Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]
ചോദിയ്ക്കാതേം പറയാതേം എടുത്തോണ്ടിതെങ്ങോട്ടാ..??"""_ ജോക്കുട്ടൻ ചേച്ചിയുടടുത്തേയ്ക്കു ചേർന്നിരുന്ന് ഒന്നുകൊളുത്തീതും, എടുത്തതബദ്ധമായോന്ന ഭാവത്തിൽ അവളെല്ലാരേം മാറിമാറിനോക്കി...
""...അതുപിന്നെ എല്ലാരുമെടുത്തപ്പോൾ..."""_ കക്ഷിയൊന്നു വിക്കി...
""...അതേ... ബാക്കിയുള്ളോര് എടുത്തൂന്നുവെച്ച്
നീയങ്ങനെടുക്കാൻ നിൽക്കണ്ട... കുപ്പിയിങ്ങെട്, അതിന്റെ അടപ്പിലൊഴിച്ചുതരാം..!!"""_ ന്നുള്ള എന്റെകമന്റും അതിനു ചേച്ചിയുടെയൊരു ചിരിയുംകൂടെയായപ്പോൾ മീനാക്ഷിയാകെ ചൂളിപ്പോയി...
പോയി എടുത്തുപോയല്ലോന്ന അവസ്ഥയിൽ നിന്നുരുകുമ്പോൾ അവളുടെ രക്ഷകയെന്നോണം അച്ചുവവതരിച്ചു...
""...അതെന്താടാ അങ്ങനൊരു വർത്താനം..??
അവളൊരെണ്ണമടിച്ചൂന്നുവെച്ച് ഇവിടെന്തു സംഭവിയ്ക്കാനാ..?? കുടിച്ചോട്ടേന്ന്..!!"""
""...അല്ലടീ... ഇവൾക്കു കപ്പാസിറ്റിയൊന്നുമില്ലാന്ന്... കുടിയ്ക്കാൻനിന്നാൽ അന്നത്തെപ്പോലെ ഫുള്ളലമ്പാവും... പിന്നെ നാണക്കേടും... അപ്പൊപ്പിന്നെ കൂടുതലുകുടിയ്ക്കാത്തതല്ലേ മെച്ചം..??"""
""...ഒന്നുപോടാ... നീ വല്യേതോ പട്ടണത്തീന്നൊക്കെ വന്നതാണെന്നാണല്ലോ
നിന്റെവെയ്പ്പ്.! എന്നിട്ടും ഈ ഊളത്തരത്തിനൊരു
കുറവുമില്ലല്ലോടാ ഊളേ...
ആണുങ്ങള് കുടിച്ചുകൂത്താടിയാ പോകാത്ത എന്തുമാനാഭിമാനമാടാ പെണ്ണുങ്ങളു കുടിച്ചൂന്നുവെച്ച് പോണേ..??"""_ അച്ചുവടിച്ച് വായിൽത്തന്നപ്പോൾ എന്തുപറയണമെന്നറിയാതെ ഞാൻ ചിക്കന്റെ വേവുനോക്കിനിന്നു...
""...സംഗതി വകതിരിവില്ലേലും അവളുപറഞ്ഞതു സത്യമാടാ... ആണായാലും പെണ്ണായാലും കുടിയ്ക്കുന്നത് വെളിവുവിടാനാ... അല്ലാതെ കുടിച്ച് കപ്പാസിറ്റി ബോധിപ്പിയ്ക്കാനാണേൽ കുടിയ്ക്കാതിരുന്നാപ്പോരേ..??"""_ അതിനെ ജോക്കുട്ടനും പിന്തുണച്ചപ്പോൾ,
""...നീയാവശ്യത്തിനു കുടിച്ചോടീ... ഇവിടാരും ചോദിയ്ക്കാമ്പോണില്ല... ഇനിയിവനെങ്ങാനും വാതുറന്നാൽ ഈ തീകോരി ഞാൻവായിലിടും..!!"""_ അച്ചുകൂട്ടിച്ചേർത്തു... അതൂടെക്കേട്ടതും ഫുൾമൂഡിലായ മീനാക്ഷി അടപ്പുതുറന്നൊറ്റ കമിഴ്ത്തലായ്രുന്നു...
