Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]
...അപ്പൊ ഇതുതന്നവന്റെ പഴേകാമുകി...
അങ്ങനെയാണേൽ കറക്റ്റുസമയത്തുതന്നെടി മോളൂസേ നീയെത്തീത്...
ഒരെണ്ണം പറഞ്ഞൊതുക്കിയപ്പോഴേയ്ക്കും അടുത്തത്...
ഇന്നുറപ്പായും ചേച്ചീടെ കിളിവിടും; ഇല്ലേൽ വിടീയ്ക്കും ഞാൻ.!
...അങ്ങനാണേൽ ഒന്നങ്ങടുടക്കി നോക്കിയാലോ..??
ഇവൾടെ ചങ്കേല് കുറച്ചൂടെ തീകോരിയിട്ടാൽ പിന്നെ ആരതിയേച്ചീടെ കയ്യേൽപോലും ഇതുനിൽക്കൂല...
പിന്നൊന്നും ചെയ്തില്ലേലും അവന്റെകാര്യത്തിലൊരു തീരുമാനമായ്ക്കോളും.!
""...നിന്നോട് ചോദിച്ചതുകേട്ടില്ലേ..?? എവിടെടീ അവൻ..??"""_ വെടിപൊട്ടുന്നതുപോലുള്ള അടുത്തചോദ്യം കേട്ടപ്പോളാണ് എന്റെ ചിന്തയൊഴിഞ്ഞത്...
ഉടനെ അവളുടെനേരേ തിരിഞ്ഞ ഞാൻ;
""...ആരാ... എന്തുവേണം..??
ദേ... ഇവിടെക്കിടന്ന് അലമ്പുണ്ടാക്കാനൊന്നും പറ്റൂല..!!"""_ എന്നങ്ങോട്ട് സീൻപിടിച്ചു...
ഉടനെയവൾ;
""...നീയാരാടാ നാറീ എന്നോടാജ്ഞാപിയ്ക്കാൻ..??"""_ ന്ന് തിരിച്ചടിയ്ക്കുവേം ചെയ്തു...
എന്നാലതെന്റെ ഈഗോയിൽക്കൊണ്ടു...
പിന്നെ വിടോ ഞാൻ..??
""...ഞാനാരാന്നു ചോദിയ്ക്കാൻ നീയേതാടീ പു.."""_ തെറിച്ചുവന്ന തെറിയെ കടിച്ചുപിടിച്ചതും,
""...അതു നീയറിയേണ്ട കാര്യമില്ല... ഞാൻ നിന്നോടൊന്നും പറഞ്ഞതുമില്ല..!!"""_ എന്നായി അവൾ...
""...എന്റെ വീട്ടിലെന്താ നടക്കുന്നേന്ന് ഞാനറിയേണ്ടെന്നോ..?? ഇതേതു മറ്റേടത്തെ ന്യായം..??"""
""...നിന്റെവീടോ..?? ഇതോ..?? ഏതുവകേല്..??"""_ അവൾ തിരിച്ചടിച്ചെങ്കിലും ഞാൻ പതറിയില്ല;
""...ഞാൻ താമസിയ്ക്കുന്നത് എന്റെവീട്... അതോണ്ട് ഇവടെവന്നുകിടന്ന് കുന്തളിച്ചാൽ തല ഞാൻ തല്ലിപ്പൊട്ടിയ്ക്കും..!!"""
""...പിന്നേ നീ ഞൊട്ടും...
ആണാണെങ്കി എന്നെയൊന്നു തൊട്ടുനോക്കടാ..!!"""_ ഞാൻചീറിയ അതേ സ്വരത്തിൽ അവൾ തിരിച്ചുചീറീതും പിന്നെ ഞാനൊന്നും നോക്കിയില്ല,
""...എന്നാ ഇന്നാടീ കോപ്പേ പിടിച്ചോ..!!"""_ ന്നുംപറഞ്ഞ്
കയ്യുംവീശി അവൾക്കരികിലേയ്ക്കു പാഞ്ഞതും മീനാക്ഷിയും
ചേച്ചിയുംകൂടി എന്നെ തടയാനായി ശ്രെമിച്ചു...
