0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2536

പറഞ്ഞുകൊണ്ട് തൊട്ടിലിൽക്കിടന്ന തക്കുടൂനെ വാരിയെടുത്തവൾ പുറത്തേയ്ക്കൊറ്റ നടത്തം...

""...അതെന്താടീ അങ്ങനൊരു പറച്ചില്..?? എനിയ്ക്കും തൊടണം... താടീ..!!"""_ പിന്നാലേചെന്ന് കുഞ്ഞിനെത്തൊടാനാഞ്ഞുകൊണ്ട് ഞാനതുപറഞ്ഞതും അവളതിനേം താങ്ങിപ്പിടിച്ചോണ്ട് ഹോളിലേയ്ക്കൊറ്റ ഓട്ടമായ്രുന്നു...

""...എടീ... കൊച്ചിനെത്താടീ... ഇല്ലേലെന്റെ സ്വഭാവംമാറൂട്ടോ..!!"""

""...മാറിക്കോട്ടേ... അതിനെനിയ്ക്കെന്താ..??"""_ ന്നുംമൊഴിഞ്ഞു വെട്ടിത്തിരിഞ്ഞതും സ്വിച്ചിട്ടപോലൊരു നിലവിളിയായ്രുന്നൂ തക്കുടു...

പെട്ടെന്നുള്ളയാ വിളിയിലൊന്നു കിടുങ്ങിപ്പോയ മീനാക്ഷി, എന്നെനോക്കീതും,

""...ഉറങ്ങിക്കിടന്ന കുഞ്ഞിനെയുണത്തീപ്പോൾ
നെനക്കു സമാധാനമായല്ലോ... ഇനിയെന്താന്നുവെച്ചാ ആയിയ്ക്കോ..!!"""_ ന്നും പറഞ്ഞ്
ഞാൻ നൈസിനൂരി...

""...നീ പിന്നാലേ വന്നോണ്ടല്ലേ ഞാനോടിയെ... അപ്പൊ കുഞ്ഞുണന്നേല് നെനക്കുംപങ്കുണ്ട്..!!"""

ഉറക്കംതെളിയാതെഴുന്നേറ്റ തക്കുടൂന്റെ ഡോൾബിശബ്ദത്തിലുള്ള കരച്ചിലടക്കാനായി ഹോളിലെ സോഫയിലേയ്ക്കിരുന്നു മീനാക്ഷി...

വാവാവോയും കളിപ്പീരുമൊന്നുമേൽക്കാതെ വന്നപ്പോൾ, അവൾ കുഞ്ഞിനെ കുലുക്കി ഓഫ്ചെയ്യാനൊരു ശ്രെമവുംനടത്തി...

""...അതേ... കൂടുതല്
കുലുക്കണ്ട; പതയും..!!"""_
ചിരി കടിച്ചമർത്തിക്കൊണ്ടങ്ങനെ പറഞ്ഞതും,

""...എടാ... ഒന്നുവാടാ... ഒന്നു സഹായിയ്ക്കടാ..!!"""_ ന്ന് മീനാക്ഷി കെഞ്ചുകയുംചെയ്തു....

""...ഓ.! വേണ്ട... ഇനി ഞാൻ തൊട്ടൂന്നുംവെച്ച് കുഞ്ഞുണരണ്ട... നിങ്ങളായി നിങ്ങടെപാടായി..!!"""_ പിലാത്തോസിനൊരു കോമ്പറ്റീഷൻ കൊടുത്തുകൊണ്ട് പതിയെ ഞാൻ പിന്നോട്ടുവലിഞ്ഞു...

""...എടാ... സോറീടാ... ഞാൻ മനസ്സിവെച്ചിട്ടു പറഞ്ഞതൊന്നുമല്ല... സത്യായ്ട്ടും ഒരബദ്ധംപറ്റീതാ..!!"""_ ദയനീയസ്വരത്തോടതു പറഞ്ഞശേഷം,

""...നീയൊന്നെടുത്താൽ തക്കുടു കരച്ചിലുനിർത്തും... ഒന്നുവാടാ... പ്ലീസ്... പ്ലീസ്..!!"""_ വീണ്ടുമവൾ വാവിട്ടുകെഞ്ചീതും,

""...മ്മ്മ്.! ഇങ്ങുതന്നേക്ക്..!!"""_ ന്നുംപറഞ്ഞു ഞാൻ
കുഞ്ഞിനെവാങ്ങി...

പക്ഷേ യാതൊരു
പ്രയോജനവുമുണ്ടായില്ലെന്നു
മാത്രമല്ല, അവന്റെ കീറലിരട്ടിയാവുകേം ചെയ്തു...

