0%

Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 1316

അതല്ലാതെ വേറെന്തുപ്രശ്നമാ
നിങ്ങൾ തമ്മിലുള്ളേ..??
സ്നേഹമില്ലാഞ്ഞിട്ടാണോ..?? ഇഷ്ടമില്ലാഞ്ഞിട്ടാണോ..?? പരസ്പരം മനസ്സിലാവാഞ്ഞിട്ടാണോ..?? ഒന്നുമല്ല... വെറുമീഗോപ്രശ്നമാ നിങ്ങടേത്...
പൊന്നുകുഞ്ഞുങ്ങളേ, നിങ്ങൾടെയീ ഈഗോകാരണം നശിയ്ക്കുന്നത് നിങ്ങടെ ജീവിതമാന്നോർക്കണം..!!"""_ അവര് വാക്കുകൾമുറിച്ചു...

""...ഈഗോയോ..?? ഇവളോടോ..?? ഇവളോടെന്തീഗോ..?? ഞാനിവളെയൊരു
ശത്രുവായ്ട്ടുപോലും കണ്ടിട്ടില്ല... അതിനുള്ള സ്റ്റാൻഡേർഡുപോലുമിവൾക്കില്ല... എന്റൊരുകയ്ക്കില്ലാത്ത
ഇവളോട് ഞാനെന്തിനാ ഈഗോ കാണിയ്ക്കുന്നേ..??"""

""...എനിയ്ക്കുമങ്ങനെതന്നാ
ചേച്ചീ... ഞാനുമിവനെയൊരു ശത്രുവായ്പ്പോലും കണ്ടിട്ടില്ല..!!"""_ ഞാൻപറഞ്ഞതിന്റെ വാലേൽ മീനാക്ഷിതൂങ്ങീതും ചേച്ചിയിടയ്ക്കുവീണു;

""...ഇതാ... ഇതാ ഞാമ്പറഞ്ഞെ നിങ്ങടേത് വെറുമീഗോ പ്രശ്നാന്ന്... ഇപ്പത്തന്നെകണ്ടില്ലേ ഒരാളുപറഞ്ഞതുതന്നെ അടുത്തയാളുംപറഞ്ഞെ..!!"""

""...ആം.! അങ്ങനേങ്കിലങ്ങനെ... എന്നേമെന്റെ വീട്ടുകാരേം പറഞ്ഞുപറ്റിച്ച് എന്നെ മുടിപ്പിയ്ക്കാനായ്ട്ട് എന്നെക്കെട്ടിയ ഇവളോടു തോൽക്കാനെനിയ്ക്കു മനസ്സില്ല... അല്ലേലിവളോടുപറ എന്റെവീട്ടുകാരോടും നാട്ടുകാരോടുമ്പോയി
എല്ലാമിവൾടെ പ്ലാനാർന്നൂന്നു തുറന്നുപറയാൻ... ബാക്കിക്കാര്യം എന്നിട്ടാലോചിയ്ക്കാം..!!"""

""...എന്നാ നീയാദ്യമെന്റെ
കോളേജിലും വീട്ടിലുമ്പോയിപ്പറ... എന്നിട്ടു ഞാമ്പറയാം... നീയല്ലേ ആദ്യമങ്ങനെ നൊണപറഞ്ഞേ..!!"""

""...നിന്റെകോളേജില്... ഞാൻ.! പിന്നേ എന്റെ പട്ടിപറയും..!!"""

""...എന്നാലാ പട്ടിയോടുതന്നെ
നിന്റെ വീട്ടിലുമ്പറയാൻ പറ..!!"""_ അന്നേരമെനിയ്ക്കൊപ്പം മീനാക്ഷിയും നിന്നുകത്തുകയായ്രുന്നു...

""...നിർത്ത്.! നിർത്ത്.! നിർത്ത്.! പറഞ്ഞുപറഞ്ഞു നിങ്ങളിതെങ്ങോട്ടാ ഈപ്പോണേ..?? വീട്ടിപ്പോയി
സത്യമെല്ലാം വിളിച്ചുപറഞ്ഞാൽ നിങ്ങളുതമ്മിലുള്ള പ്രശ്നമെല്ലാംതീരുവോ..??
എന്നാപ്പറ ഞാമ്പോയിപ്പറയാം രണ്ടുവീട്ടിലും... പക്ഷേ രണ്ടുങ്കൂടിപ്പിന്നെ ഒരു പ്രശ്നോമുണ്ടാക്കാതെ അടിച്ചുപൊളിച്ചു ജീവിച്ചോളുമെന്ന് എനിയ്ക്കു കയ്യേലടിച്ചു സത്യഞ്ചെയ്തുതരണം... എന്താപറ്റ്വോ..??"""_ ചേച്ചി വലതുകൈ മലർത്തിനീട്ടിക്കൊണ്ട് ഞങ്ങളെനോക്കി...

