0%

Chapter Title : എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2368

കാഴ്ചകണ്ട് ചെറിയൊരു നാണത്തോടെ തലചെരിയ്ക്കുമ്പോഴാണ് ഇത്രയുംനേരമിവൾ ഈ സീനുംപിടിച്ചു നിൽക്കുവായ്രുന്നോന്നൊരു
ചോദ്യം മനസ്സിലേയ്ക്കു വന്നത്...

അതോടെ വിറഞ്ഞുകേറിയ ഞാൻ, അവളുടെ വായുംപൊത്തി വയറ്റിൽപ്പിടിച്ച് പിന്നിലേയ്ക്കുമാറ്റി...

ശേഷം,

""...എടീ പാണ്ടി കഴുവർടെമോളേ...
എന്നാ മറ്റേടത്തെ പരിപാടിയാടീ കാണിയ്ക്കുന്നേ..?? ഒന്നങ്ങട് തന്നാലുണ്ടല്ലും... വൃത്തികെട്ടവള്..!!"""_ എന്നങ്ങട് ശബ്ദമമർത്തി
ചീറിക്കൊണ്ട് കയ്യോങ്ങിയതും രണ്ടാമതൊന്നാലോചിയ്ക്കാതെ വിറച്ചുകൊണ്ടവൾ കരണംപൊത്തി...

""...നീ ആളത്ര വെടിപ്പല്ലാന്നൊക്കെ അറിയായ്രുന്നൂ... എങ്കിലുമിത്രേം ഊളയാന്ന് കരുതീല... കഷ്ടം.! കണ്ടോന്റെ ബെഡ്റൂമില്
ഒളിഞ്ഞുനോക്കുന്നോടീ നാറീ..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും മീനാക്ഷിയുടെമുഖം വല്ലാണ്ടായി...

""...എടാ കാര്യമറിയാതെ അനാവശ്യമ്പറയല്ലേ..!!"""_ ഉടനെ അവളൊന്നു ചെറുക്കാൻ ശ്രെമിച്ചു...

""...അനാവശ്യോ..?? അതുനിന്റാവശ്യമല്ലായ്രുന്നോടീ..!!"""_ ഞാനപ്പോഴും വിടാൻകൂട്ടാക്കാതെ നിന്നുതെറിച്ചു...

""...പോടാ... ഞാനൊളിഞ്ഞു നോക്കിയൊന്നുമില്ല..!!"""

""...ദേ മുഖത്തുനോക്കി
കള്ളമ്പറഞ്ഞാ മോന്തയടിച്ചു പൊട്ടിയ്ക്കും... ഒളിഞ്ഞുനോക്കുന്നത് കണ്ടോണ്ടുവന്നതാ ഞാൻ...
അവര്ടെ സീമ്പിടിയ്ക്കുവല്ലായ്രുന്നോടീ മറ്റവളേ നീയിവിടെ..?? അയ്യേ..!!"""_ ഞാൻ മുഖംചുളിച്ചു...

""...എടാ പട്ടീ... വൃത്തികേട് പറഞ്ഞാലുണ്ടല്ലും... അവരകത്ത് നമ്മളെക്കുറിച്ചാ പറേണേ... അതെന്താന്നറിയാൻ നോക്കീതാ ഞാൻ... അല്ലാണ്ട് സീമ്പിടിച്ചതല്ല..!!"""_
റൂമിലേയ്ക്കു ചൂണ്ടിക്കൊണ്ടവൾ പറഞ്ഞതും,

""...ഉവ്വ.! വിശ്വസിച്ചു..!!"""_ ന്നു ഞാനൊന്നു പുച്ഛിച്ചു...

""...സത്യാടാ... അവര്
നമ്മളെക്കുറിച്ചാ
പറഞ്ഞോണ്ടിരിയ്ക്കണേ..!!"""

""...നമ്മളെക്കുറിച്ചോ..?? നമ്മളെക്കുറിച്ചതിനെന്താ പറയാനിരിയ്ക്കുന്നേ..??"""_ ഞാൻ തിരിച്ചുചോദിച്ചതും, വാ ന്നും പറഞ്ഞവൾ എന്നേംവലിച്ചവരുടെ റൂമിന്റെമുന്നിലേയ്ക്കു ചേർന്നു...

