Chapter Title : എന്റെ ഡോക്ടറൂട്ടി 28 [അർജ്ജുൻ ദേവ്]
വേണമോയെന്ന ഭാവത്തിലുള്ള മീനാക്ഷിയുടെനോട്ടത്തിനു മറുപടികൊടുക്കാതെ മാറിക്കൊടുക്കുമ്പോൾ ചുറ്റുംനടക്കുന്ന പലതും ഞാനറിയാതെ പോയിരുന്നു...
യാത്രയ്ക്കിടയിൽ ഞങ്ങൾപരസ്പരം അധികമൊന്നും സംസാരിച്ചില്ല...
അവൾചോദിച്ചതിനൊക്കെ ഞാനും, ഞാൻചോദിച്ചതിനൊക്കെ അവളും മൂളുകമാത്രംചെയ്തു...
അതിനിടെ പലപ്രാവശ്യമെന്റെ കണ്ണുകൾ മീനാക്ഷിയുടെ മുഖത്തേയ്ക്കു വലയംവെച്ചെന്നു മാത്രം...
""...അതേ... ആർക്കേലുമെന്തേലും കഴിയ്ക്കുവോമറ്റോ ചെയ്യണമെങ്കിലാവാം... കുറച്ചുകഴിഞ്ഞേയിനി വണ്ടിയെടുക്കൂ..!!"""_ ഡ്രൈവറോടെന്തോ
സംസാരിച്ചശേഷം കണ്ടക്ടർ വിളിച്ചുപറഞ്ഞു...
അതുകേട്ടതും പലരും ബസ്സിൽനിന്നുമിറങ്ങുവേം ചെയ്തു...
""...നിനക്കെന്തേലും
വേണോ..??"""_ വിൻഡോയിലൂടെ പുറത്തേയ്ക്കുനോക്കിയിരുന്ന മീനാക്ഷിയോടായി ഞാൻചോദിച്ചു...
""...മ്മ്മ്മ്..??"""
""...അല്ല.! നിനക്കു കഴിയ്ക്കാനെന്തേലും
വേണോന്ന്..??"""_ ഞാനാവർത്തിച്ചു...
""...നിനക്കുവേണോങ്കി മതി... അല്ലാതെനിയ്ക്കു വേണ്ട..!!"""_ കുറച്ചുനേരമെന്നെ നോക്കിയിരുന്ന ശേഷമായ്രുന്നൂ മറുപടി...
അതിന്, ഇതു മീനാക്ഷിതന്നല്ലേന്ന ഭാവത്തിൽ ഞാനുമവളെ നോക്കിപ്പോയി...
പിന്നെ ജോക്കുട്ടൻ മേടിച്ചുതന്ന സ്നാക്സിന്റെ പാക്കറ്റു പൊട്ടിയ്ക്കുവായ്രുന്നു...
അതിനിടയിൽ പലപ്രാവശ്യമായി ചേച്ചിവിളിച്ച് കാര്യങ്ങൾ അന്വേഷിയ്ക്കുന്നുമുണ്ടായ്രുന്നു...
അങ്ങനെ പൊട്ടിച്ചപായ്ക്കറ്റ് കഴിച്ചെന്നോ കഴിച്ചില്ലെന്നോ വരുത്തി ബസിൽ പരസ്പരംചാരിയിരുന്ന് നാട്ടിലെത്തീതും ഒരു ടാക്‌സിപിടിച്ചു വീട്ടിലേയ്ക്കു പോന്നതുമെല്ലാം തികച്ചും യാന്ത്രികമായ്ട്ടായ്രുന്നു...
ടാക്സിയിലേയ്ക്കവൾടെ ബാഗുകൾപോലും ഞാനാണെടുത്തുവെച്ചത്...
എന്നിട്ടും പരസ്പരമൊന്നു മിണ്ടാൻപോലും മനസ്സ് മടികാണിയ്ക്കുവായ്രുന്നു...
അന്നത്യാവശ്യം നന്നായിത്തന്നെ ഇരുട്ടുവീണശേഷമാണ് ഞങ്ങൾ വീടെത്തുന്നത്...
വീടിന്റെഗെയ്റ്റുകടന്ന് വണ്ടിയകത്തേയ്ക്കു കേറുമ്പോൾ മനസ്സുമുഴുവൻ ഒരുതരം വല്ലായ്കയായ്രുന്നു...
...എത്രയോ
ദിവസങ്ങൾക്കുശേഷമാണ് വീട്ടിലേയ്ക്കു തിരിച്ചുവരുന്നത്...
എന്നിട്ടുമാരേയും കാണണമെന്നോ സംസാരിയ്ക്കണമെന്നോ
എനിയ്ക്കു തോന്നാത്തതെന്താ..??
