0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2412

പട്ടീ നീ..??"""_ ചേച്ചി വീണ്ടും ചീറി...

""...എടീ... അതുഞാൻ നിനക്ക് വിഷമമാകണ്ടാന്നുകരുതി ഹൈഡ് ചെയ്തതാ... അല്ലാതെ.."""

""...വിഷമമാകണ്ടാന്ന് കരുതിയല്ലേ..?? ഓഹോ... അപ്പഴെനിയ്ക്ക് വിഷമമാകണ്ടാന്ന് കരുതി നീ എന്തൊക്കെ ചെയ്തിട്ടൊണ്ടാകും..?? ഞാൻ കൂടെക്കിടക്കുമ്പോ ഇത്രയൊക്കെ ചെയ്ത നീ, ഞാനില്ലാത്തപ്പോ എന്തൊക്കെ ചെയ്തിട്ടുണ്ടാകും..?? വിടെടാ കമ്പേന്ന്..!!"""

""...എടീ... സത്യായ്ട്ടും ഇതാദ്യത്തേതാ... നീയാണെ സത്യം..!!"""

""...മിണ്ടരുത്... നിന്റെയൊരു സത്യമിടീൽ... കള്ളസത്യമിട്ടെന്നെ കൊല്ലാനാല്ലേ നിന്റെ പ്ലാൻ..?? നിന്റെ സത്യമെന്താന്നോക്കെ എനിയ്ക്കറിയാടാ... ഞാനൊരു പൊട്ടിയായോണ്ടല്ലേ ഇതൊന്നുമിത്രേങ്കാലമറിയാണ്ട് പോയത്..??

...അല്ലേലും എനിയ്ക്കിത് കിട്ടണം... പട്ടീടെവാല് പന്തീരാണ്ട്കൊല്ലം കുഴലിലിട്ടലും അത് വളഞ്ഞുതന്നെ ഇരിയ്ക്കുമെന്ന് ഞാൻ ചിന്തിക്കണായ്രുന്നു... ഇനിയിപ്പോ കണ്ടോളുമാര് വയറുംവീർപ്പിച്ചോണ്ട് വരുന്നേനുംമുന്നേ ഞാനങ്ങിറങ്ങിയേക്കാം,
അതാവോല്ലോ എല്ലാർക്കും സൗകര്യം... അമ്മേമച്ഛനുമിങ്ങു വരട്ടെ, ചോദിക്കുന്നൊണ്ട് ഞാൻ;
ഇതാണോ മോന്റെ സ്വഭാവോന്ന്..!!"""_ അതുകൂടി കൂട്ടിച്ചേർത്ത് ഒന്നുകൂടി രൂക്ഷമായിനോക്കി റൂമിലേയ്ക്കു നടക്കുവായ്രുന്നു ചേച്ചി...

അവര് കടന്നുപോകുമ്പോൾ മറഞ്ഞുനിന്ന ഞങ്ങൾ ചേച്ചിയുടെപിന്നാലെ ജോക്കുട്ടനും റൂമിലേയ്ക്കു പിൻചെന്നശേഷമാണ് ഹോളിലേയ്ക്കു നടന്നത്...

""...എടാ... എന്നാലും ഇത്രയ്ക്കൊന്നും ഞാൻ പ്രതീക്ഷിച്ചില്ലടാ... രണ്ടൂടെ ഇന്നടിച്ചുപിരിയുംന്ന് തന്നാ തോന്നണേ..!!"""_ മീനാക്ഷിയെന്റെ മുഖത്തേയ്ക്കു നോക്കി...

""...ഇതൊക്കെ എക്സിക്യൂട്ട് ചെയ്തതാരാ..?? അപ്പൊപ്പിന്നെ നടക്കാണ്ടിരിയ്ക്കോ..??"""_ കുറച്ചു ജാഡയിട്ടതു ചോദിച്ചതും ഒന്നുചിരിച്ച മീനാക്ഷി;

""...അപ്പൊ നമ്മളുവിചാരിച്ചാലും തമ്മിൽതെറ്റിയ്ക്കാനൊക്കെ പറ്റുംലേ..??"""_ ന്നൊരു ചോദ്യം...

