Chapter Title : എന്റെ ഡോക്ടറൂട്ടി 23 [അർജ്ജുൻ ദേവ്]
നേരേ അവൾടടുത്തേയ്ക്കുചെന്ന ഞാൻപറഞ്ഞു;
""...അവടെ പാഴ്സലില്ല... ഇരുന്നുകഴിയ്ക്കാനേ പറ്റത്തുള്ളൂ... പിന്നെ ഫാമിലീറൂമുണ്ട്..!!"""
""...ഫാമിലീറൂമോ..?? ഷാപ്പിലോ..??"""_ അവൾക്കൊരു സംശയം...
""...എന്തേയ്..?? വരുന്നില്ലേ..?? വരുന്നില്ലേലിവടിരുന്നോ... ഞാമ്പോയ് കഴിച്ചിട്ടുവരാം..!!"""_ അതിനു മറുപടിയുമ്പറഞ്ഞു ഞാൻ തിരിഞ്ഞുനടക്കുമ്പോൾ,
""...ഓ.! ഷാപ്പെങ്കി ഷാപ്പ്.! മനുഷ്യനിവടെ വെശന്നിട്ട് ദിക്കറിയാൻവയ്യ... അപ്പഴാ..!!"""_ പിറുപിറുത്തുകൊണ്ട് മീനാക്ഷിയും പിന്നാലെകൂടി...
എനിയ്ക്കുമത്യാവശ്യം വിശപ്പുണ്ടായിരുന്നതിനാൽ മറുത്തൊന്നുംപറയാതെ അവളേയുംകൂട്ടി ഞാൻ ഷാപ്പിലേയ്ക്കുകേറി...
ഞങ്ങളെക്കണ്ടതും അകത്തേയ്ക്കുവരാൻ കൈകാണിച്ച് അവടത്തെച്ചേട്ടൻ ഞങ്ങളെ ഫാമിലിറൂമിലേയ്ക്കു കൂട്ടിക്കൊണ്ടോയി...
ഷാപ്പിനുള്ളിലായി പുഴയോരത്തോടുചേർന്ന് ഓലകൊണ്ടുമറച്ചൊരു കൂരപോലെ പണിതതായ്രുന്നു ഫാമിലിറൂമെന്നുംപറഞ്ഞു കാണിച്ചുതന്നത്...
പുറത്തെയപേക്ഷിച്ച് നല്ല വൃത്തിയുണ്ടായ്രുന്നതിനാലും അത്യാവശ്യംവേണ്ട സജീകരണങ്ങളോടുകൂടിയ
ആ റൂമിൽ ഞങ്ങളെക്കൂടാതെ മറ്റാരുമില്ലാതിരുന്നതും മീനാക്ഷിയ്ക്കും കുറച്ചാശ്വാസമായെന്നു തോന്നുന്നു...
കക്ഷി ചുറ്റുപാടുമൊക്കെനോക്കി നെടുവീർപ്പിടുന്നതു കണ്ടു...
""...ഇവടെ റൈസുണ്ടാവോ..??"""_ എന്റെതിരെകിടന്ന ബെഞ്ചിലേയ്ക്ക് കൈയുംകഴുകി വന്നിരുന്നവൾ തിരക്കി...
""...എന്റെ പൊന്നുമൈരേ... ഇതു ഷാപ്പാണ്... ഹോട്ടലല്ല..!!"""_ അതിനവളെനോക്കിയൊന്നു പല്ലുകടിയ്ക്കുമ്പോഴേയ്ക്കും ചേട്ടൻ കേറിവന്നു...
ഉടനെതന്നെ പുള്ളിയോടവൾ എന്തൊക്കെയുണ്ടെന്നു വിശദമായിചോദിച്ചറിയുകയും ശേഷമൊരുലോഡ് ഓഡറുംകൊടുത്തു...
ഇതുമനുഷ്യനു കഴിയ്ക്കാനാണോന്നു പുള്ളിയ്ക്കു സംശയംതോന്നിയിട്ടുണ്ടാവുമെങ്കിലും ഒറ്റഓഡറിൽ ഇത്രേംഫുഡ്പോണ സന്തോഷമയാൾടെ മുഖത്തുമുണ്ടായി...
