Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
ആക്കിയൊരു ചിരിചിരിച്ചു...
ഉടനെ മീനാക്ഷിയ്ക്കടുത്തേയ്ക്കു
മെല്ലെ തലചെരിച്ച ഞാൻ രഹസ്യമായവളോട്;
""...ഇവരുനേരത്തേ ഏതേലും
ബാറിലെ വെയ്റ്ററായ്രുന്നോ ആവോ..??"""_ ന്നൊന്നു കീച്ചുവേംചെയ്തു...
അതിനൊറ്റ ചിരിയായ്രുന്നവൾ...
ഉടനെ,
""...മിണ്ടാതിരീടീ പോത്തേ..!!"""_ ന്നുംമുരണ്ട് അവളെയടക്കീട്ട് ചേച്ചിയ്ക്കുനേരേ തിരിഞ്ഞു;
""...അതുപിന്നെ ചേച്ചീ... ഇപ്പോഴല്ലേയിതൊക്കെ നടക്കൂ... അവിടെച്ചെന്നാൽ ഈ വൈബൊന്നും കിട്ടൂലാന്നേ... അതാ ഞങ്ങള്.."""
""...അതേയതേ... അവിടെയാണേൽ ഗോവിന്ദങ്കിളുപിടിച്ചുകുത്തും അല്ലേടാ..?? അതോണ്ടെന്താ ഇവിടെവന്നിട്ട് ചെക്കനങ്ങടു വഷളായിപ്പോയി..!!"""_ ചേച്ചി ചിരിച്ചു...
ആ ചിരിയിൽ
മറ്റുള്ളവരുംകൂടിയപ്പോൾ മീനാക്ഷിയിടയ്ക്കുകേറി;
""...ഇവടെവന്നിട്ട് നന്നായീന്നു പറ... അവടെയെന്തായ്രുന്നൂ..??"""_ ന്നൊറ്റ ഡയലോഗ്...
അപ്പോഴേയ്ക്കും മറ്റേചിക്കനിലും മസാലയൊക്കെ ഫിക്സാക്കി ചേച്ചിയെനിയ്ക്കു തന്നിരുന്നു...
അതും കമ്പിയിൽകോർത്ത് ഒരുവശം തീയ്ക്കുമുകളിലൂടെ അച്ചുവിന്റെ കയ്യിലേയ്ക്കുകൊടുത്ത് ചിക്കനെ തീയ്ക്കുമേലെയായി പ്രതിഷ്ഠിച്ചു...
""...ഇതാ... ഇതുകൂട്ടിപ്പിടിച്ചോ..!!"""_ പഴയൊരു തുണികീറി രണ്ടുപീസാക്കി എനിയ്ക്കുമച്ചുവിനും തന്നശേഷം ജോക്കുട്ടൻചോദിച്ചു;
""...നിന്റച്ഛന്റെസ്വഭാവം ഇവിടെ കാർന്നോരുപറഞ്ഞു കുറച്ചൊക്കെയറിയാം... അതോണ്ടുചോദിയ്ക്കുവാ; അങ്ങേരുടെ വീട്ടിക്കിടന്നോണ്ട് ഈ ഉടായിപ്പൊക്കെച്ചെയ്യാൻ നിനക്കെങ്ങനെ പറ്റുന്നെടാ..??"""
""...അതിനു നിങ്ങള് സിത്തൂന്റെ പകുതിയഭ്യാസംപോലും കണ്ടിട്ടില്ലാലോ... അതുകൂടി കണ്ടിട്ടുവേണമായ്രുന്നൂ വിലയിരുത്താൻ..!!"""_ പറഞ്ഞതിനൊപ്പം ഞാനൊരു ബിയറെടുത്തു പൊട്ടിച്ചു...
""...ആഹാ.! നീയടിച്ചും തുടങ്ങിയോ..?? എന്നാലൊരെണ്ണം എനിയ്ക്കൂടെ എടുത്തോ..!!"""_ കൈനീട്ടിയവൻ ചോദിച്ചതും,
""...എനിയ്ക്കുംവേണം..!!"""_ ന്നുമ്പറഞ്ഞ് അച്ചുവുമെഴുന്നേറ്റു...
""...അച്ചൂ..??"""_ വിളിയ്ക്കുമ്പോൾ ചേച്ചീടെ സ്വരത്തിലാകെയൊരു അമ്പരപ്പുനിറഞ്ഞിരുന്നു...
അതിനൊന്നു ചിരിച്ചുകാണിച്ചിട്ട് അവളാക്കുപ്പി തുറന്നുവായിലേയ്ക്കു കവിഴ്ത്തീതും ചേച്ചിയുടെ വാപൊളിഞ്ഞു...
