Chapter Title : എന്റെ ഡോക്ടറൂട്ടി 24 [അർജ്ജുൻ ദേവ്]
ഇവളെന്നിവടിട്ടോടിയ്ക്കും...
മലർന്നുകിടന്ന് അയവിറക്കുമ്പോൾത്തന്നെ ഒരുകൈവന്നു കഴുത്തിലമരുകയായ്രുന്നു... കൂട്ടത്തിൽ,
""...നീ... നീയെന്നെ... നീയെന്നെ കോളേജിവെച്ചെന്താടാ പറഞ്ഞേ..?? പറേടാ... അവരുടെ മുന്നിലുവെച്ചെന്താ പറഞ്ഞേന്ന്..??"""_ എന്നൊരു അലർച്ചയായ്രുന്നു...
ശേഷം വേച്ചുവേച്ചവൾ എന്റെ നെഞ്ചത്തേയ്ക്കു കേറി കഴുത്തിലൊറ്റഞെക്ക്...
ഒരുനിമിഷം സിദ്ധാർഥിന്റെ സൈക്കോജീവിതം അവടവസാനിച്ചൂന്ന്തന്നെ കരുതിപ്പോയി...
കണ്ണീന്നുചാടിയത് കണ്ണീരാണോ മൂത്രമാണോന്നുപോലും അറിയാൻവയ്യാതെ മിഴിച്ചുനോക്കി പിടയുമ്പോൾ,
""...എന്റെ കയ്യീത്തൂങ്ങിനടന്നിട്ട് നീ എന്നെ കെട്ടിയിട്ട് കന്നംതിരിവു കാണിയ്ക്കാറായോടാ നായേ..!!"""_ ന്നൊറ്റ ചീറലുംകേട്ടു...
ഒപ്പം മുഖംതാഴ്ത്തി കവിളിലമർത്തിയൊരു കടികൂടിതന്നതും ഉരുണ്ടുപിടഞ്ഞൊരു നിലവിളിയായ്രുന്നൂ ഞാൻ...
കൂടെ ആവുന്നത്രശക്തിയിൽ മീനാക്ഷിയെ കുടഞ്ഞുതെറിപ്പിച്ച് ചാടിയെഴുന്നേറ്റിരിയ്ക്കുമ്പോഴും മൂക്കിക്കൂടെപോണത് ശ്വാസംതന്നെയാണോന്നെനിയ്ക്ക് വല്യൊറപ്പൊന്നുമില്ലായ്രുന്നു...
""...എടീ മൂദേവീ... എല്ലാം മനസ്സിവെച്ചോണ്ടു നടന്നിട്ട് നീയെന്റടുത്ത് അഭിനയ്ക്കുവായ്രുന്നല്ലേ..??"""_ ചോദിയ്ക്കുന്നതിനൊപ്പം തിരിഞ്ഞൊറ്റ ചവിട്ടുകൊടുക്കാനോങ്ങീതും കാണുന്നത്, ഒന്നുമറിയാത്തഭാവത്തിൽ ബോധമറ്റുറങ്ങുന്ന മീനാക്ഷിയെ...
...അങ്ങ് ചവിട്ടി
കൊന്നുകളഞ്ഞാലോ..??
അല്ലേവേണ്ട... അവരുടെ മുന്നേന്നെടുത്തോണ്ട് പോന്നതല്ലേ, അപ്പൊ ഇവടിട്ടൊന്നും ചെയ്യാൻപാടില്ല... കൈവാക്കിനുകിട്ടും, അന്നേരമിതിനെല്ലാം എണ്ണിയെണ്ണി കണക്കുചോദിയ്ക്കും ഞാൻ.!
ഞാനെന്റെ മനസ്സിനേം സമാധാനിപ്പിച്ചുകൊണ്ട് നേരേ ബെഡ്ഡിൽനിന്നുമിറങ്ങി;
...അവസരവാദത്തിന്റെ കൂടാണ് മീനാക്ഷിയെന്ന് ആരെക്കാളും നന്നായ്ട്ടറിയാവുന്നതിനാൽ ഇതൊക്കിങ്ങനേ വരുള്ളൂന്ന് ഏകദേശബോധ്യമുണ്ടായ്രുന്നു...
എങ്കിലും പഴയതെല്ലാമവൾ മറന്നിരുന്നെങ്കിലെന്ന് ഞാനുമാഗ്രഹിച്ചിരുന്നോ..??
...അറിയില്ല.! പക്ഷേ
ഇനീമവിടിരുന്നാൽ
കെട്ടുവിടുമ്പോൾ മീനാക്ഷീടെ ഉയിരിന്റെ കാര്യത്തിലൊരു തീരുമാനമായേക്കുവെന്ന് തോന്നി...
അതുകൊണ്ടാണ് താഴേയ്ക്കുപോയാലോന്ന് ചിന്തിച്ചതും...
