Chapter Title : എന്റെ ഡോക്ടറൂട്ടി 30 [അർജ്ജുൻ ദേവ്]
എന്റെ ഡോക്ടറൂട്ടി 30 Ente Docterootty Part 30 | Author : Arjun Dev
[ Previous Parts ] | [ www.kkstories.com ]

""...എടാ... നീ അവരുപറഞ്ഞത് കേട്ടോ..?? നമ്മളേ.. നമ്മള് ക്യൂട്ട്കപ്പിൾസാന്ന്..!!"""_ ആ അമ്മയും മോളും പോകുന്നതും നോക്കിനിന്നശേഷം മീനാക്ഷി പറഞ്ഞുചിരിച്ചു...
ഞാനുമത് കേട്ടെങ്കിലും എന്റെകണ്ണുകൾ നാലുദിക്കുകളിലുമായി ചിതറിയൊഴുകുന്ന തിരക്കിലായ്രുന്നു...
...ശാസ്ത്രമിത്രയൊക്കെ വളർന്നെന്നുപറഞ്ഞിട്ടെന്താ പ്രയോജനം..??
...തിന്നിട്ട് സംഭാവനകൊടുക്കാതെ വലിയുന്നോന്മാരെ കണ്ടുപിടിയ്ക്കാനായ്ട്ട് ഒരിന്റേക്കറ്ററുണ്ടോ ഇവിടെ..??
ആലോചിച്ചപ്പോൾ എനിയ്ക്ക് സയൻസിനോടുതന്നെ പുച്ഛംതോന്നി...
""...എന്നാലുമെന്തോ കണ്ടിട്ടാവും നമ്മള് ക്യൂട്ട്കപ്പിൾസാന്ന് ആ പെണ്ണ്പറഞ്ഞത്..??"""_ അതിനിടയിൽ മീനാക്ഷിവീണ്ടും പതമ്പറഞ്ഞു...
അതിന്,
...ഇവളതിതുവരെ വിട്ടില്ലേന്ന് മനസ്സിൽ ചോദിച്ചുകൊണ്ട് ഞാനവൾടെ മുഖത്തേയ്ക്കു കണ്ണുഴിയുമ്പോൾ അവൾ തുടർന്നിരുന്നു...
""...ഇതിപ്പൊ എന്നെമാത്രമായ്രുന്നു ക്യൂട്ടെന്നുപറഞ്ഞെങ്കിൽ കേൾക്കാനൊരു സുഖമുണ്ടായ്രുന്നു..!!"""_ എന്നെ മനഃപൂർവ്വം ചൊറിയാനായിത്തന്നെ ഇറങ്ങിത്തിരിച്ചേക്കുവാന്ന മട്ടിൽ പറഞ്ഞശേഷം ഒരക്കിയ ചിരികൂടി വെച്ചുതേച്ചതും എനിയ്ക്കങ്ങട് പൊളിഞ്ഞുകേറി...
""...മ്മ്മ്.! നിന്നെയാണെങ്കി ക്യൂട്ടെന്നാവൂല, കൂത്തെന്നാവും പറയ്ക... അതും വെറുംകൂത്തല്ല, മുതുക്കൂത്ത്..!!"""_ തഞ്ചത്തില് നിന്നങ്ങട് താങ്ങിയശേഷം ചുറ്റുപാടും കണ്ണോടിയ്ക്കുന്നതിനിടയിലും മീനാക്ഷിയുടെ മറുപടിയ്ക്കായി ഞാൻ കാതോർത്തിരുന്നു...
എന്നാൽ മറുപടി വൻലാഗാന്ന് തോന്നിയപ്പോൾ ഞാൻ തലചെരിച്ചവളെ നോക്കി...
അപ്പോഴാണ് സംഗതിയെവടെയോ പാളിയെന്നു മനസ്സിലായത്...
അത്രയുംനേരം ചിരിച്ചുകളിച്ചുനിന്ന മീനാക്ഷിയുടെ മുഖമാകെ മങ്ങിയിരിയ്ക്കുന്നു...
എന്റെ നോട്ടംകണ്ടതും എന്നെയൊന്നു ബോധിപ്പിയ്ക്കാനായി ചിരിച്ചെന്നു വരുത്തുമ്പോഴും, അവൾടെയുള്ളിലെ സങ്കടമെനിയ്ക്കു മനസ്സിലായി...
""...അതുപിന്നെ ഞാനങ്ങനർത്ഥംവെച്ചു പറഞ്ഞൊന്നുവല്ല... എന്നെച്ചൊറിഞ്ഞപ്പൊ ഓർക്കാണ്ട് പറഞ്ഞുപോയതാ... സോറി..!!"""
""...അതുസാരവില്ല..!!"""_ അവൾ തലകുലുക്കിക്കൊണ്ട് വീണ്ടുമൊന്നു ചിരിച്ചു...
""...എന്നാ ഞാമ്പോയി വല്ലതുമൊക്കെ തടയോന്നൊന്നൂടെ നോക്കട്ടേ..!!"""_ എന്നുമ്പറഞ്ഞ് നൈസിനവിടെന്നു വലിയുമ്പോൾ പിന്നേമവടെനിന്ന് ഓരോന്നുപറഞ്ഞ് അവളെയെന്തിനാ വിഷമിപ്പിയ്ക്കുന്നത് എന്നൊരു ചിന്തകൂടി മനസ്സിലുണ്ടായ്രുന്നു...
""...ഞാനുങ്കൂടി വരണോ..??"""_ കുറച്ചൊന്നു
💬 Comments
View all comments