""...നെനക്കൊന്നുമ്മേണ്ടേ..??"""_ അയാളുപോയശേഷം മീനാക്ഷിയെന്നെ നോക്കി...
എന്നാലപ്പോഴുണ്ടായ വികാരത്തെ ഞാനങ്ങടു കടിച്ചുപിടിച്ചെന്നുമാത്രം...
കുറച്ചുകഴിഞ്ഞപ്പോൾ പറഞ്ഞതോരോന്നായെത്തി...
കപ്പ, മീൻകറി, ബീഫ് റോസ്റ്റ്, അപ്പം, മുയൽറോസ്റ്റ്, താറാവ്, മീൻ പൊള്ളിച്ചത്... പിന്നെ രണ്ടുപ്ളേറ്റും...
ബാക്കിയൊക്കെ മീനാക്ഷിയ്ക്കിഷ്ടപ്പെട്ടു, പക്ഷേ... ആ രണ്ടാമത്തെ പ്ളേറ്റ്... അതുമാത്രം കക്ഷിയ്ക്കത്ര സുഖിച്ചില്ല...
""...നീ കണ്ണുതുറിപ്പിയ്ക്കണ്ട... തീരുമ്പോൾ വാങ്ങിത്തരാം..!!"""_ അവൾക്കു കൊണ്ടുവെച്ച കപ്പയിൽനിന്നും പാതിയെടുത്ത് അതിലേയ്ക്കു കുറച്ചു ബീഫ്‌റോസ്റ്റ് ചാടിയ്ക്കുന്നതുകണ്ട് അപ്പം കേറ്റുന്നതിനിടയിലുമെന്നെ രൂക്ഷമായിനോക്കിയ മീനാക്ഷിയോടു ഞാൻപറഞ്ഞു...
അതവൾക്കത്ര സമാധാനമായില്ലെങ്കിലും എന്റടുത്തിരുന്ന മീന്റെപ്ളേറ്റ് അടുത്തേയ്ക്കെടുത്തുവെച്ച് സുരക്ഷിതമാക്കിയവൾ ആശ്വാസം കാണുവായ്രുന്നു...
കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടുമാച്ചേട്ടൻ കേറിവന്നു,
""...അതേ... കള്ളെന്തേലും വേണോ..??"""
""...ഏയ്.! വേണ്ടചേട്ടാ..!!"""_ ക്ഷമ കൈമോശം വരാതിരിയ്ക്കാൻ പരമാവധി ശ്രെമിച്ചുകൊണ്ടാണ് ഞാൻ മറുപടികൊടുത്തത്...
""...അല്ല... ഇപ്പൊക്കൊണ്ടോന്ന നല്ല മധുരക്കള്ളുണ്ട്... ഒരെണ്ണമങ്ങോട്ടു പിടിപ്പിച്ചാലീ ക്ഷീണമൊക്കെങ്ങട് പോകുംന്നേ..!!"""_ ഒരു കാരണവശാലും വിടില്ലെന്നുറപ്പിച്ച് പുള്ളിയങ്ങട് മാർക്കെറ്റിങ്നടത്തി സാധനമെടുപ്പിയ്ക്കാൻ ശ്രെമിച്ചെങ്കിലും സംഭവംവിജയിച്ചില്ല...
ഒടുക്കമയാള് പരാജിതനായി തിരിച്ചുപോകാൻ തുടങ്ങീതും,
""...ചേട്ടാ... ഈ കള്ളിനു ഭയങ്കരക്കയ്പ്പുണ്ടാവോ..??"""_ ന്ന് മീനാക്ഷിയൊരു ചോദ്യം...
മീന്റൊരുകഷ്ണം പിച്ചി വായിലേയ്ക്കുവെച്ച് മസാലപറ്റിയവിരലുകളും നക്കിയശേഷം മീനാക്ഷി തലയുയർത്തിയപ്പോൾ, അയാളവളെത്തന്നെ നോക്കിനിൽക്കുവാണ്...
പുള്ളിയുടെകണ്ണിലെ പ്രകാശം കാണുമ്പോത്തന്നറിയാം, ഇന്നുറപ്പായും വീട്ടിലെ മാതാവിന്റെഫോട്ടോമാറി
💬 Comments
View all comments