Chapter Title : എന്റെ ഡോക്ടറൂട്ടി 01 [അർജ്ജുൻ ദേവ്]
പക്വത വരാത്തേന്നാ..??"""
""...വരാമ്മേണ്ടി ഞാനെന്നും ജീവൻടോൺ വാങ്ങി കഴിയ്ക്കുന്നുണ്ട്... വേണൊങ്കി കുറച്ചുവാങ്ങി തേയ്ക്കുവേം ചെയ്യാം... എന്താ മതിയോ..??"""
""...ഓ.! അങ്ങനേങ്കിലും കുറച്ചുവന്നാൽ മതിയായിരുന്നു..!!"""_ ചിരിയടക്കാതെതന്നെ അവളെന്റെ മൂക്കിൽപ്പിടിച്ച് തലങ്ങുംവിലങ്ങും ആട്ടിക്കൊണ്ടുപറഞ്ഞു...
""...അതുപിന്നെന്നെ കൂട്ടിലിട്ടപോലെ വളത്തുവല്ലേ... പിന്നെങ്ങനെ പക്വതയുണ്ടാവാൻ..??"""_ പരിഹസിച്ചപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിന് അങ്ങനെ പറയാനാണ് തോന്നിയത്...
""...അയ്യോടാ.! പൊറത്തിറങ്ങാത്തൊരാള്.! അതേ... എല്ലാം ഞാനവടിരുന്നറിയുന്നുണ്ട് കേട്ടോ..!!"""_ അവൾ അർത്ഥം വെച്ച് പറയുന്നതിനിടയിലും പുഞ്ചിരിതൂകിയിരുന്നു...
""...എന്ത്..?? മനസ്സിലായില്ല..!!"""_ ഞാൻ താല്പര്യമില്ലാത്ത മട്ടിലാണതു ചോദിച്ചത്...
""...അല്ല... ചിലരൊക്കെ ഉച്ചയൊക്കെയാവുമ്പം ഹോസ്പിറ്റലില് വരുവേ... എന്നിട്ട് ചില നേഴ്സുപിള്ളേരുണ്ട്... അവരോടൊക്കെ ഇങ്ങനെ കൊത്തിപ്പെറുക്കി നടക്കുവേ... സിസിടിവിയിലൊക്കെ ആളുടെമുഖം വന്നാരുന്നേ... പക്ഷേ, ഇതുവരെ ആളെ പിടികിട്ടീട്ടില്ലേ... അതല്ലേ കഷ്ടേ..!!"""_ ഗൂഡസ്മിതത്തോടെ അവളെന്നെ ചുഴിഞ്ഞു നോക്കുമ്പോൾ ഞാൻ കള്ളി വെളിച്ചത്തായ ഭാവത്തിൽ അവളെ നോക്കിനിന്നു...
""...അല്ല, കുട്ടൂസിനാളെ വല്ലപിടീമുണ്ടോ..??"""
അവൾ രണ്ടുകൈകളുമെന്റെ കഴുത്തിനു പിന്നിലേയ്ക്കു കൊണ്ടുപോയി കോർത്തുപിടിച്ചുകൊണ്ട് എന്റെ കണ്ണുകളിലേയ്ക്ക് തറപ്പിച്ചൊന്നുനോക്കി...
""...ആ.! എനിയ്ക്കറീല... മാറ്... ഞാമ്പോണു..!!"""_ അവളെ തള്ളി മാറ്റാനൊരുങ്ങിയെങ്കിലും നാശത്തിന്റെ കൈകൂടുതൽ മുറുകി;
""...അയ്യട.! അങ്ങനങ്ങുപോയാലോ... ഞാൻ വർക്ക്ചെയ്യുന്ന ഹോസ്പിറ്റലിൽവന്ന് അവിടുത്തെ നേഴ്സുമാരോട് കൊഞ്ചിക്കുഴയാൻ ഈ കള്ളക്കുട്ടൂസിനെങ്ങനെ ധൈര്യം വന്നൂന്നെനിയ്ക്കറിയണം..!!"""_ അവളെന്റെ കണ്ണുകളിൽനിന്നും അപ്പോഴും കണ്ണുകളെടുത്തിരുന്നില്ല...
""...അതുപിന്നെന്നെയിവടെ ഒറ്റയ്ക്കാക്കീട്ട് പോവുമ്പോ... നിന്നെപേടിച്ച് അടുത്തുള്ളാരും എന്നോടുമിണ്ടാൻ വരാത്തപ്പോ പിന്നെ ഞാനെന്തുചെയ്യണം..??"""
""...ഓഹോ.! അപ്പോൾ വർത്താനംപറയാൻ ആളെത്തേടിയാണ് എന്റെ ഹോസ്പിറ്റലിൽ വന്നതല്ലേ..?? എന്നാ നമുക്കൊരു കാര്യംചെയ്യാം... നാളെമുതലെന്റെ കുട്ടൂസിനു വർത്താനമ്പറയാൻ ഒരു ലോറീലാളെയിറക്കാം... എന്തേ..??"""_ അവളുടെ പരിഹാസവും അതിനൊപ്പമുള്ള വക്രിച്ചചിരിയും എല്ലാംകൂടിയായപ്പോൾ എനിയ്ക്കു നല്ല ദേഷ്യംവന്നു...
""...മാറ്..!!"""_ ഞാനവളെ ദേഹത്തുനിന്നും തള്ളിമാറ്റി ബാൽക്കണിയിൽനിന്നും അകത്തേയ്ക്കു നടന്നു... പിന്നൊന്നു
💬 Comments
View all comments