മധുരമില്ലാത്തതുകൊണ്ട് അവളതു കുടിയ്ക്കില്ലാന്നാണു ഞാൻ കരുതിയതെങ്കിലും, ഒറ്റവലിയ്ക്കാ
കുപ്പികാലിയാക്കി ചിറീംതുടച്ചോണ്ട് വിജയീഭാവത്തിലെന്നെ
നോക്കുമ്പോൾ ഞാനെടുത്തകുപ്പി പാതിപോലുമായ്ട്ടുണ്ടായ്രുന്നില്ല...
പിന്നെഞാൻ വിടുവോ..?? മടമടാന്ന് ഞാനൊരു രണ്ടെണ്ണമങ്ങോട്ടു വീശി...
മാട്ടസാനങ്ങൾ തച്ചിനിരുന്നടിച്ച് തീട്ടമാവാറുള്ള നമുക്കെന്ത് ബിയറ്..?? എന്തു ബ്രോക്കോഡ്..??
പക്ഷേ, ഞാനതുവാശിയ്ക്കു ചെയ്തതാണെന്നെല്ലാവർക്കും മനസ്സിലായതും എല്ലാങ്കൂടിയൊരൊറ്റ ചിരിയായ്രുന്നൂ...
അതിൽ ഞാനൊന്നുപ്ലിങ്ങി...
എങ്കിലും ഭാവിച്ചില്ല...
അങ്ങനെ കടിച്ചുപിടിച്ചു നിൽക്കുമ്പോഴാണ് ജോക്കുട്ടൻ മൂന്നാമത്തെ കുപ്പിയെടുക്കുന്നത്
ചേച്ചികണ്ടത്...
അതോടെ സീൻകോണ്ട്രയായി;
""...ജോക്കുട്ടാ... നിന്നോടു ഞാൻ പറഞ്ഞതല്ലേടാ ഒരെണ്ണമേ കുടിക്കാവൂന്ന്..?? എന്നിട്ടിതെത്രാമത്തെയാ..??"""
""...ലാസ്റ്റ്... ഇതുലാസ്റ്റ്..!!"""_ അവൻ ജാമ്യമെടുക്കാൻ നോക്കിയെങ്കിലും വിജയിച്ചില്ല...
പുള്ളിക്കാരൻപറഞ്ഞതു
കാര്യമാക്കാതെ ചേച്ചിയാക്കുപ്പി തട്ടിപ്പറിയ്ക്കാനൊരു ശ്രെമംനടത്തി; വിട്ടുകൊടുക്കാതിരിയ്ക്കാൻ അവനും...
ചേച്ചി ഒരുകയ്യിൽ പിടിയ്ക്കുമ്പോൾ അവനതടുത്ത കയ്യിലേയ്ക്ക് മാറ്റും...
അങ്ങനെ രണ്ടുമൂന്നു തവണയായപ്പോൾ
പുള്ളിക്കാരിയ്ക്കു ദേഷ്യംവന്നു...
പിന്നൊറ്റച്ചീറലായ്രുന്നു;
""...ജോക്കുട്ടാ... മര്യാദയ്ക്കതിങ്ങോട്ടു തന്നോ... ഇല്ലേലെന്റെ സ്വാഭാവം മാറുമേ..!!"""
""...എടി ചേച്ചീ... ലാസ്റ്റ്.! ഇതുലാസ്റ്റ്.! സത്യമായ്ട്ടും ഇനി ഞാൻ കുടിയ്ക്കത്തില്ല... എന്റെ പൊന്നു ചേച്ചിക്കുട്ടിയല്ലേ... പ്ലീസ്... ഇവരൊക്കെയുള്ളോണ്ടല്ലേടീ... അല്ലെങ്കിൽ ഞാനിപ്പോ കുടിയ്ക്കാറില്ലല്ലോ... പ്ലീസ്... ഈ
💬 Comments
View all comments