Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
മുന്നേയ്ക്കുനടന്നു...
നല്ലതണുത്തവെള്ളത്തിലൂടെ കാലിട്ടിഴച്ച് ചുറ്റുമുള്ള കാഴ്ചകളുംകണ്ട് പിന്നാലെനടന്ന എന്റെ ഷൂസും കൈകളിലായ്രുന്നു...
ഒടുക്കം കരയ്ക്കുകയറുമ്പോഴാണ് അതേതു സ്ഥലമെന്നുപോലും പിടികിട്ടാത്തവസ്ഥ വന്നത്...
...സിവനേ... ഇതേത് ജില്ലയെന്നമട്ടിൽ മീനാക്ഷിയെ നോക്കുമ്പോൾ, പുള്ളിക്കാരിയൊരു കുലുക്കോമില്ലാതെ ഷൂസൊക്കെ വലിച്ചുകയറ്റുവാണ്...
ഇനിയെങ്ങോട്ടാ പോവേണ്ടതെന്ന് ആരോടെങ്കിലും ചോദിയ്ക്കാമെന്നുവെച്ചാൽ ഒരു മനുഷ്യനെപ്പോലും കാണാനുമില്ല...
തിരിച്ചു പോയാലൊന്നാലോചിച്ചു വാച്ചിലേക്ക് നോക്കുമ്പോഴാണ് നടുക്കുന്നയാ സത്യം മനസ്സിലായത്; നടക്കാൻ തുടങ്ങിയിട്ട് മണിക്കൂറുകൾ കഴിഞ്ഞിരിയ്ക്കുന്നു...
""...മീനാഷീ... സമയമെന്തായീന്നു വല്ല ചിന്തേമുണ്ടോ..??"""
""...എത്രയായി..??"""_ ഒരു കൂസലുമില്ലാതെ തിരിച്ചുചോദിയ്ക്കുന്നതിനൊപ്പം മീൻകുപ്പിയും കയ്യിലെടുത്തവൾ എഴുന്നേൽക്കുവേം ചെയ്തു...
""...രണ്ടേകാല്..!!"""
""...എത്ര..??"""
""...രണ്ടേകാലെന്ന്..!!"""_ ഞെട്ടലോടുള്ള ചോദ്യത്തിന് ഇരുത്തി മറുപടികൊടുത്തതും അറിയാതെയെന്നോണം അവൾടെകൈകൾ ടീഷർട്ടിനുമേലൂടെ വയറേലൊന്നുഴിഞ്ഞു...
ശേഷം,
""...എടാ... എനിയ്ക്ക്... എനിയ്ക്കു വിശക്കുന്നെടാ..!!"""_ ന്നും പറഞ്ഞൊറ്റ വിളിയായ്രുന്നു...
""...അതിന്... അതിനിത്രേംനേരം നീയിത് പറഞ്ഞില്ലല്ലോ..??"""_ അവൾടെ നിലവിളികണ്ട ഞെട്ടലിൽചോദിച്ചതും,
""...അത്... അത്... അതുഞാൻ മറന്നിരിയ്ക്കുവായ്രുന്നു..!!"""_ മറുപടിയൊന്നുഴപ്പി പറഞ്ഞശേഷം എന്നെ ചുരണ്ടിക്കൊണ്ട്,
""...സിദ്ധൂ... സിദ്ധൂ... എനിയ്ക്കു വിശക്കുന്നെടാ... കഴിയ്ക്കാനെന്തേലും മേടിച്ചുതാടാ..!!"""_ ന്നും പറഞ്ഞു ചിണുങ്ങാൻതുടങ്ങി...
...മൈര്.! ഏത് മറ്റേടത്തെ നേരത്താന്തോ എനിയ്ക്കീ മറുതായോട് സമയമ്പറയാൻ തോന്നീത്...
