0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2571

വെള്ളമടിയ്ക്കുന്ന കാര്യമ്പോലും പെമ്പറന്നോത്തീടേന്നു മറച്ചുവെയ്ക്കാൻപറ്റാത്ത ഇവനെയൊക്കെ മുക്കാലിൽക്കെട്ടിയിട്ട് തിരണ്ടിവാലിനടിയ്ക്കണം...
നാറി.!

മനസ്സിൽ വിചാരിച്ചുകൊണ്ട് ജോക്കുട്ടനെ തെറിവിളിയ്ക്കുന്ന അതേനിമിഷംതന്നെ അവനെന്നെയൊരു നോട്ടംനോക്കി...

അതിനു വായിൽവന്ന പുളിച്ചതത്രയും ചുണ്ടനക്കിപ്പറഞ്ഞുതീർത്ത് നിർവൃതിയടയുകയായ്രുന്നൂ ഞാൻ...

""...അതേ... ഇവിടെ ഞാനറിയാതെ ഒരിലയനക്കാൻ നിനക്കൊന്നും പറ്റില്ലാട്ടോ... ഹൊ.! എന്തൊക്കെയായ്രുന്നൂ പ്ലാനിങ്ങും കുശുകുശുപ്പുമൊക്കെ... എനിയ്ക്കപ്പോഴേ ഡൗട്ടടിച്ചതാ..!!"""_ ഒന്നുനിർത്തിയ ചേച്ചി
അച്ചുവിനുനേരേ തിരിഞ്ഞു;

""...നാളത്തേയ്ക്കുമേടിച്ച ചിക്കനുമായ്ട്ട് നീയെങ്ങോട്ടാടീ..??

...എന്നാലും മീനൂ... നിന്റടുക്കെനിന്ന് ഞാനിത്രേം പ്രതീക്ഷിച്ചില്ലാട്ടോ..!!"""_ മീനാക്ഷിയോടതു പറഞ്ഞിട്ട് എന്നെനോക്കി;

""...സാറിനോടെനിയ്ക്കൊന്നും പറയാനില്ല... ഇനിപറഞ്ഞിട്ട് കാര്യോമില്ല... വാ... പോവാം..!!"""_ അതുംപറഞ്ഞവർ മുന്നോട്ടുനടന്നപ്പോൾ കൊല്ലാനാണോ വളർത്താനാണോ കൊണ്ടോവുന്നതെന്നു
മനസ്സിലാകാതെ ഞങ്ങളുപിന്നാലേ നടന്നു...

""...ഡാ... സാധനം വണ്ടീലിരിയ്ക്കുവാ..!!"""_ ഇടയ്ക്കെന്റൊപ്പം ഓടിക്കൂടിയ ജോക്കുട്ടൻ പറഞ്ഞതിന്,

""...അതാ കുണ്ടീൽത്തന്നിരിയ്ക്കട്ടേ... പുറത്തെടുത്താലീത്തള്ള തട്ടിപ്പൊട്ടിയ്ക്കും..!!"""_ ന്നു മറുപടിയായി ചേച്ചികേൾക്കാതെ ഞാൻചീറി...

""...ഇല്ലടാ... അതൊന്നുംസീനില്ല... ഞാനവളോടെല്ലാം
പറഞ്ഞുസെറ്റാക്കീട്ടുണ്ട്... ഇനിയവളായ്ട്ടൊരു പ്രശ്നോമുണ്ടാക്കില്ല..!!"""

""...ആണോ..?? എന്നാ സീനില്ല... വാ... പെട്ടെന്നു സാനമെടുക്കാം..!!"""_ പറഞ്ഞശേഷം അവനുംഞാനുംകൂടി വണ്ടിയ്ക്കടുത്തേയ്ക്കു നടന്നപ്പോൾ അച്ചുവുംകൂടെക്കൂടി...

""...എടാ... ബിയറപ്പോഴേ വണ്ടീലിരിയ്ക്കുവല്ലേ..?? അപ്പൊ തണുപ്പൊക്കെ പോയ്‌ട്ടുണ്ടാവില്ലേ..??"""_ കൂടെവന്ന അച്ചു സംശയപൂർവ്വം ചോദിച്ചതിന്,

""...ഏയ്‌.! അതിനൊക്കെ വഴീണ്ടാക്കീട്ടുണ്ട്... ജോക്കുട്ടനാരാമോൻ..??"""_ അതിനവൾക്കുള്ള മറുപടികൊടുത്ത് വണ്ടിയുടെ പിന്നിലെ ഡോറുതുറന്നു...

അവിടെസീറ്റിന്മേൽ ഐസ്ക്രീംകൂളറിനുള്ളിൽ ബിയർകെയ്സ് ഇരിയ്ക്കുന്നുണ്ടായ്രുന്നു...

