0%

Chapter Title : എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Author : _ArjunDev Read All Parts 2495

എന്നാലെന്നെത്തന്നെ നോക്കിനിന്ന അവളെക്കണ്ടതും ഞാനൊരുനിമിഷം പകച്ചുപോയി...

ആ പകപ്പവളിലും കണ്ടതോടെന്തോ ഒരാശങ്ക; ഒരുപക്ഷേയിനി ഞാൻ ചിന്തിച്ചതൊക്കെതന്നാവോ അവൾടേംമനസ്സിൽ..??!!

പിന്നേ...
അതിനിച്ചിരി പുളിയ്ക്കും...

അവനെപ്പോലെ പെണ്ണാളനാവാനൊന്നും സിദ്ധൂനെക്കിട്ടില്ല... നന്നാവണേൽ അവളുനന്നാവട്ടേന്ന്.!

""...നിങ്ങളു കഴിയ്ക്കാൻ വരണുണ്ടോ..??"""_ അകത്തുനിന്നും അമ്മയുടെ ചോദ്യംകേട്ടപ്പോഴാണ് സമയം സന്ധ്യകഴിഞ്ഞെന്നുപോലും ഞാൻശ്രെദ്ധിച്ചത്...

""...കഴിയ്ക്കാൻ വരണില്ലേ..??"""_ മുറ്റത്തേയ്ക്കു നോക്കിനിന്ന എന്നോടായി മീനാക്ഷിയുടെ ചോദ്യമെത്തി...

അതിനൊന്നുമൂളുമ്പോൾ അവൾ അച്ചുവിനൊപ്പം ഡൈനിങ്ഹോളിലേയ്ക്കു നടന്നിരുന്നു...

""...എത്രവട്ടം വിളിയ്ക്കണം പിള്ളേരേ..?? വന്നിങ്ങോട്ടിരുന്നേ..!!"""_ മീനാക്ഷിയെപ്പിടിച്ച് കസേരയിലേയ്ക്കിരുത്തിയ
ശേഷം എന്നോടുചോദിച്ചതും മറുപടിയായൊന്നു ചിരിച്ചുകൊണ്ട് അവളിരുന്നതിന് എതിരേയുള്ള കസേരയിലേയ്ക്കിരിയ്ക്കുവായ്രുന്നൂ ഞാൻ...

ആദ്യമായി കാട്ടുപന്നിയിറച്ചി കഴിയ്ക്കാൻപോണതിന്റെ ത്രില്ലിലിരിയ്ക്കുമ്പോൾ ജോക്കുട്ടന്റച്ഛനും ചേച്ചിയുടച്ഛനുംവന്ന് എന്റടുക്കലായിരുന്നു...

അങ്ങനെ അവരോടോരോന്നൊക്കെ പറഞ്ഞിരിയ്ക്കുമ്പോഴാണ് ഫുഡ്ഡെത്തീത്...

അപ്പോഴേയ്ക്കും കഴിയ്ക്കാനായി ജോക്കുട്ടനുമെത്തി, കൂടെ അച്ചുവും...

""...എത്തി... എത്തി... സാധനമെത്തീ..!!"""_ വലിയ കറിബൗളിലേയ്ക്കു പകർത്തിയ കറികൊണ്ടുവന്ന് ടേബിലേയ്ക്കുവെച്ച് ചേച്ചിപറഞ്ഞതും, ഡയറ്റിങ്ങിലായ്രുന്ന പട്ടിയ്ക്ക് പല്ലിന്റിടകുത്താൻ ചിക്കൻകാലുകൊടുത്ത അവസ്ഥയിലായി ഞാൻ...

പ്ളേറ്റിലേയ്ക്കെടുത്തുവെച്ച വെള്ളയപ്പത്തിലേയ്ക്ക് കറിയൊഴിയ്ക്കണോ, അതോ കറിബൗളിലേയ്ക്ക് അപ്പമിടണോന്നറിയാതെ ആകെയാശയക്കുഴപ്പം...

മണമാണെങ്കിലോ അതിലുംഭീകരം...

ഈശ്വരാ.! മണംസഹിയ്ക്കാതെ മീനാക്ഷി കറിയെടുത്ത്
കുളിച്ചുകളയുന്നോ എന്തോ..??

...ആം.! എന്തേലുമൊക്കെ കാണിയ്ക്കട്ടേ... പോയാക്കുറച്ചു മാനമല്ലേന്നും മനസ്സിൽക്കരുതി
ബീഫ്റോസ്റ്റുമാതിരി വരട്ടിയെടുത്ത തേങ്ങാക്കൊത്തൊക്കെ നിറഞ്ഞിരിക്കുന്ന ആവിപറക്കുന്ന പന്നിയിറച്ചി പാത്രത്തിലേയ്ക്കു കോരിക്കമിഴ്ത്തുവായ്രുന്നൂ ഞാൻ...

