0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2674

ചേച്ചിയിരുന്നതിനടുത്തായി ബിയർകെയ്സുംവെച്ച് ജോക്കുട്ടനൊപ്പംകൂടി കനലുകൂട്ടാനായി തുടങ്ങുമ്പോൾ കൊണ്ടുവന്ന ബെയ്സനിൽ ചേച്ചി മസാലകൂട്ടാനായി തുടങ്ങിയിരുന്നു...

ആ നേരംകൊണ്ട് ഓലച്ചൂട്ടും കരിയിലയുമൊക്കെവെച്ച് അത്യാവശ്യംവേണ്ട തീയൊക്കെ ഞങ്ങളുംകൂട്ടി...

""...ഡാ... ഇത് കട്ട്ചെയ്തിട്ട് മസാലപുരട്ടണോ അതോ മുഴുവനേനിർത്തി പുരട്ടണോ..??"""_ കവറിൽനിന്നും തോലുരിച്ച ചിക്കനെടുത്തുയർത്തി കാണിച്ച് ചേച്ചിചോദിച്ചതും, എങ്ങനെവേണമെന്നർത്ഥത്തിൽ ജോക്കുട്ടനെന്നെ നോക്കി...

""...മുഴുവനേചെയ്യാം...
അല്ലാതെ കട്ടൊക്കെച്ചെയ്ത് മസാലപുരട്ടിവരുമ്പോൾ നേരംവെളുക്കും..!!"""_ പറഞ്ഞശേഷം ഞാൻ ചേച്ചിയുടടുത്തായിരുന്ന് രണ്ടാമത്തെ കോഴിയിൽ മസാല പുരട്ടാനായിത്തുടങ്ങി...

""...എന്നാലും സിദ്ധൂ... നീയൊക്കെന്നെക്കൂട്ടാതെ
ഇതൊക്കെ പ്ലാൻചെയ്തില്ലേടാ..?? ഒന്നൂല്ലേലും ഇത്രേന്നാള് എല്ലാത്തോന്നിവാസത്തിനും കൂടെനിന്നവളല്ലായ്രുന്നോ
ഞാൻ..??"""_ കോഴിയുടെ
കയ്യുയർത്തി കക്ഷത്ത് മസാലപുരട്ടുന്നതിനിടയിൽ ചേച്ചിചോദിച്ചതിന് ചെറിയൊരു നിസംഗതയോടെ ജോക്കുട്ടനെന്നെനോക്കി...

""...എന്റെ ചേച്ചീ... ഞങ്ങക്കു രണ്ടുബിയറടിയ്ക്കാനായ്രുന്നൂ പരിപാടി... അതിലെങ്ങനാ ചേച്ചിയെക്കൂട്ടുക..?? അതോണ്ടാ വിളിയ്ക്കാഞ്ഞേ... പിന്നെയീ ചിക്കൻ, അതു മീനാക്ഷിയ്ക്കൊരേ നിർബന്ധം... അതുകൊണ്ടാന്നേ..!!"""

""...ഓഹ്.! അങ്ങനെയാലേ..??
എന്നാ സാരമില്ല..!!"""_ അതുപറയുമ്പോൾ ചേച്ചിയുടെ മുഖത്തൊരാക്കിയ ചിരിയുണ്ടായ്രുന്നു...

എന്നാലതെന്തിന്റെയായ്രൂന്നുമാത്രം എനിയ്ക്കങ്ങോട്ടു മനസ്സിലായില്ല...

""...ഡാ... വിറകിത്രേം മതിയാവില്ലേ..??"""_
നേരത്തെയെടുത്തു വെച്ചിരുന്ന കുറച്ചുവിറകിൻ കഷ്ണങ്ങൾ ഇരുകയ്യിലുമായി കൊണ്ടുവന്നുവെച്ചിട്ട് അച്ചുതിരക്കിയതിന്,

""...ഓ.! ഇതൊക്കെ മതി... നമുക്കു രണ്ടൂടെ ഒന്നിച്ച് സെറ്റാക്കാം... അപ്പോൾപ്പിന്നെ തീ കുറച്ചുമതിയാവും..!!"""_ ന്നു ഞാനഭിപ്രായപ്പെടുകയും
ചെയ്തു...