അതിന്,

""...പറ്റാണ്ട്പിന്നെ..?? നമ്മളുവിചാരിച്ചാലേ പറ്റൂ...
ഒന്നൂല്ലേലും അടയുംചക്കരയും പോലിരുന്ന രണ്ടുകുടുംബത്തെ അരമണിയ്ക്കൂറ്കൊണ്ട് തമ്മിൽതെറ്റിച്ച് കയ്യേൽകൊടുത്തവളല്ലേ നീ..!!"""_ ന്ന് ഞാൻ മറുപടിച്ചതും മീനാക്ഷിയുടെ മുഖമൊന്നുമങ്ങി;

""...അതിനു ഞാൻമാത്രമല്ലല്ലോ കാരണക്കാരി... നീയങ്ങനൊക്കെ കാണിച്ചപ്പോൾ എന്താചെയ്യേണ്ടേന്നുപോലും അറിയാണ്ടായ്പ്പോയി... അങ്ങനെ പറ്റിപ്പോയതാ..!!"""

""...ആം.! അതുവിട്.! കഴിഞ്ഞതുകഴിഞ്ഞു... വാ
നമുക്കോയി അവരെനോക്കീട്ടുവരാം; ഇനി രണ്ടൂടെ തമ്മിത്തല്ലി ചത്തോന്നറിയണോലോ..!!"""_ അവളേംവിളിച്ച് അവരുടെ റൂമിനെലക്ഷ്യമാക്കി നടന്നു...

""...എടാ... ഇനീപ്പൊ ആ ചേച്ചിയവനെ എന്തേലുമൊക്കെ ചെയ്തിട്ടുണ്ടാവോ ആവോ..??"""_ അവൾ പിറുപിറുത്തതും അതുകാണാനുള്ള എക്സൈറ്റ്മെന്റിൽ ഞാനങ്ങട് പായുവായ്രുന്നു...

എന്നാലാ റൂമിന്റെഡോറ് മെല്ലെയൊന്നു തുറന്നകത്തേയ്ക്കു നോക്കീതും എന്റെ കണ്ണുനിറഞ്ഞുപോയി...

കട്ടിലിലിരിയ്ക്കുന്ന ആരതിച്ചേച്ചിയുടെ മടിയിൽക്കിടന്നു കൊഞ്ചുന്ന ജോക്കുട്ടൻ...

അതുകണ്ടതും കിളിപോയ ഞാൻ മീനാക്ഷിയെ നോക്കുമ്പോൾ അവൾക്കു ശ്വാസമുണ്ടോന്നൊരു ഡൌട്ട്...

കണ്ണുചിമ്മിക്കൊണ്ട് ഇവിടെന്താ സംഭവിച്ചേന്നഭാവത്തിൽ അവളെന്നെനോക്കുമ്പോൾ ചേച്ചിയുടെസ്വരമുയർന്നു;

""...പിന്നെ സങ്കടംവരൂലേ..??
ഒന്നാമതേ എനിയ്ക്കാ ശവത്തിനെ കണ്ണെടുത്താൽ കണ്ടൂട... അതിന്റെകൂട്ടത്തിൽ അവളുടെ ഫോട്ടോവെച്ച് സ്റ്റാറ്റസിട്ടിട്ട് എന്നെ ഹൈഡ്ചെയ്താൽ എങ്ങനാ സഹിയ്ക്ക..?? പിള്ളേരെന്നെ ആ സ്റ്റാറ്റസ്കാണിച്ചപ്പോൾ ഞാനങ്ങില്ലാണ്ടായ്പ്പോയി..!!"""

""...ഓഹോ.! അപ്പൊ അവറ്റോളാണല്ലേ ഇതിന്റെപിന്നിൽ... ഞാനുമാലോയ്ച്ചു... ഹൈഡ്ചെയ്ത സ്റ്റാറ്റസ് നീയെങ്ങനെ കണ്ടൂന്ന്..!!"""_
അവനൊരു കള്ളച്ചിരിയോടെ പറഞ്ഞതും,

""...ഓ.! അപ്പൊ ഞാനറിഞ്ഞതാ നിന്റെവിഷയം... അല്ലാതെ എന്നെ പറ്റിയ്ക്കാന്നോക്കീതല്ല..!!"""_ ചേച്ചിപിന്നേം മുഖം വീർപ്പിച്ചപ്പോൾ

💬 Comments

View all comments