""...മിണ്ടാണ്ടിരുന്നോ... അല്ലേല് വായിലുഞാൻ കരിങ്കല്ല് കുത്തിക്കേറ്റും..!!"""_ ഒന്നുചീറിയ ഞാൻ,
""...ഇതിപ്പോളേതു നാട്ടിലാ വന്നുപെട്ടേക്കുന്നേന്നുപോലും മനസ്സിലാവുന്നില്ല... അപ്പൊഴാ അവൾടൊരു കൊലത്തീറ്റ..!!"""_ ചുഴിഞ്ഞുനോക്കിക്കൊണ്ട് കൂട്ടിച്ചേർത്തു...
ഉടനെ,
""...അതാരോടെങ്കിലും ചോദിച്ചാപ്പോരേ..?? വാ... ചോദിയ്ക്കുമ്പം ഫുഡ്ഡെവിടെ കിട്ടോന്നുങ്കൂടെ ചോദിയ്ക്കാം..!!"""_ അതുംപറഞ്ഞവൾ മുന്നോട്ടുനടക്കുമ്പോൾ ഒരടിയനങ്ങാതെ മിഴിച്ചുനോക്കുവാണ് ഞാൻ ചെയ്തത്...
""...വിശന്നിട്ടാടാ... കൃത്യസമയത്തെനിയ്ക്കു ഫുഡ് കഴിയ്ക്കണമെന്നറിയത്തില്ലേ..?? വാ... ആരോടേലും ചോദിയ്ക്കാം..!!"""_ പറഞ്ഞവൾ പിന്നെയുംതിരിഞ്ഞു...
""...ചോദിയ്ക്കാൻ... ചോദിയ്ക്കാൻ നിന്റച്ഛനിരിയ്ക്കാണോടീ ഇവടെ..?? മനുഷ്യനേതോ കാട്ടിലുംകൊണ്ടു കേറ്റീട്ട് ഞ്യായമ്മിടുന്നോ..?? മിണ്ടാണ്ടിരുന്നോ നീ... ഇല്ലേൽ തല്ലിക്കൊന്നു ഞാനീ പൊഴേത്താഴ്ത്തും... പിന്നെ ജീവിതത്തി നെനക്കു വെശക്കത്തില്ല..!!"""_ ഞാൻ കലിപ്പായെന്നു കണ്ടിട്ടാണോആവോ അതീപ്പിന്നെ മീനാക്ഷിയൊന്നും മിണ്ടീല...
പക്ഷേ വയറുംതടവിക്കൊണ്ട് എന്റെ പിന്നാലെ തന്നുണ്ടായ്രുന്നു...
കുറച്ചുദൂരം നാലുപാടും നടന്നുനോക്കിയിട്ടും ഒരാളെപ്പോലും കാണാതെവന്നപ്പോൾ മുടിയാനായ്ട്ടിനി വന്നവഴിമുഴുവനും തിരിച്ചുനടക്കണമല്ലോന്നു കരുതിയിരിയ്ക്കുമ്പോഴാണ് പെട്ടെന്ന് ജോക്കുട്ടനെ വിളിച്ചാലോന്നുള്ള ആലോചനവന്നത്...
ആ കൊടുങ്കാട്ടിൽ റേഞ്ചുകാണുമോന്നൊന്നു പേടിച്ചെങ്കിലും അംബാനിയണ്ണൻ ചതിച്ചില്ല...
വിളിച്ചു ഫോണെടുത്തയുടനെ ഹലോ ജോക്കുട്ടാന്ന് വെച്ചതും ഇവടെവിടാ ഫുഡ്കിട്ടുന്നേന്ന് ചോദിയ്ക്കെടാന്നുമ്പറഞ്ഞവൾ എന്നെച്ചുരണ്ടി...
അതിനവളെ രൂക്ഷമായിനോക്കിയതും പിന്നൊന്നുംമിണ്ടാതെ കൈയിലിരുന്ന മീൻകുപ്പിയിലേയ്ക്കു കണ്ണുപായിച്ചു...
...ഓ മൈ ഗോഡ്.!
💬 Comments
View all comments