എന്നാലപ്പോഴും അവളൊരു കുലുക്കവുമില്ലാതെ വെല്ലുവിളിതുടർന്നിരുന്നു;
""...ഷോയിറക്കാതെ ആദ്യംപറഞ്ഞപോലെ ചെയ്യടാ... എന്നാ വിശ്വസിയ്ക്കാം നീയാണാന്ന്..!!"""_ എന്നുകൂടിയവൾ പുലമ്പിയതും പിടിവിട്ടഞാൻ മീനാക്ഷിയേയും തള്ളിമാറ്റി അവൾക്കിട്ടൊന്നോങ്ങിയതാ...
പക്ഷേ അടി വീഴുമ്മുന്നേ ചേച്ചിയെന്റെ കുറുകേ ചാടിക്കയറുവായ്രുന്നു;
""...സിദ്ധൂ... ഒന്നുനിർത്തെടാ... ഇതെന്റെ അനിയത്തിയാ; അച്ചു... ഇവൾക്കോ ബോധമില്ല, നീകൂടി അങ്ങനാവാതെ..!!"""_ എന്നുകൂടി പറഞ്ഞതും ഞാനൊന്നു പതറിപ്പോയി;
...അനിയത്തിയോ...?? കോപ്പ്.!
...എന്തൊക്കെ സ്വപ്‌നങ്ങളായ്രുന്നൂ പട്ടി മുള്ളിത്തെറിപ്പിച്ചതുപോലെ പലദിക്കിലായ്പ്പോയത്.!
""...എന്താടാ നിർത്തിക്കളഞ്ഞത്..?? തല്ലണ്ടേ നിനക്ക്..?? വാടാ..!!"""_ അവളപ്പോഴും ഭാവംവിടാതെ ചീറിയപ്പോൾ,
""...അച്ചൂ... നീയൊന്നു മിണ്ടാതെ പോണുണ്ടോ..?? അല്ലേലെന്റേന്ന് മേടിയ്ക്കൂട്ടോ നീ... പോ..!!"""_ എന്നുംപറഞ്ഞ് അവളെ പിടിച്ചുതള്ളുകയായ്രുന്നൂ ചേച്ചി...
ആസമയംതന്നെ മീനാക്ഷിയെന്നേയും പിടിച്ചുവലിച്ചുകൊണ്ടു റൂമിലേയ്ക്കുംനടന്നു...
""...വിഡ്രീ... എന്നെയാരും പിടിയ്ക്കുവൊന്നുമ്മേണ്ട..!!"""_ റൂമിലെത്തിയപാടെ മീനാക്ഷിയുടെ കയ്യുംതട്ടിത്തെറിപ്പിച്ച് ഞാനങ്ങട്ചീറി...
ഉടനെ എന്നേയുംവിട്ട് കട്ടിലിലേയ്ക്കിരുന്ന അവളോടായി;
""...ദേ...
അവളുവെല്ലുവിളിച്ചപ്പൊ രണ്ടുകൊടുത്തവിടെ കിടത്താതിരുന്നത് സിത്തൂന്റെ കൈ തളന്നുപോയ്‌ട്ടോ അവളെ പേടിച്ചിട്ടോഅല്ല... ആരതിയേച്ചീടെ അനിയത്തിയായ്പ്പോയി... ആ ഒറ്റ കൺസിഡറേഷൻകൊണ്ടാ അവളിപ്പോഴും ജീവനോടിരിയ്ക്കുന്നേ..!!"""_ അതുപറഞ്ഞു മീനാക്ഷിയുടെ മുഖത്തേയ്ക്കു നോക്കുമ്പോൾ ഞാനാപ്പറഞ്ഞതിനൊന്നും പട്ടിവിലതരാതെ അവൾ ഫോണിൽക്കുത്തി ഇരിയ്ക്കുവായ്രുന്നു...
""...എടീ മൈരേ... ഞാനിവടെക്കിടന്ന് വായിട്ടലയ്ക്കുമ്പോൾ നീയാരുടെ മറ്റേടത്തുംനോക്കി ഇരിയ്ക്കുവാടീ..??"""
""...നീ പറഞ്ഞോ...
💬 Comments
View all comments