സ്വന്തമനിയത്തി കെട്ട്യോനെക്കാളും വല്യ ടാങ്കറാണെന്നറിഞ്ഞ ഒരു ചേച്ചീടെവിലാപം...
""...ദേ വെള്ളമടിച്ച് താളംതുള്ളാതെ ഒരെണ്ണംവല്ലതും കുടിച്ചിട്ട് വന്നേക്കണം... എനിയ്ക്കുവയ്യ കിടന്നു തീ തിന്നാൻ..!!"""_ അച്ചുവിന്റെ കുടികണ്ട് കിളിപോയിനിന്ന ചേച്ചി ഞാനെടുത്തുകൊടുത്ത ബിയർബോട്ടിൽ കൈനീട്ടിവാങ്ങുന്ന ജോക്കുട്ടന്റെനേർക്ക് ചീറിക്കൊണ്ടാണ് ആ വിഷമംതീർത്തത്...
അതിനൊരു പുളിച്ചചിരിയോടെ ഞങ്ങളെയവൻ നോക്കീതും ഞങ്ങളവനെയാക്കി...
""...നാണമില്ലല്ലോടാ നാറീ...
ഇങ്ങനെ പെണ്ണുമ്പിളേളടെ വായിലിരിയ്ക്കുന്നതു കേൾക്കാൻ..?? സത്യത്തിൽ നീയാണോ അതോയിവളാണോ ആണ്..??"""_ അച്ചുവൊന്നു
കിലുത്തിക്കൊടുത്തതും,
""...എന്നിട്ടാണത്വം കുമിഞ്ഞുകൂടിയ നിന്റെകെട്ട്യോൻ പോയിട്ട് പിന്നെവരാഞ്ഞതെന്തടീ..?? അവിടത്തെയവന്റെ സെറ്റപ്പ് നിന്നെക്കാൾ സൂപ്പറായോണ്ട് തന്നേ..??"""_ അവനുംവിട്ടില്ല...
ഉടനെ കയ്യിലിരുന്ന കമ്പി ഒരുകയ്യിലേയ്ക്കൊതുക്കി കുനിഞ്ഞവൾ ഒരു വിറകുകൊള്ളി കയ്യിലെടുത്തു...
""...പറേടാ... ഇനിയെന്റെ കെട്ട്യോനെക്കുറിച്ച് ഒരുവാക്കു പറഞ്ഞുനോക്കെടാ..!!"""_
ന്നുമ്പറഞ്ഞ് വിറകെടുത്ത് വീശി...
""...ഡീ... ഇവിടെക്കിടന്നു
ബഹളംവെച്ചു നാട്ടുകാരെയുണർത്താതെ മിണ്ടാതിരിയ്ക്കെടീ..!!"""_ അപ്പോൾത്തന്നെ ചേച്ചിയുടെചീറലുമുയർന്നു...
ആസമയം മീനാക്ഷിയെഴുന്നേറ്റുപോയി കെയ്സിൽനിന്നൊരു ബിയറെടുത്തു...
ശേഷംതിരിഞ്ഞപ്പോൾ ഞങ്ങളെല്ലാരുംചേർന്ന് അവളെയുറ്റുനോക്കുന്നതാണ് കണ്ടത്...
""...അതേ... ചോദിയ്ക്കാതേം പറയാതേം എടുത്തോണ്ടിതെങ്ങോട്ടാ..??"""_ ജോക്കുട്ടൻ ചേച്ചിയുടടുത്തേയ്ക്കു ചേർന്നിരുന്ന് ഒന്നുകൊളുത്തീതും, എടുത്തതബദ്ധമായോന്ന ഭാവത്തിൽ അവളെല്ലാരേം മാറിമാറിനോക്കി...
""...അതുപിന്നെ എല്ലാരുമെടുത്തപ്പോൾ..."""_ കക്ഷിയൊന്നു വിക്കി...
""...അതേ... ബാക്കിയുള്ളോര് എടുത്തൂന്നുവെച്ച്
നീയങ്ങനെടുക്കാൻ നിൽക്കണ്ട... കുപ്പിയിങ്ങെട്, അതിന്റെ അടപ്പിലൊഴിച്ചുതരാം..!!"""_ ന്നുള്ള എന്റെകമന്റും അതിനു ചേച്ചിയുടെയൊരു ചിരിയുംകൂടെയായപ്പോൾ മീനാക്ഷിയാകെ ചൂളിപ്പോയി...
💬 Comments
View all comments