ഉടനെ,

""...അയ്യോടാ... എന്റെവാവ കരയണ്ടാട്ടോ... അങ്കിളൊരു പാട്ടുപാടിത്തരാം..!!"""_ ന്നുംപറഞ്ഞ്,

""...താമരക്കണ്ണനുറങ്ങേണം... കണ്ണുംപൂട്ടിയുറങ്ങേണം..!!"""_ ന്നൊരു വരിയങ്ങോട്ടു കീച്ചീതേ, അറുക്കാൻകൊണ്ടുപോണ
കന്നാലി നിലവിളിയ്ക്കുമ്പോലൊരു വിളിയായ്രുന്നൂ ചെക്കൻ...

കേട്ടതും മീനാക്ഷിയൊറ്റച്ചിരിയും...

എന്നിട്ട്;

""...എടാ നിന്റോടെ കുഞ്ഞിനെയുറക്കാനാ
പറഞ്ഞേ... അല്ലാതതിനെ പേടിപ്പിയ്ക്കാനല്ല..!!"""_ ന്നൊരു ഡയലോഗും...

""...എന്നാ ഞാൻപേടിപ്പിയ്ക്കുന്നില്ല... പകരം നീയൊരു പാട്ടുപാടിക്കൊട്..!!"'''

""...പിന്നേ... പാട്ട്.! അതുംഞാൻ.! ഞാൻപാട്ടൊന്നും പാടൂല..!!"""

""...ആ.! അതുഞാൻ മറന്നോയി.! നെനക്കു ഷാപ്പിൽക്കേറിയാലല്ലേ പാട്ടുവരൂ..!!"""_ ഞാനുംവിട്ടില്ല...

പക്ഷേയതുകേട്ടതും
കക്ഷികലിപ്പായി;

""...ദേ... കൂടുതല് ഡയലോഗൊന്നുംവേണ്ട... ഉറക്കാമെങ്കിൽ ഉറക്ക്... ഇല്ലേ വെച്ചിട്ടുപോ..!!"""

""...എന്നാലിന്നാ പിടിച്ചോ... എന്താന്നുവെച്ചാ നീതന്നെയൊണ്ടാക്ക്..!!"""_ ഞാനുംകലിപ്പായി കുഞ്ഞിനെ തിരിച്ചുനീട്ടികൊണ്ട് പറഞ്ഞതും മീനാക്ഷിയൊന്നടങ്ങി...

""...അയ്യോ.! ഞാഞ്ചുമ്മാ പറഞ്ഞതാ... എന്നാലുമീ ചെക്കനെന്തിനാ ഇങ്ങനെകരയണേ..?? ഇനി വെശന്നിട്ടാവോ..??"""_ മീനാക്ഷിയെന്റെ മുഖത്തേയ്ക്കുനോക്കി...

""...അതിനു ഫുഡ്ഡൊന്നും കൊടുക്കണ്ടെന്നല്ലേ
ചേച്ചിപറഞ്ഞേ..?? പിന്നെന്താ..??"""

""...അറിയൂലാ... ഇനി ഉറക്കന്തെളിയാതെ എഴുന്നേറ്റാൽ കഴിയ്ക്കാനെന്തേലും കൊടുക്കണോങ്കിലോ..??"""_ എന്റെചോദ്യത്തിന് മീനാക്ഷിയുടെസംശയം മറുപടിയായെത്തീതും ഞാനുമാശങ്കയിലായി...

കൂട്ടത്തിൽ ചെക്കന്റെ കാറിച്ചകൂടിയായപ്പോൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയും...

""...നീ ഡോക്ടറല്ലേ..?? അപ്പൊ നിനക്കിതൊന്നും അറിയാമ്പാടില്ലേ..??"""_
കുഞ്ഞിന്റെ കൈയ്ക്കും കവിളിലുമൊക്കെത്തഴുകി കരച്ചിലുനിർത്താൻ ശ്രെമിച്ചിട്ടിരുന്ന മീനാക്ഷിയോടുഞാൻ ചോദ്യമിട്ടു...

""...അതിനുഞാൻ
ഡോക്ടറാണ്ഹേ... അല്ലാണ്ട് ഡേകെയറ് നടത്തുവല്ല; കുഞ്ഞുങ്ങളെ
കിടത്തിയുറക്കാൻ... എനിയ്ക്കുതോന്നുന്നത് ഇതു വിശന്നിട്ടുതന്നാവുമെന്നാ..!!"""_ അത്രയുംപറഞ്ഞശേഷം

💬 Comments

View all comments