ശേഷം,

""...അച്ചൂ... നീയാ കമ്പികൂടെടുത്തോ... ഇതിപ്പൊത്തന്നെ റെഡിയാക്കാം..!!"""_ എന്നുകൂടി കൂട്ടിച്ചേർത്തതും നേരത്തേയെടുത്തു വെച്ചിരുന്ന കമ്പിയവൾ തപ്പിയെടുത്തു...

അപ്പോഴേയ്ക്കും ജോക്കുട്ടൻ ചേച്ചിയുടടുത്തായും മീനാക്ഷിയെന്റടുത്തായും ഇരുപ്പുറപ്പിച്ചു...

അച്ചുവാണേൽ കമ്പികൊണ്ടുവന്ന്
കയ്യിൽത്തന്നശേഷം ബോക്സുതുറക്കുവേം ചെയ്തു...

""...എന്റെ ദൈവമേ.! ഇതെന്തുമാത്രമാടാ വാങ്ങിയേ..?? ഇവിടെന്താ കല്യാണമാണോ..??"""_ കെയ്സിനകത്തു നിരന്നിരിയ്ക്കുന്ന ബോട്ടിലുകൾകണ്ടതും ചേച്ചി നെഞ്ചത്തു കൈവെച്ചുപോയി...

""...അല്ലടീ... അതുപിന്നെ ഇവരുപറഞ്ഞപ്പൊ.."""

""...ദേ മിണ്ടരുത് നീ... ഇതെല്ലാംവാരിവലിച്ചു കുടിച്ചിട്ട് ഇവിടെക്കിടന്നു കൂത്താടാനാണുദ്ദേശമെങ്കില് അറിയാലോ എന്നെ..??"""_ ഞങ്ങടെ തലയിൽവെച്ചുതന്ന് ഊരിപ്പോകാൻനോക്കിയ
ജോക്കുട്ടനെ ചേച്ചിതളർത്തീതും അവന്റേം മീനാക്ഷിയുടേം നടുവിലായി സ്ഥാനംകണ്ടെത്തിയ അച്ചുവൊരു ചിരിയായ്രുന്നു...

""...അതല്ല ചേച്ചീ... ഇത് ത്രീ സെവന്റീഫൈവിന്റെയാ... കണ്ടാ കുഞ്ഞുബോട്ടിലല്ലേ... അതോണ്ടാ ഒരുകെയ്സെടുത്തേ.. പോരാത്തേന് ബിയറും..!!"""_ മസാലപുരട്ടി പിടിപ്പിച്ച ഒരുകോഴിയെ കമ്പിയിലേയ്ക്കു കോർക്കുന്നതിനിടയിൽ ചേച്ചിയെ സോപ്പിടാനും ഞാൻമറന്നില്ല...

അതിനുടനേ മറുപടിയുംവന്നു;

""...മോനേ സിദ്ധൂ... നീ കോഴിയെക്കോർത്താ മതി, എന്നെക്കോർക്കണ്ട... ഈയൊരു ബിയറിനകത്ത് എത്ര പേർസെന്റേജ് ആൽക്കഹോൾ കണ്ടന്റുണ്ടെന്നുവരെ എനിയ്ക്കറിയാം കേട്ടോ... അതോണ്ടെന്നെ പൊട്ടിയാക്കാന്നൊന്നും ആരുംകരുതണ്ട..!!"""_ പുള്ളിക്കാരി അടിച്ചുതന്നതും ജോയുംഅച്ചുവും
എന്നെനോക്കി

💬 Comments

View all comments