Chapter Title : എന്റെ ഡോക്ടറൂട്ടി 25 [അർജ്ജുൻ ദേവ്]
കാശുകൊടുത്തു മേടിച്ചൂന്ന്... വിശ്വസിച്ചു..!!"""
""...എടാ... അതല്ലാന്ന്... നമ്മടവിടുളേളന്റെ
പാതിവിലേയുള്ളൂ ഇവടെ... അതോണ്ടുമേടിച്ചതാ..!!"""
""...പാതിവെല.! അല്ലാതെ
റേറ്റു കുറച്ചുതരാൻപറഞ്ഞ്
നീ കാലേവീണിട്ടല്ല..!!"""_ ഞാൻ വീണ്ടുംപുച്ഛിച്ചതും മീനാക്ഷിപല്ലുകടിച്ചു...
""...നീ പല്ലുകടിച്ചെന്നെ
പേടിപ്പിയ്ക്കാൻ നോക്കുവൊന്നുമ്മേണ്ട...
എനിയ്ക്കറിയാം നീയിതെങ്ങനെ മേടിച്ചൂന്ന്... അവിടെച്ചെന്നപ്പോ നെനക്കവനെ പൊളന്നു തിന്നാന്തോന്നി..
ഡ്രെസ്സെടുക്കണമെന്നു പറഞ്ഞു... നിന്റെ സ്വഭാവമറിയാത്തോണ്ടവനപ്പഴേ എടുത്തോളാനും പറഞ്ഞുകാണും... അവൻ കാശു മേടിയ്ക്കൂല്ലാന്നുറപ്പുള്ളോണ്ട് നീ കണ്ണിൽക്കണ്ടതെല്ലാം വാരിക്കൂട്ടി... എന്നിട്ടു ബില്ലുപറയാൻപറഞ്ഞു... അവൻ
വേണ്ടാന്നുമ്പറഞ്ഞു... കാശവൻ മേടിയ്ക്കില്ലാന്നുറപ്പുള്ളോണ്ട് നീ നിർബന്ധിച്ചു... അവസാനം നിന്റഭിനയത്തിൽ വിശ്വസിച്ച് അവനെന്തേലും തന്നേക്കാൻ പറഞ്ഞുകാണും... അങ്ങനെ പത്തോനൂറോ കൊടുത്തിട്ടു
നീയീക്കണ്ട തുണിമൊത്തം
വാരിക്കൂട്ടി... അതല്ലേടീസത്യം..??ചുമ്മാതാണോ
വന്നിട്ടിതുവരെയവൻ മുറീന്നു പുറത്തിറങ്ങാത്തേ..??!! ക്ഷീണങ്കാണും..!!"""_
ഞാനെന്റെ വീക്ഷണകോണകം മുഴുവൻ കുടഞ്ഞിട്ടതും എന്റെ ക്രിയേറ്റിവിറ്റികണ്ടിട്ടാവണം മീനാക്ഷിയുടെ കണ്ണുതള്ളി...
""...പോടാ നാറീ... ഇത്രയ്ക്കു ദുഷിപ്പുചിന്തിയ്ക്കാൻ
നെനക്ക്മാത്രേ പറ്റൂ...
എനിയ്ക്കു പറ്റത്തില്ല... പിന്നെ നീവേണേൽ വിശ്വസിച്ചാമതി...
ഇതുഞാൻ കാശുകൊടുത്തു വാങ്ങീതുതന്നാ... നമ്മടേടത്തേക്കാളും വിലകൊറവായോണ്ടും നല്ലമെറ്റീരിയലായോണ്ടും കുറച്ചുകൂടുതല് വാങ്ങീന്നേയുള്ളൂ... നോക്ക്... പ്രിന്റഡ്റേറ്റ് നോക്ക്... എന്നിട്ടുപറ..!!"""_ റേറ്റ്സ്റ്റിച്ച് ചെയ്തിരുന്നഭാഗം കാണിച്ചുകൊണ്ടവൾ പറഞ്ഞതും ഞാനതിലേയ്ക്കുനോക്കി...
""...രണ്ടായ്രത്തി തൊണ്ണൂറ്റൊൻപതോ..??
ഇതാണോടീ പാതിവെല..??"""_ കണ്ണുമിഴിച്ചു ചോദിച്ചതും,
""...ഹലോ... ഇത് ബിബേടെസാനമാ... പത്തു നാലായ്രംരൂപേടെ
ബ്രാൻഡഡ് മെറ്റീരിയലാ
രണ്ടായ്രത്തിനു കിട്ടീത്..!!"""_
അവള് ചുണ്ടുകോട്ടി...
