുന്നു പുള്ളിക്കാരി...

""...ഓ.! ഇനി ഞാനായ്ട്ട് നിന്റെ നാടുതെണ്ടലു മൂഞ്ചിച്ചൂന്നു പറയിപ്പിയ്ക്കണ്ട... പോയി ഉടുത്തൊരുങ്ങ്..!!"""_ വല്യതാല്പര്യമില്ലാത്തമട്ടിൽ ഞാനതുപറഞ്ഞതും മീനാക്ഷി

💬 Comments

View all comments