വീട്ടിനുമുന്നിൽ വണ്ടിനിർത്തീതും അങ്ങനെയുംചിന്തിച്ചു ഞാൻ ഡോറുതുറന്നിറങ്ങി...
നേരേ ഡിക്കിയോപ്പണാക്കി ബാഗുകൾ പുറത്തെടുക്കുമ്പോഴാണ്,
""...ആഹ്.! വഴിതെറ്റിപ്പോയ ആത്മാക്കള് തിരിച്ചെത്തിയോ..??"""_ ന്നുള്ള ചെറിയമ്മേടെ ചോദ്യംകേൾക്കുന്നത്...
ഉടനെ വണ്ടിയുടെ മറവിലൂടെ ഞാനങ്ങോട്ടേയ്ക്കു നോക്കി...
അപ്പോഴേയ്ക്കും അമ്മേം
ചെറിയമ്മേം ഒരുചിരിയോടെ സിറ്റ്ഔട്ടീന്ന് പുറത്തേയ്ക്കുവന്നിരുന്നു...
പിന്നാലേവന്ന കീത്തുവാവട്ടേ വാതിൽക്കൽ നിന്നതേയുള്ളൂ...
അതുകൂടിക്കണ്ടതും പെട്ടെന്നെന്റെ തലച്ചോറിലെവിടെയോ ഒരു വെള്ളിടിവെട്ടി...
ചെറിയമ്മേടേം കീത്തൂന്റേമൊക്കടുക്കെ അമ്മാതിരി വീരവാദോം മുഴക്കിനടന്നിട്ട് പെട്ടെന്നൊരു സുപ്രഭാതത്തിൽ മീനാക്ഷിയുടെ തോളേക്കയ്യിട്ടു കേറിച്ചെന്നാൽ എന്താവുമവർടെ പ്രതികരണം..??
അല്ലേത്തന്നെ അവരെന്നെക്കുറിച്ച് എന്താവുംചിന്തിയ്ക്ക..??
വാക്കിനു വിലയില്ലാത്തനാറി എന്നാവില്ലേ..??
സംശയമുണ്ടോ..??!!
ആ ഒരുനിമിഷംകൊണ്ടെന്റെ മനസ്സിലൂടെ കടന്നുപോയ ചിന്തകളായ്രുന്നത്...
പിന്നെ വൈകിയില്ല, മീനാക്ഷിയുടെ ബാഗെടുക്കാനായിനീട്ടിയ കൈ തിരിച്ചെടുത്ത് എന്റെബാഗുമാത്രം തോളത്തേയ്ക്കിട്ടു ഞാൻ വീട്ടിലേയ്ക്കുനടന്നു...
""...അവളെന്തിയേടാ..??"""_ തിരിഞ്ഞുപോലും നോക്കാതുള്ള എന്റെപോക്കുകണ്ട് അമ്മചോദിച്ചതിന്,
""...പോയന്വേഷിയ്ക്ക്..!!"""_ ന്നുംപറഞ്ഞ് ഒറ്റനടത്തമായ്രുന്നൂ ഞാൻ...
അതിനിടയിൽ,
""...ഇവനിത്രേങ്കാലമായ്ട്ടും ഒരുമാറ്റോമില്ലേ..??"""_ ന്ന ചെറിയമ്മേടെ നിശ്വാസസ്വരവുംകേട്ടു...
...ഹാവൂ.! സമാധാനം.!
സംഗതിയേറ്റു.!
ഒരു നെടുവീർപ്പോടെ റൂമിലേയ്ക്കുകേറി ബാഗുംവെച്ച് കട്ടിലിലേയ്ക്കു മലക്കുമ്പോഴും ചിന്ത മീനാക്ഷിയെക്കുറിച്ചായ്രുന്നു...
...അവളിപ്പെന്താവും കരുതിക്കാണുക..??
ഇനിയെന്റെ ഉടായിപ്പെന്തേലും മനസ്സിലായ്ക്കാണോ..??
എന്നാ മൂഞ്ചി.!
അങ്ങനേം മനസ്സിൽപ്പറഞ്ഞു കിടക്കുമ്പോൾ ബാഗുംകിടിതാപ്പുകളുമായി മീനാക്ഷിയും റൂമിലേയ്ക്കു കേറിവന്നു...
യാത്രാക്ഷീണത്തിന്റെകൂടെ ബാഗുംകെട്ടിവലിച്ചു കേറിവന്നതിന്റെ മടുപ്പുംകൂടിയായപ്പോ ചത്തേ ചതഞ്ഞേന്ന മട്ടിലായ്രുന്നു കക്ഷി...
വന്നപാടെ,
""...ഹോ.! നിനക്കീ വല്യബാഗെങ്കിലും
💬 Comments
View all comments