""...എടീ ആരേലും കാണും..!!""_ ചെറിയൊരുഭയത്തോടെ ഞാൻ പറഞ്ഞതും,

""...അച്ഛനുമമ്മേം പറമ്പിലാ... പിന്നെ രണ്ടുഭാഗത്തേം ഡോറുമടച്ചതാ..!!"""_ ന്നുള്ള മറുപടിയെത്തി...

""...ഓഹ്.! അപ്പൊ പ്രോയാല്ലേ..?? നിന്നെയൊക്കെന്തു വിശ്വസിച്ചു കുടുംബത്തുകേറ്റോ ആവോ..??"""_ തിരിച്ചുചോദിയ്ക്കുമ്പോൾ, ചൂണ്ടുവിരൽ ചുണ്ടോടുചേർത്തു മിണ്ടല്ലേന്നാംഗ്യവുംകാട്ടി അവൾ ഡോറിനോടുചേർന്നു...

പിന്നെ വൈകിയില്ല, ഞാനുമവൾക്കൊപ്പം ചേർന്നു...

അപ്പോളകത്തുനിന്നും
കേട്ടത് ചേച്ചിയുടെ ശബ്ദമായിരുന്നു;

""...അല്ലടാ... അതെന്റെ തോന്നലൊന്നുമല്ല, രണ്ടുന്തമ്മിൽ
നല്ല യുദ്ധമാന്നേ..!!"""

""...എവിടെ..?? കട്ടിലിൽ കിടന്നാണോ..??"""_ അതിനുള്ള അവന്റെ മറുചോദ്യം...

അതുകേട്ടതും ഞാനൊന്നു മീനാക്ഷിയെനോക്കി, ആ പട്ടി പറയുന്ന കേട്ടോടീന്നുള്ള ഭാവത്തിൽ...

അതിനുള്ള പ്രതിഷേധാർത്ഥം അവൾ പല്ലുകടിച്ചമർത്തീതും ചേച്ചിയുടെ സ്വരമുയർന്നു;

""...ഇഹ്.! ഇങ്ങനൊരു
വൃത്തികെട്ടജന്തു... എന്തുപറഞ്ഞാലുമൊടുക്കം അതിൽക്കൊണ്ടെത്തീച്ചോണം... നാറി..!!"""

""...പിന്നെ ഹണിമൂണാഘോഷിയ്ക്കാൻ വന്നവർ കട്ടിലിൽക്കിടന്നല്ലാതെ നിന്റെ നെഞ്ചത്തുകേറിയിരുന്ന് യുദ്ധംചെയ്യോ..?? ഒന്നുപോടീ..!!"""

""...അതല്ലടാ... അവരുതമ്മിലെന്തൊക്കെയോ പ്രശ്നങ്ങളുണ്ട്... ഞാനതു കയ്യോടെ പൊക്കീതുമാ... എന്നോടെല്ലാം സമ്മതിയ്ക്കുവേം ചെയ്തു...
അതല്ലേ ഞാനിത്ര തറപ്പിച്ചുപറയുന്നേ..!!"""_ ഉടനെ ചേച്ചി ന്യായീകരിച്ചു...

അതുകേട്ടതും മീനാക്ഷി;

""...ഇന്നീ പട്ടിയെ ഞാനുണ്ടല്ലോ..!!"""_ ന്നും പറഞ്ഞ് ഡോറിലേയ്ക്കാഞ്ഞു തള്ളാനായിതുടങ്ങീതും ഞാൻ പിടിച്ചുനിർത്തി;

""...എന്താടീ കോപ്പേ കാണിയ്ക്കുന്നേ..?? കൊലയ്ക്കുകൊടുക്കോ നീ..??"""

""...അതല്ലടാ... ഈ മറ്റവളുണ്ടല്ലോ... കുറച്ചുമുന്നേങ്കൂടെ അവളെന്റോടെ വന്നുപറഞ്ഞതാ, നമ്മളുതമ്മിലുള്ള പ്രശ്നങ്ങളൊന്നും വേറാരോടുംപറയരുതെന്ന്...
എന്നിട്ടാ അവളുതന്നെ ചൊരിച്ചുകൊടുക്കുന്ന കണ്ടില്ലേ..?? വാക്കിനു വെലയില്ലാത്തോള്..!!"""_ ഒട്ടും സഹിയ്ക്കാൻ പറ്റാതെ

💬 Comments

View all comments