""...അല്ല... അറിയാമ്പാടില്ലാഞ്ഞിട്ട് ചോദിയ്ക്കുവാ, ഞങ്ങളൊരുമിച്ചു
ജീവിക്കണംന്ന് ചേച്ചിയ്ക്കെന്താത്ര നിർബന്ധം..?? സത്യമ്പറ, ചെറിയമ്മയെന്തേലും കമ്മീഷൻതന്നിട്ടുണ്ടോ..??"""_ മുഖത്തുനോക്കിത്തന്നെ ചോദിച്ചു...

സിദ്ധൂനോടാ കളി...
എന്നാലാ ചോദ്യംകേട്ടതും ചേച്ചിയുടെമുഖംമാറി...

""...ദേ... ഒന്നങ്ങടു വിട്ടുതന്നാലുണ്ടല്ലോ... കമ്മീഷൻമേടിച്ചുപോലും..!!
നിങ്ങടുള്ളിലുള്ള ഇഷ്ടമെനിയ്ക്കറിയാവുന്നോണ്ട്.. ഈസ്നേഹം പരസ്പരംപ്രകടിപ്പിച്ചു ജീവിയ്ക്കാന്തുടങ്ങിയാ നിങ്ങടെലൈഫെന്തു രസായ്രിയ്‌ക്കോന്ന് ബോധ്യമുള്ളോണ്ട്... അതോണ്ടാ ഞാനിത്രേംകിടന്ന് തൊള്ളയിട്ടേ... അല്ലാതാരുടേംകയ്യീന്ന് കമ്മീഷൻമേടിച്ച് നിങ്ങടെ രണ്ടിനേമൊന്നിപ്പിയ്ക്കാൻ നീയൊക്കെന്റാരാ..?? അത്രയ്ക്കും ദാരിദ്ര്യോന്നും ആരതിയ്ക്കില്ല..!!"""_ ചേച്ചിയുടെ മുഖമൊക്കെ ദേഷ്യംകൊണ്ട് ചുവന്നപ്പോൾ ഞാനുമാകെ വല്ലാതായി...

അങ്ങിറങ്ങിപ്പോയാലോന്നു കരുതുമ്പോഴാ ചേച്ചി സ്വരംതാഴ്ത്തി തുടർന്നത്;

""...എന്റെപിള്ളേരേ... നിങ്ങളിവിടെവന്നിട്ടിത്രേം ദിവസമല്ലേആയുള്ളൂ... അപ്പോഴേക്കും നിങ്ങടെയീ അടീമ്പിടീം ചിരീംകളീമൊക്കെ ഞങ്ങളെത്രത്തോളം ആസ്വദിച്ചൂന്നറിയാവോ..?? നിങ്ങളുപോലും ആസ്വദിച്ചില്ലേ..?? അപ്പോപ്പിന്നെ ഇതിങ്ങനെ ജീവിതകാലമ്മൊത്തം
ആസ്വദിയ്ക്കാൻ പറ്റിയാലോ..?? അതിലുംവല്യൊരു ഭാഗ്യമുണ്ടോ..??
ഈച്ചെറിയൊരു ഈഗോപ്രശ്നംകാണിച്ച് ഇതുതല്ലിപ്പിരിച്ചാൽ ഈ അടിച്ചുപൊളിയാ നിങ്ങൾക്ക് മിസ്സാവാമ്പോണേ... അതോർത്തോരണ്ടാളും..!!"""

""...പിന്നേ അടിച്ചുപൊളി.! ഡെയ്‌ലി തമ്മിത്തല്ലായിരിയ്ക്കും നടക്കാമ്പോണേ... അവസാനം ഞാനോഇവളോ തെക്കോട്ടുനോക്കി കെടക്കുന്നേടത്തായ്രിയ്ക്കും ആ അടിച്ചുപൊളിതീരുക..!!"""_
ഞാനൊന്നു പുച്ഛിച്ചു...

ഉടനെ ചേച്ചിയുടെചോദ്യം:

""...എന്നാരുപറഞ്ഞു..??"""

""...ഇതൊക്കെ ഊഹിയ്ക്കാവുന്നതല്ലേയുള്ളൂ..!!"""

""...എന്തൂഹിക്കാന്ന്..??"""

""...ഈ പഴേകാര്യമൊക്കെ ഓർക്കുമ്പോ പിന്നേം അടിയാകൂന്ന്..!!"""

""...അതോർത്താലല്ലേ...
ഓർത്തില്ലെങ്കി പ്രശ്നമില്ലല്ലോ..!!"""

""...ഓർക്കും.! ഞാനോർക്കും... അത്രയ്ക്കുദ്രോഹവാ
ഇവളെന്നോടു ചെയ്തത്..!!"""

""...എന്തുദ്രോഹം..?? നീചെയ്തതിന്
ഇവളുതിരിച്ചടിയ്ക്കാൻ നോക്കീതാണോ
നീയീപ്പറഞ്ഞദ്രോഹം..?? അങ്ങനെയാണെങ്കി ആ ദ്രോഹം ശെരിയ്ക്കുംചെയ്തത് നിന്റെവീട്ടുകാരല്ലേ..??
അവരല്ലേ ഇവളുടെവാക്കുങ്കേട്ട്

💬 Comments

View all comments