ആക്കൂട്ടത്തിൽ,
താഴെയെന്താ അവരു പറയണേന്നുമറിയാലോ..??
മാത്രോമല്ല, എന്നെപ്പറ്റിയെന്തേലും തെറ്റിദ്ധാരണയുണ്ടേൽ അതങ്ങടു തീർത്തുകൊടുക്കേം ചെയ്യാം...
അല്ലാതെ ഇടയ്ക്കിടെ ഞെട്ടിയുണർന്നവൾ കഴുത്തിന്റളവെടുക്കുന്നത് പേടിച്ചിട്ടൊന്നുവല്ല.!
അങ്ങനെ താഴേയ്ക്കുപോകാനുറപ്പിച്ച് ബെഡ്ഡീന്നിറങ്ങി നടക്കുമ്പോൾ പെട്ടെന്നാണ് പിന്നിൽനിന്നും,
""...സിത്തൂ..!!"""_ ന്നൊരു വിളികേൾക്കുന്നത്...
തിരിഞ്ഞുനോക്കുമ്പോൾ കട്ടിലിലെഴുന്നേറ്റിരുന്ന മീനാക്ഷിയുടെ വായീന്നടുത്ത നെടുനീളൻവാള്...
...അവള് ഷാപ്പീന്നുകേറ്റിയ മീനല്ലേ ആ ബെഡ്ഡേക്കിടന്നോടുന്നത്..??!!
അപ്പോൾ വീണ്ടുമെന്നെനോക്കി എന്തോപിറുപിറുത്ത മീനാക്ഷി, അടുത്ത ലോഡിറക്കാനുള്ള ഉദ്ദേശമാണെന്നു മനസ്സിലായതും ഞാനോടിച്ചെന്നവളെ പിടിച്ചു...
""...കണ്ണിക്കണ്ടതും കയ്യേക്കിട്ടീതുമൊക്കെ
വാരിത്തിന്നേച്ച് വല്ലവന്റേംബെഡ്ഡ് വൃത്തികേടാക്കിയാ കൊല്ലുമ്പന്നീ..!!"""_ ന്നു ചിതറിയശേഷം അവളെ നേരേ വലിച്ചെടുത്ത് ബാത്ത്റൂമിലേയ്ക്കു കയറ്റുവായ്രുന്നു...
എന്നിട്ട് ഷവറുംഓൺചെയ്ത് അതിന്റെകീഴെ പിടിച്ചുനിർത്തി...
...കള്ളുകുടിച്ചാൽ ബാലൻസ്പോകൂന്ന് ഏതവനാടാ പറഞ്ഞത്..?? ഒരു ക്ലോസറ്റിൽ ചാരിയങ്ങു നിർത്തിനോക്കിയ്ക്കേ... ഒരടിയങ്ങോട്ടോ ഇങ്ങോട്ടോമാറത്തില്ല...
അവൾടെ മേത്തേയ്ക്കു വെള്ളംവീഴാൻതുടങ്ങീതും ഞാനോടി പുറത്തിറങ്ങി; ഇനിയവളെ കുളിപ്പിയ്ക്കുതെങ്ങാനും ആ പെണ്ണുമ്പിള്ള കണ്ടോണ്ടുവന്നാൽ അവിടെതീർന്നു...
ഇനിയവരുവന്നില്ലേലും അകത്തുനിയ്ക്കണ മുതലത്രയ്ക്കു സൂപ്പറാണല്ലോ...
നാണക്കേടിന്റെ കൂട്ടത്തിൽ സീൻപിടിയ്ക്കാൻ നോക്കീന്നുമ്പറഞ്ഞ് ആ നാറീടെ വായിലിരിയ്ക്കുന്നതൂടെ കേൾക്കേണ്ടിവരും...
അതിന്റേക്കാവശ്യോന്ത്..??!!
പുറത്തിറങ്ങി കുറച്ചുനേരം റൂമിലൂടെ
തെക്കുവടക്കു നടക്കുമ്പോഴും അകത്തു
വെള്ളംവീഴുന്ന ശബ്ദമല്ലാതെ മറ്റൊന്നുംകേട്ടിരുന്നില്ല...
...അതുവഴി ഇവളിറങ്ങിപ്പോയോ..??
ചെറിയൊരുസംശയം...
അതിനാലാണ് ജസ്റ്റൊന്നു ബാത്ത്റൂമിലേയ്ക്കൊളിഞ്ഞു നോക്കീതും...
പക്ഷേ കണ്ടകാഴ്ച എന്റെ കണ്ണുനിറച്ചുകളഞ്ഞു...
...അയാളിവൾക്കു കലക്കിക്കൊടുത്തത്
എന്തുമൈരാന്ന് എനിയ്ക്കിപ്പറിയണം... അല്ലേല് ബാത്രൂമീക്കേറി ഷവറിന്റെ കീഴെനിന്നുറങ്ങോ
💬 Comments
View all comments