അതുകണ്ടപ്പോൾ സാധാരണ തൂമ്പായ്ക്കു കോരിയിടാറുള്ള മീനാക്ഷിപോലും പകച്ചുപോയിട്ടുണ്ടാവും...

എന്നാലതൊന്നും കാര്യമാക്കാതെ ഞാനെന്റെ പണിതുടർന്നു...

അതുകണ്ടിട്ടെന്നോണം,

""...ബാക്കിയുള്ളോർക്കെന്തേലും മെച്ചംവെയ്ക്കോടേ..??"""_ ന്നുള്ള അച്ചുവിന്റെ ചോദ്യമെത്തി...

അതുപോലും മുഖവിലയ്ക്കെടുക്കാതെ ഒരുകഷ്ണമെടുത്ത് ഞാൻ വായിലേയ്ക്കുവെച്ചു...

...ഉഫ്.! ഞെരിപ്പ് സാനം.!

ആവശ്യത്തിന് ചേർത്തിരുന്ന കറിവേപ്പിലയുടെ മണവും രുചിയും അതോടൊപ്പം കുരുമുളകിന്റെ എരിവുകൂടിയായപ്പോൾ സംഭവം വേറെ ലെവലായ്ട്ടുണ്ടായ്രുന്നു...

ഞാനതാസ്വദിച്ചു വാരിത്തട്ടുന്നതുകണ്ടിട്ട് കട്ടയ്ക്കു കട്ടയ്ക്കെന്നപോലെ മീനാക്ഷിയും കോരിക്കമിഴ്ത്തുന്നതു കണ്ടപ്പോൾ ചെറിയൊരുസങ്കടം...

ഇവളിത് കോമ്പറ്റീഷനായ്ട്ടെടുക്കുവോ..??

എങ്കിപ്പിന്നെ ഇനിയൊന്നുപ്പു നോക്കാൻകൂടി പറ്റില്ല...

പെട്ടെന്നാണെന്റെ തലയ്ക്കുള്ളിൽ മറ്റേക്കൊള്ളിയാൻ വെട്ടീത്...

ഉടനേചോദിച്ചു;

""...അമ്മേ... ഇതില് പോട്ടിയിട്ടിട്ടുണ്ടോ..??"""_ മീനാക്ഷിയെ പാളിനോക്കിയാ ചോദ്യമിട്ടതും പ്ളേറ്റിലേയ്ക്ക് തീട്ടംകോരിയിട്ടെന്നപോലെ മീനാക്ഷിയുടെ മുഖംമാറി...

ആ ഭാവത്തോടെതന്നെ അവളാപ്പാത്രത്തിലെ കഷ്ണങ്ങളിലേയ്ക്കും എല്ലാരുടേം മുഖത്തേയ്ക്കും മാറിമാറി നോക്കുവേംചെയ്തു...

അതിന് അമ്മയെന്റെനേരേ
ഒറ്റച്ചാട്ടമായ്രുന്നൂ;

""...ഇവനെയിന്നു ഞാൻ.! ഒന്നുമിണ്ടാണ്ടിരിയ്ക്ക് ചെർക്കാ... ആ കൊച്ചെന്തേലുമൊന്ന് തിന്നോട്ടെ..!!"""_ ന്ന് പറഞ്ഞശേഷം മീനാക്ഷിയുടെ നേരേതിരിഞ്ഞവർ കൂട്ടിച്ചേർത്തു;

""...എന്റകൊച്ചേ... അതിലാരും പോട്ടിയൊന്നുമിടത്തില്ല... നീയിവന്റെ കൂത്തുകേട്ട് തുള്ളാൻനിന്നാൽ ഇവിടെ പട്ടിണികിടന്ന് ചാവത്തേയുള്ളൂ... പറഞ്ഞേക്കാം ഞാൻ..!!"""

""...ഇതെന്താ പ്രശ്നം..??"""_ എല്ലാം കണ്ടുംകേട്ടുമിരുന്ന ചേച്ചിയുടെ അച്ഛനാണതു തിരക്കീത്...

ഉടനേ ചേച്ചിയുമിടപെട്ടു;

""...എന്റച്ഛാ... ഈപെണ്ണ് കഴിയ്ക്കാനായ്ട്ട് എന്തു കയ്യിലെടുത്താലും അപ്പൊത്തുടങ്ങുമവൻ ഓരോ കുരുത്തക്കേടും കൊണ്ട്..!!"""

""...ഓ.! ഞാനിങ്ങനെ നിൽക്കുന്നോണ്ട് ഇവടത്തെ ആധാരമൊക്കെ അലമാരയിലിരിയ്ക്കുന്നു... അല്ലേലതും

💬 Comments

View all comments