""...എന്തു ബ്രാൻഡെന്നു
പറഞ്ഞാലും ഇടുന്നത്
നീതന്നാണല്ലോ, പട്ടിത്തീട്ടം ഗിഫ്റ്റ്റാപ്പറിൽ
പൊതിഞ്ഞിട്ടെന്തു കാര്യം..??"""_ ഞാൻ പിന്നേം പിറുപിറുത്തു...
""...എന്താന്ന്..??"""_ വ്യക്തമായി കേൾക്കാത്തതിനാൽ മീനാക്ഷി രൂക്ഷമായെന്നൊന്നു നോക്കി...
""...ഒന്നൂല്ലേ.! അങ്ങനാണേൽ
ഏതോഊളസാനം പെട്ടിമാറ്റിത്തന്ന് നിന്നെ പറ്റിച്ചതാവും..!!"""_ ഞാനങ്ങടടങ്ങാൻ ഒരുക്കമായ്രുന്നില്ല...
""...ഒന്നുപോടാ... അവിടെ ഹോൾസെയ്ൽകൂടി ഉള്ളോണ്ട് റേറ്റൊക്കെ നല്ലകൊറവാ... എന്താ തിരക്കെന്നറിയോ..??"""_
ഭയങ്കരെന്തോ സംഭവമ്പോലെ പറഞ്ഞയവൾ,
""...കണ്ടോ... അതുകൊണ്ടു
ഞാങ്കൊറച്ചു ഡ്രസ്സെടുത്തു..!!"""_ എന്നുംകൂട്ടിച്ചേർത്ത് ഓരോ ബോക്സായെന്നെ കാണിയ്ക്കാൻതുടങ്ങി...
അതൊക്കെ നോക്കിയിരിയ്ക്കുമ്പോഴാണ് പെട്ടെന്നെന്തോ ഓർത്ത മീനാക്ഷി,
""...മറന്നോയി... വേറൊരു സാനങ്കൂടൊണ്ട്... ഇപ്പക്കാണിച്ചുതരാവേ..!!"""_ ന്നുമ്പറഞ്ഞ് കൂട്ടത്തിൽനിന്നൊരു ബോക്സ് തപ്പിയെടുത്ത്...
""...കണ്ടോ..??
എന്താസംഭവാന്ന് നോക്ക്..!!"""_ എന്നൊരു ബിൽഡപ്പുകൊടുത്ത്
അവളതുതുറന്നതും എന്റെ കണ്ണൊന്നുകോടി...
അതിലൊരു ലൈറ്റ്ബ്ളൂ ജീൻസായ്രുന്നു...
എന്നാൽ ജീൻസിന്റിടുപ്പിന്റെ ഭാഗത്തുനിന്ന് രണ്ടുവള്ളിയൊക്കെണ്ട്...
കണ്ടപാടെ ഞാനതിങ്ങു
വലിച്ചെടുത്തു;
""...ഇതെന്താടീ വള്ളിനിക്കറാ... ആഹാ... വള്ളിയൊക്കെ വലിയുന്നണ്ടല്ലാ..!!"""_ വള്ളി രണ്ടുപ്രാവശ്യം വലിച്ചുവിട്ടതും,
""...ഹലോമിസ്റ്റർ...
ഇതുവള്ളിനിക്കറല്ല... ജംസ്യൂട്ടാ... അന്ന് ജീനയിട്ടിരുന്നത് കണ്ടപ്പോഴേ കരുതീരുന്നതാ, ഒരെണ്ണം മേടിയ്ക്കണംന്ന്..!!"""_ പറഞ്ഞുകൊണ്ടവളത്
പിടിച്ചുവാങ്ങി...
ഉടനെ,
""...നീയതൊന്നിട്ടേടീ...
വള്ളീപ്പിടിച്ച് വലിച്ചടിച്ചാ ടക്കെന്ന് കേക്കോന്നുനോക്കട്ടേ..!!"""_ ന്നു പറഞ്ഞുനോക്കി...
അതിനവള് ഓ.. വേണ്ടന്നമട്ടിൽ ചുണ്ടുകോട്ടി പുച്ഛിച്ചിട്ട് അതെല്ലാം തിരികെ ബോക്സിലേയ്ക്കുവെച്ചു...
""...കാശുകൊറവാ...
ഒരുലോഡ് സാനോംമേടിച്ചു...
ഒരുത്തൻ കൂടെയുണ്ടെന്നൊരു
ചിന്ത... മ്ഹൂം.! ഒരു തൂവാലയെങ്കിലും... എവിടെ..!!"""_
💬 Comments
View all comments