""...എടാ... ഇത് ഐസ്ക്രീം കൂളറല്ലേ..?? ഇതെവിടെന്നൊപ്പിച്ചു..??"""_ അച്ചുവിന് സംശയം...

അതിനവൻ മറുപടികൊടുക്കാതെ കുറച്ചു ജാഡയിട്ടുനിൽക്കുമ്പോൾ,

""...നിങ്ങളൊന്നു
വേഗംവരുന്നുണ്ടോ..??നട്ടപാതിരായായി..!!"""_ ന്നുള്ള ചേച്ചിയുടെ ഡയലോഗുമെത്തി...

""...എങ്കിപ്പിന്നവിടെക്കിടന്ന് ഉറങ്ങിയാൽപ്പോരായ്രുന്നോ..?? ആരോ നിർബന്ധിച്ചപോലെ..!!"""_ സ്വയംമുറുമുറുത്തുകൊണ്ട് ബിയർകെയ്സുമായി നടക്കുമ്പോൾ കൂടെനടന്ന അച്ചു, എന്നെനോക്കിയൊന്നു ചിരിച്ചു...

എന്നിട്ട് ജോ കേൾക്കണ്ടെന്നമട്ടിൽ കണ്ണുകാണിയ്ക്കുവേം ചെയ്തു...

""...ഡീ... വാ... നമുക്കവിടെയായ്ട്ട് അടുപ്പുകൂട്ടാം..??"""_ നേരത്തെ കണ്ടുപിടിച്ചിരുന്ന സ്പോട്ടുചൂണ്ടി ഞാൻചോദിച്ചു...

""...എവിടെയായാലും എനിയ്ക്കിത് മനസമാധാനായ്ട്ടടിച്ചാ മതി..!!"""

""...എന്നാ വാ..!!"""_ അച്ചുവിനേംവിളിച്ച് നടക്കുന്നതിനിടയിൽ തിരിഞ്ഞു ജോക്കുട്ടനോടായി;

""...ഡാ... അവിടെയിരിയ്ക്കാം... വാ..!!"""_ അതിനവൻ തലകുലുക്കീതും,

""...അവിടെവേണ്ട... അവിടാണേൽ അച്ഛന്റെറൂമിലിരുന്നാൽ കാണും... നമുക്കാ കയ്യാലയുടെ താഴെയിരിയ്ക്കാം... അതാവുമ്പോൾ ആരുമറിയില്ല..!!"""_ ഉടനെ ചേച്ചിയുടെ സജഷനെത്തി...

ഉടനെ,

""...സത്യമ്പറേടീ... ഞാനറിയാതെ വല്ലവന്മാരുടേംകൂടെ ഇതായ്രുന്നോ നിനക്കുപരിപാടി..??"""_ ന്നൊരു
ചോദ്യമായ്രുന്നൂ അവൻ...

അതിന്,

""...ദേ... വായിത്തോന്നീതൊക്കെ വിളിച്ചുപറഞ്ഞാലെന്റെ വിധമ്മാറുവേ ചെക്കാ... ഇങ്ങോട്ടുവാടാ..!!"""_ ന്നുംപറഞ്ഞവർ ജോക്കുട്ടനേം പിടിച്ചുവലിച്ചുകൊണ്ട് കയ്യാലയ്ക്കു താഴേയ്ക്കുനടന്നതും മറ്റുമാർഗ്ഗമില്ലാതെ ഞങ്ങളുംകൂടെപ്പോയി...

...കണ്ട കാട്ടിന്റെടേലൊക്കെ കൊണ്ടിരുത്തി വല്ലപാമ്പാറ്റം കുണ്ടിയ്ക്കുകടിച്ചു പടമായാൽ ഇതീപ്പരം നാണക്കേടുണ്ടോ..?? കോപ്പ്.!

""...ദേ... ഇവിടെവെച്ചോ..!!"""_ ഒരു പ്ലാവിന്റെ ചുവട്ടിലേയ്ക്കു ചൂണ്ടിക്കൊണ്ടുപറഞ്ഞ് ചേച്ചിയങ്ങോട്ടേയ്ക്കു നടന്നതും, കയ്യാല വേർതിരിച്ചിരുന്ന ഉണങ്ങിയ ഓലയുമെടുത്ത് ജോക്കുട്ടനും കൂടെച്ചെന്നു...

""...മീനാഷീ... നീയിതുകൊണ്ടോയി അവിടെവെയ്ക്കോ..?? ഞങ്ങളുപോയി വിറകെടുത്തിട്ടുവരാം..!!"""_ ബിയർകെയ്സ് മീനാക്ഷിയ്ക്കുനേരേ നീട്ടീതും എന്റെമുഖത്തേയ്ക്കൊന്നു നോക്കിയശേഷം

💬 Comments

View all comments